ബജറ്റിന്റെ ലക്ഷ്യം സംസ്ഥാനത്തിന്റെ വരുമാന വർധനവെന്ന് ധനമന്ത്രി; സമ്പൂർണ ബജറ്റ് മാർച്ച് 11ന്

 

സംസ്ഥാനത്തിന്റെ വരുമാന വർധനവാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ പ്രായം വർധിപ്പിക്കില്ല. അതേസമയം നികുതി വർധനവുണ്ടാകുമെന്ന സൂചന മന്ത്രി ലൻകുന്നുണ്ട്. നികുതി വർധിപ്പിക്കാനുള്ള പരിമിത അവസരങ്ങളേ സംസ്ഥാനത്തിനുളഅളു. എന്നാൽ ജനങ്ങളുടെ ബിസിനസ്സിനെയോ ജനങ്ങളുടെ ഉപജീവനത്തെയോ ബാധിക്കുന്ന രീതിയിലേക്ക് നികുതി ഉയർത്തില്ലെന്ന് മന്ത്രി വ്യക്തമാക്കി

ഈ മാസം 11നാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് വിവിധ മേഖലകൾ ബജറ്റിനെ നോക്കി കാണുന്നത്. തൊഴിലാളി ക്ഷേമപരവും വ്യാപാര മേഖലക്ക് ഉത്തേജനവും നൽകുന്ന ബജറ്റാകുമെന്നാണ് മിക്കവരും പ്രതീക്ഷിക്കുന്നത്

മലയോര ഹൈവേ, കെ റെയിൽ, കെ ഫോൺ സംബന്ധിച്ച പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. വീട്ടമ്മമാർക്ക് പെൻഷൻ നൽകുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഇത്തവണയുണ്ടാകാൻ സാധ്യത കുറവാണ്. അതേസമയം സാമുഹ്യ പെൻഷൻ തുകയിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ട്.