തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിയായ വിദ്യാർഥി യുക്രൈൻ സൈന്യത്തിൽ ചേർന്നതായി വിവരം. സായി നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർഥിയാണ് യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്നത്. ഖാർകീവിൽ എയ്‌റോനോട്ടിക്കൽ സർവകലാശാല വിദ്യാർഥിയാണ് ഇയാൾ
കോയമ്പത്തൂരിലെ സായി നികേഷിന്റെ വീട്ടിലെത്തി ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. നേരത്തെ സായി നികേഷ് സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ്‌ചെയ്തിരുന്നു. അതേസമയം സായി നികേഷിനെ ഫോണിൽ ബന്ധപ്പെടാനാകുന്നില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം
2018ലാണ് സായി നികേഷ് യുക്രൈനിലേക്ക് പോയത്. നേരത്തെ ഇന്ത്യൻ സേനയിൽ ചേരാൻ സായി നികേഷ് ശ്രമിച്ചിരുന്നു.