യുക്രൈൻ നഗരമായ മരിയുപോളിൽ നഗരപരിധിയിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു. പതിനൊന്ന് മണിക്കൂർ നേരത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ പുലർച്ചെ 12.30വരെയാണ് വെടിനിർത്തൽ ഇതോടെ നഗരത്തിലെ സാധാരണക്കാരെ ഒഴിപ്പിക്കാൻ ശ്രമം നടക്കുകയാണ്.
മരിയുപോളിൽ നിന്നും ആളുകളെ ബസിലാണ് ഒഴിപ്പിക്കുക. സ്വകാര്യ വാഹനങ്ങളിലും നഗരം വിടാം. ആളുകളെ ഒഴിപ്പിച്ച് പോകുന്ന ബസുകളുടെ പുറകിൽ മാത്രമായിരിക്കണം സ്വകാര്യ വാഹനങ്ങൾ പോകേണ്ടത്. നേരത്തെ നിശ്ചയിച്ചതുപോലെ സപ്രോഷ്യയിൽ അവസാനിക്കുന്ന പാതയാണ് പിന്തുടരേണ്ടത്.
അതേസമയം സുമിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ എത്രയും വേഗം ഒഴിപ്പിക്കുമെന്ന് എംബസി അറിയിച്ചു. 700 പേർ സുമിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് കണക്കുകൾ.