കുറുക്കൻമൂലയിലെ കടുവ ജന വാസ കേന്ദ്രത്തിൽ നിലയുറപ്പിച്ച സാഹചര്യത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നു. വ്യാഴാഴ്ച രണ്ട് വളർത്തുമൃഗങ്ങളെ വകവരുത്തിയ പയമ്പള്ളി പുതിയടത്ത് ഇന്നലെ രാത്രിയും കടുവയെ കണ്ടതായി നാട്ടുകാർ. ഇതിന് പിന്നാലെ സ്ഥലത്ത് തെരച്ചിലിന് എത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായി. കടുവയെ പിടികൂടാനുള്ള നടപടികൾ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഇന്നലെ രാത്രി കടുവയെ കണ്ട വിവരം അറിയിച്ചിട്ടും അധികൃതർ എത്തിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വിവരം അറിയിച്ചിട്ടും ഒരുത്തനും വന്നിട്ടില്ല; ഞങ്ങളാണ് ഇറങ്ങിയത്. മുളക്കൊമ്പ് പോലുമില്ലാതെയാണ് ഉദ്യോഗസ്ഥർ വന്നതെന്നും നാട്ടുകാർ’ ആരോപിച്ചു. പിന്നാലെ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിനിടെ നഗരസഭാ കൗൺസിലറെ വനം വകുപ്പ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.