ഇന്ന് മഴ മുന്നറിയിപ്പില്ല; നാളെ മുതല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടാത്തത് ആശ്വാസം നല്‍കുന്നു. അതേസമയം, സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അലര്‍ട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമാവുമെന്നതിനാല്‍ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. വ്യാഴം, വെള്ളം ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. നാളെ…
