കളമശേരിയിൽ നാട്ടുകാരും സിനിമാ പ്രവർത്തകരും തമ്മിൽ സംഘർഷം. തല്ലുമാല എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഘർഷമുണ്ടായത്. നടൻ ഷൈൻ ടോം ചാക്കോ മർദിച്ചെന്ന് പരാതി ഉയർന്നു. നടന്റെ മർദനത്തിൽ പരുക്കേറ്റ ഷമീർ എന്നയാൾ ആശുപത്രിയിലാണ്
നാട്ടുകാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. നിലവിൽ സംഭവത്തെ കുറിച്ച് പരാതിയെന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കളമശേരി എച്ച്എംടി കോളനിയിലാണ് സിനിമയുടെ സെറ്റിട്ടിരിക്കുന്നത്. ഇവിടെ സിനിമ പ്രവർത്തകർ മാലിന്യം തള്ളുന്നത് നാട്ടുകാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് വഴിതെളിക്കുകയായിരുന്നു.
ഇന്നലെ രാത്രിയാണ് ഒരു വാഹനത്തിൽ മാലിന്യം കൊണ്ടുവന്ന് എച്ച്എംടി കോളനിയിലെ ജനവാസ മേഖലയിൽ തള്ളിയത്. ഇത് നാട്ടുകാർ ഇവിടെ വച്ച് പിടികൂടുകയായിരുന്നു. തുടർന്ന് ലോക്കേഷനിലേക്ക് സംഘടിച്ചെത്തിയ നാട്ടുകാരും സിനിമ പ്രവർത്തകരും തമ്മിൽ വാക്കു തർക്കമുണ്ടാകുകയായിരുന്നു.