പി ജി ഡോക്ടർമാർ സമരത്തിൽ നിന്ന് പിൻമാറണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതാണെന്നും പി ജി ഡോക്ടർമാർമാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ ഇറക്കിയ വാർത്താക്കുറിപ്പിൽ മന്ത്രി പറയുന്നു
നേരത്തെ നടത്തിയ ചർച്ചയുടെ ഭാഗമായി 373 നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരെ നിയമിക്കാനുള്ള ഉത്തരവ് ഇറങ്ങിയിരുന്നു. ഇതിൽ 307 പേരെ നിയമിച്ചു. സംവരണ വിഷയത്തിൽ പി ജി ഒന്നാം വർഷ പ്രവേശന നടപടികൾ വൈകുന്നതിൽ സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു
എന്നാൽ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് കെഎംപിജിഎ അറിയിച്ചു. ചർച്ച നടത്താമെനന്ന് ഉറപ്പ് നൽകിയതിന് പിന്നാലെ പഴയ നിലപാട് മന്ത്രി ആവർത്തിക്കുന്നതിനെയും ഇവർ ചോദ്യം ചെയ്തു.