Webdesk

തമിഴ്‌നാട്ടിൽ ഇന്ന് 5175 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 112 പേർ മരിച്ചു

തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 5175 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 112 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്താകെ ഇതിനോടകം 2,73,460 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 54,184പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 4,461 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2,14,815പേരാണ് രോഗമുക്തരായി. ഡൽഹിയിൽ ഇന്ന് 1076 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11 മരണവും റിപ്പോർട്ട് ചെയ്തു. 1.40 ലക്ഷം പേർക്കാണ് ഡൽഹിയിൽ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഇതിൽ ഒരു ലക്ഷത്തോളം പേർ രോഗമുക്തി…

Read More

നിലമ്പൂർ ആഢ്യൻപാറയിൽ ഉരുൾപൊട്ടൽ; കാഞ്ഞിരപ്പുഴയിലൂടെ മലവെള്ളം കുതിച്ചൊഴുകുന്നു

നിലമ്പൂർ ആഢ്യൻപാറയിൽ ഉരുൾപൊട്ടൽ. ചെറിയ തോതിലാണ് ഉരുൾപൊട്ടിയത്. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു ഉരുൾപൊട്ടലുണ്ടായത്. ഇതോടെ കാഞ്ഞിരപ്പുഴയിലൂടെ മലവെള്ളപ്പാച്ചിലുണ്ടായി അകമ്പാടം-എരുമമുണ്ട റോഡിലെ മതിൽമൂല ഭാഗത്ത് വെള്ളം കയറി. മേഖലയിൽ കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഇവിടെ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. 2018ൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് മതിൽമൂലയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.

Read More

കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മൂന്ന് താലൂക്കുകളിലായി 16 ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. ആകെ 193 കുടുംബങ്ങളിലായി 807 പേരെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വൈത്തിരി താലൂക്കില്‍ പത്തും മാനന്തവാടി താലൂക്കില്‍ അഞ്ചും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പുമാണു ഉളളത്. കണ്ടൈന്‍മെന്റ് സോണുകളിലുള്ളവരെയും കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെയും പ്രത്യേകം മുറികളിലാണ് താമസിപ്പിക്കുക. താലൂക്ക്തല വിവരങ്ങള്‍: വൈത്തിരി താലൂക്ക് – 129 കുടുംബങ്ങളിലായി 459 ആളുകള്‍ (186 ആണ്‍, 180 സ്ത്രീകള്‍, 93…

Read More

സ്‌ഫോടനത്തിന്റെ ഞെട്ടല്‍ മാറാതെ ലബനാന്‍ ; സഹായ ഹസ്തവുമായി ലോകരാജ്യങ്ങള്‍

ബെയ്‌റൂത്ത്: തലസ്ഥാനായ ബെയ്‌റൂത്തിനെ പിടിച്ചുകുലുക്കിയ ഉഗ്രസ്‌ഫോടനത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ലബനാന്‍. ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കി ബെയ്‌റൂത്ത് തുറമുഖത്തെ ഗോഡൗണില്‍ ഉഗ്രസ്‌ഫോടനമുണ്ടായത്. ഇവിടെ സൂക്ഷിച്ച ടണ്‍കണക്കിന് അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ലബനീസ് പ്രധാനമന്ത്രി വ്യക്തമാക്കി. സംഭവത്തിനു പിന്നാലെ അടിയന്തരമായി മന്ത്രിസഭ വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍ രണ്ടാഴ്ചത്തേക്ക് അടിയന്തിരവാസ്ഥയും നിലവിലെ സാഹചര്യം മറികടക്കാന്‍ അടിയന്തിര ധനസഹായവും പ്രഖ്യാപിച്ചു. ദുരന്തത്തില്‍ ചുരുങ്ങിയത് 100 പേര്‍ കൊല്ലപ്പെടുകയും 4000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നഗരത്തിലും പ്രാന്ത്പ്രദേശങ്ങളിലും വന്‍നാശനഷ്ടമുണ്ടായിട്ടുണ്ട്….

Read More

പുതുതായി വന്ന 824 പേര്‍ ഉള്‍പ്പെടെ കോഴിക്കോട് ജില്ലയില്‍ 13,324 പേർ നിരീക്ഷണത്തിൽ

പുതുതായി വന്ന 824 പേര്‍ ഉള്‍പ്പെടെ കോഴിക്കോട് ജില്ലയില്‍ 13,324 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 79416 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 118 പേര്‍ ഉള്‍പ്പെടെ 750 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 221 പേര്‍ മെഡിക്കല്‍ കോളേജിലും 62 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 96 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 57 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ്…

Read More

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 72 പേര്‍ രോഗമുക്തി നേടി

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 72 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് കോര്‍പ്പറേഷന്‍ – 34, വാണിമേല്‍ – 3, വില്യാപ്പളളി – 2, തിരുവമ്പാടി – 2, ചൂലൂര്‍ – 1, പുറമേരി – 1, ഓമശ്ശേരി – 2, ചോറോട് – 3, വടകര – 4, കോടഞ്ചേരി – 2, കൊയിലാണ്ടി – 1, തിരുവളളൂര്‍ – 1, കടലുണ്ടി – 1, കായകൊടി – 3, കൂത്താളി…

Read More

കോഴിക്കോട് ജില്ലയില്‍ 39 പേര്‍ക്ക് കോവിഡ് സമ്പര്‍ക്കം വഴി 32 പേര്‍ക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 5) 39 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 32 പേര്‍ക്ക് രോഗം ബാധിച്ചു. ഉറവിടം വ്യക്തമല്ലാത്ത ആറ് കേസുകളും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 799 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 227 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 63 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 97…

Read More

വയനാട്ടിൽ 14 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ 40 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 40 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 751 ആയി. ഇതില്‍ 394 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 356 പേരാണ് ചികിത്സയിലുള്ളത്. 338 പേര്‍ ജില്ലയിലും 18 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ…

Read More

ആശങ്ക ഒഴിയുന്നില്ല; ഇന്ന് സംസ്ഥാനത്ത് 1195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 1,234 പേർ രോഗമുക്തി നേടി. രോഗം ബാധിച്ചവരിൽ 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 66 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 125 പേർക്കും 13 ഹെൽത്ത് വർക്കർമാർക്കും രോഗം സ്ഥിരീകരിച്ചു. ഏഴ് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്….

Read More

മാനന്തവാടി നഗരസഭയെ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നൊഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

മാനന്തവാടി നഗരസഭയെ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നൊഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

Read More