ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആന നെടുങ്കമുവ രാജ ചരിഞ്ഞു. 10.5 അടി (3.2 മീറ്റർ) ആണ് നെടുങ്കമുവയുടെ ഉയരം. ശ്രീലങ്കയുടെ ദേശീയ സുരക്ഷ ലഭിച്ചിരുന്ന ആനകളിൽ ഒരാളാണ് നെടുങ്കമുവ. ജനത്തിരക്കേറിയ വഴികളിലൂടെ രാജ സഞ്ചരിക്കുമ്പോൾ വഴിയൊരുക്കാൻ രണ്ട് സൈനിക യൂണിറ്റിന് പുറമേ സ്ഥിരം പാപ്പാൻമാരും ഉണ്ടാവും
ദളദ മാലിഗവ ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടവും വഹിച്ചുകൊണ്ട് നടക്കുന്ന ഘോഷയാത്രയിൽ ദന്താവശിഷ്ടം സ്വർണപേടകത്തിലാക്കി എഴുന്നള്ളിക്കാനുള്ള ചുമതല നെടുങ്കമുവക്കായിരുന്നു. കേരളത്തിലും ഏറെ ആരാധകർ ഈ ആനക്കുണ്ട്.