വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയിൽ ഇന്നും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്തായാണ് കാൽപാടുകൾ കണ്ടെത്തിയത്. കടുവയെ പിടികൂടാൻ വ്യാപകമായ തെരച്ചിൽ നടത്തുകയാണ്
രണ്ട് കുങ്കിയാനകളുടെയും നിരീക്ഷണ ക്യാമറകളുടെയും സഹായത്തോടെയാണ് തെരച്ചിൽ. വനംവകുപ്പ് പുറത്തുവിട്ട കടുവയുടെ ചിത്രത്തിൽ നിന്ന് കടുവക്ക് കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായി കണ്ടെത്തിയിരുന്നു. കാട്ടിൽ ഇര തേടാൻ കഴിയാതെ കടുവ ജനവാസ മേഖലയിൽ തമ്പടിച്ചതായാണ് നിഗമനം
ഇതുവരെ 15 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.