ബ്യൂറോക്രാറ്റുകൾ ഒരു കാര്യവും ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. എച്ച് ആർ ഡി എസിൽ ജോലി ചെയ്യുന്നതിന്റെ പേരിൽ തനിക്കെതിരെ വേട്ടയാടലുകൾ തുടരുന്നുണ്ടെന്ന് സ്വപ്‌ന പറഞ്ഞു. ആർഎസ്എസ് അനുകൂല എൻജിഒ ആയ എച്ച് ആർ ഡി എസിലാണ് സ്വപ്ന ജോലി ചെയ്യുന്നത്
തനിക്കെതിരെയുള്ള വേട്ടയാടലുകൾ ആശങ്കയുണ്ടാക്കുന്നുണ്ട്. എച്ച് ആർ ഡി എസ് പദ്ധതികൾക്ക് അനുമതി നൽകുന്നില്ല. എച്ച് ആർ ഡി എസിൽ താൻ ജോലിയിൽ പ്രവേശിച്ചതിനെതിരായ വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കർ ആണെന്ന് സ്വപ്‌ന നേരത്തെ പറഞ്ഞിരുന്നു. ബിജെപിയുമായോ ആർ എസ് എസുമായോ യാതൊരു ബന്ധമില്ലെന്നും സ്വർണക്കടത്ത് കേസ് പ്രതി ന്യായീകരിച്ചിരുന്നു
അതേസമയം എച്ച് ആർ ഡി എസിനെതിരെ സംസ്ഥാന പട്ടികജാതി, പട്ടിക വർഗ കമ്മീഷൻ കേസെടുത്തിരുന്നു. അട്ടപ്പാടിയിൽ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമിച്ചുവെന്ന പരാതിയിലാണ് കേസ്.