യുക്രൈനിലെ നാല് നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ; മനുഷ്യത്വ ഇടനാഴികൾ തുറക്കും

യുദ്ധം രൂക്ഷമായ യുക്രൈനിലെ നാല് നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. തലസ്ഥാന നഗരമായ കീവ്, സുമി, ചെർണിഗാവ്, മരിയുപോൾ എന്നിവിടങ്ങളിലാണ് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഈ നഗരങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്നും തുടരും

മോസ്‌കോ സമയം രാവിലെ പത്ത് മണിക്കാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരിക. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യത്വ ഇടനാഴികൾ തുറക്കുമെന്നും റഷ്യ അറിയിച്ചു. സുമിയിൽ തിങ്കളാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവിടെ നിന്നുള്ള വിദ്യാർഥികളുടെ മടക്കയാത്ര ഫലം കണ്ടിരുന്നില്ല.

അതേസമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈൻ പ്രസിഡന്റുമായും റഷ്യൻ പ്രസിഡന്റുമായും ഇന്നലെ ഫോണിൽ ചർച്ച നടത്തിയിരുന്നു. രക്ഷാദൗത്യത്തിന് പിന്തുണ തേടിയായിരുന്നു ചർച്ച. ഇതിനോടകം 17,000ത്തോളം ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് മടക്കി കൊണ്ടുവന്നതായാണ് കേന്ദ്രസർക്കാർ പറയുന്നത്.