Headlines

Webdesk

ഗുജറാത്തില്‍ ഫാക്ടറിയില്‍ തീപിടുത്തം; രണ്ടുമരണം

  ഗുജറാത്തിലെ സൂറത്തില്‍ ഫാക്ടറിക്ക് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. 125 പേരെ രക്ഷപെടുത്തി. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സൂറത്തിലെ കഡോദരയിലുള്ള പാക്കേജിംഗ് ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന് തീപിടിച്ചുതുടങ്ങിയതോടെ നിരവധി പേര്‍ മുകളില്‍ നിന്ന് ചാടിരക്ഷപെടുകയായിരുന്നു. അഗ്നിശമന സേനയുടെ പത്ത് യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Read More

രാജ്യത്ത് 13,596 പേര്‍ക്ക് കൊവിഡ്; 166 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,596 പേർക്ക് കൂടി കൊവിഡ്. 166 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. 230 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. നിലവില്‍ 1,89,694 പേരാണ് രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 7555 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 73,157 സാമ്പിളുകളാണ് പരിശോധിച്ചത്. 10,773 പേര്‍ പുതുതായി രോഗമുക്തി നേടിയത്.  

Read More

കൊക്കയാറില്‍ കാണാതായ നാല് വയസുകാരന്‍റെ മൃതദേഹവും കണ്ടെത്തി

കൊക്കയാറിൽ കാണാതായ 4 വയസുകാരൻ സച്ചു ഷാഹുലിന്‍റെ മൃതദേഹം കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍പ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ആന്‍റ് റസ്ക്യു ടീം, നാട്ടുകാര്‍ തുടങ്ങി നിരവധിപേര്‍ അടക്കമുള്ളവര്‍ രാവിലെ മുതല്‍ തെരച്ചില്‍ നടത്തിയിരുന്നു.

Read More

കുട്ടനാട്ടില്‍ വെള്ളക്കെട്ട്; റോഡുകളില്‍ വെള്ളം കയറി: കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി വെച്ചു

  ആലപ്പുഴ ജില്ലയില്‍ മഴയ്ക്ക് ശമനം ഉണ്ടാവുമ്പോഴും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് രൂക്ഷമാവുന്നു. കുട്ടനാട്ടില്‍ വെള്ളക്കെട്ട് തുടരുന്നതിനിടെ പ്രധാന റോഡുകളിലും വെള്ളം കയറി. എംസി റോഡിലും, എ.സി റോഡിലും വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതക്കുരുക്കും രൂപം കൊണ്ടു. എംസി റോഡ് വഴിയുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചു. ആലപ്പുഴയില്‍ നിന്നും ചമ്പക്കുളം വഴി പൂപ്പള്ളി വരെ മാത്രമാണ് സര്‍വീസുകള്‍ നടക്കുന്നത്. തിരുവല്ല അമ്പലപ്പുഴ പാതയില്‍ നെടുബ്രം പ്രദേശത്ത് ജലനിരപ്പ് ഉയര്‍ന്നു. എടത്വ ഹരിപ്പാട് പാതയിലും വെള്ളക്കെട്ട് രൂക്ഷമാണ്. പന്തളം പത്തനംതിട്ട…

Read More

മഴക്കെടുതി: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ഇന്ന്

തിരുവനന്തപുരം: മഴക്കെടുതിയും പുനരധിവാസവും ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം. ചീഫ് സെക്രട്ടറി, മന്ത്രിമാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഡാമുകള്‍ പലതും തുറക്കണമെന്ന മുന്നറിയിപ്പ് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ യോഗം വിളിച്ചിരിക്കുന്നത്. ബുധനാഴ്ചകൂടി മഴ വീണ്ടും കനക്കുമെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡാമുകള്‍ ഇപ്പോള്‍ തന്നെ ചെറിയ രീതിയില്‍ തുറന്നുവിട്ട് അപകടം ഒഴിവാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനിടെ കോട്ടയത്തെ മഴക്കെടുതിയെ തുടര്‍ന്ന് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തരമായി 8.6 കോടി രൂപ…

Read More

എന്‍ ഡി ആര്‍ എഫ് സംഘം ആലപ്പുഴയിലേക്ക്; പ്ലാപ്പള്ളിയിലും കൊക്കയാറിലും തിരച്ചില്‍ പുനരാരംഭിച്ചു

  തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഇനിയും ആളുകളെ കണ്ടെത്താനുള്ളഴ ഇടുക്കി കൊക്കയാറിലും കോട്ടയം പ്ലാപ്പള്ളി മേഖലയിലും തിരിച്ചില്‍ പുനരാരംഭിച്ചു. കൊക്കയാറില്‍ കാണാതായ ഏഴുവയസുകാരന്‍ സച്ചുവടക്കം രണ്ട് പേരെയാണ് കണ്ടെത്താനുള്ളത്. ശനിയാഴ്ചയുണ്ടായ ദുരന്തത്തില്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഇന്ന് പ്ലാപ്പള്ളി മേഖലയില്‍ തെരച്ചില്‍ പുനരാരംഭിച്ചിരിക്കുന്നത്. ഇന്നലെ കണ്ടെത്തിയ അലന്റെ മൃതദേഹത്തിനൊപ്പമുണ്ടായ മൃതദേഹാവശിഷ്ടം ആരുടേതാണെന്ന് തിരിച്ചറിയാന്‍ ഡി എന്‍ എ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനിടയാണ് കാല്‍പാദം കണ്ടെത്തിയത്. അതിനിടെ…

Read More

അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ കേരളത്തിലെ എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത

  അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ജലനിരപ്പ് ഉയർന്നുവരുന്നതിനാൽ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396.90 അടിയായി. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അതിന് ശേഷം ഷട്ടർ തുറന്ന് ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും….

Read More

കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് തുറക്കും

  കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ 11 മണിക്കു ശേഷം ക്രമാനുഗതമായി ഉയർത്തും. പമ്പ അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലർട്ടിലേക്ക് എത്തി. അതേസമയം പത്തനംതിട്ടയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. പമ്പ നദിയിലെ ജലനിരപ്പ് അപകടകരമായ ലെവലിനെക്കാള്‍ മുകളിലാണെങ്കിലും ഡാമിന്റെ വൃഷ്ടി പ്രദേശത്തു പെയ്യുന്ന ശക്തമായ മഴയില്‍  ഡാമുകളുടെ ശേഷി കവിഞ്ഞുള്ള കനത്ത ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി ഡാമില്‍ നിന്നും നിയന്ത്രിത അളവില്‍ ജലം പുറത്തുവിടുന്നതാണ് നല്ലത് എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിലയിരുത്തുകയുണ്ടായി….

Read More

ട്രാഫിക് എസ് ഐ ഓടിച്ച കാർ ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു; എസ് ഐ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ

  തിരുവനന്തപുരം പട്ടത്ത് എസ് ഐ ഓടിച്ചിരുന്ന കാറിടിച്ച് അപകടം. ട്രാഫിക് എസ് ഐ അനിൽകുമാർ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ വശത്തു നിർത്തിയിട്ടിരുന്ന ബൈക്കുകളാണ് ഇടിച്ചു തെറിപ്പിച്ചത്. എസ് ഐ അനിൽകുമാർ മദ്യ ലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. തിരുവനന്തപുരം പട്ടം കോസ്മോ ആശുപത്രിക്ക് മുന്നിൽ വച്ചാണ് അപകടം നടന്നത്. ട്രാഫിക് എസ്ഐ അനിൽകുമാർ ഓടിച്ച ആൾട്ടോ കാറാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചത്. രണ്ട് ബൈക്കുകളാണ് ഇടിച്ചു തെറിപ്പിച്ചത് അതിൽ ഒരു ബൈക്കിൽ ഒരാൾ…

Read More

പ്രഭാത വാർത്തകൾ

  🔳സംസ്ഥാനത്തിന്റെ തെക്കന്‍ മലയോര മേഖലയില്‍ ഇന്നലെ രാത്രി വൈകിയും ശക്തമായ മഴ തുടരുന്നു. പമ്പാനദി, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. ഓമല്ലൂരിലും നരിയാപുരത്തും റോഡില്‍ വെള്ളം കയറി. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത്. പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നദിക്ക് സമീപം താമസിക്കുന്നവര്‍ക്ക് ജാഗ്രാതാ നിര്‍ദ്ദേശം നല്‍കി. അതേസമയം ഇടുക്കി ജലാശയത്തില്‍ ജലനിരപ്പ് ഇന്നലെ രാത്രി 10 മണിയോടെ 2396.38 അടിയിലെത്തി. 2396.86…

Read More