Webdesk

മുൻ കേന്ദ്രമന്ത്രി മനോജ് സിൻഹയെ ജമ്മു കാശ്മീർ ലഫ്റ്റ്‌നന്റ് ഗവർണറായി നിയമിച്ചു

മുൻ കേന്ദ്രമന്ത്രി മനോജ് സിൻഹയെ ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചു. ഗിരീഷ് ചന്ദ്ര മുർമു രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. വലിയ ഉത്തരവാദിത്വമാണിതെന്നും ഇന്ന് തന്നെ കാശ്മീരിലേക്ക് തിരിക്കുമെന്നും മനോജ് സിൻഹ പ്രതികരിച്ചു ഒന്നാം മോദി സർക്കാരിൽ ടെലികോം വകുപ്പ് മന്ത്രിയായിരുന്നു മനോജ് സിൻഹ. ഗിരീഷ് ചന്ദ്ര മുർമുവിനെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി നിയമിക്കുമെന്ന് വാർത്തകളുണ്ട്. നിലവിലെ സിഎജിയായ രാജീവ് മെഹർഷിയുടെ കാലാവധി ആഗസ്റ്റ് 8ന് അവസാനിക്കാനിരിക്കുകയാണ്.

Read More

വിവാഹിതയായ കാമുകിയുടെ വീട്ടിൽ നിന്ന് 25 പവൻ സ്വർണം മോഷ്ടിച്ച യുവാവ് പിടിയിൽ

വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലെ കിടപ്പുമുറിയിലെ രഹസ്യ അറയിൽ നിന്നും 25 പവൻ സ്വർണം കവർന്ന യുവാവ് പിടിയിൽ. ഉഴമലയ്ക്കൽ സ്വദേശി രാജേഷ് ആണ് പിടിയിലായത്. വിതുര അടിപറമ്പ് സ്വദേശിയായ യുവതിയുടെ വീട്ടിലാണ് മോഷണം നടന്നത് വീട്ടുകാർ തിരുവനന്തപുരത്ത് പോയ സമയത്താണ് മോഷണം നടന്നത്. വീട് കുത്തിപ്പൊളിച്ചിട്ടുണ്ടായിരുന്നില്ല. ഇതോടെ സംശയം തോന്നിയ പോലീസ് വീട്ടുകാരെ ചോദ്യം ചെയ്തു. തുടർന്നാണ് യുവതിയുടെ ഫോൺ കോളുകൾ പരിശോധിച്ചത്. താനുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാൻ 10 ലക്ഷം രൂപ വേണമെന്ന്…

Read More

സ്വർണം കുതിപ്പിൽ തന്നെ; ഇന്ന് 120 രൂപ ഉയർന്നു

സ്വർണവില ദിനംപ്രതി റെക്കോർഡുകൾ തിരുത്തി കുതിക്കുന്നു. പവന് ഇന്ന് 120 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 41,320 രൂപയായി. ഇന്നലെ രണ്ട് തവണയായി 920 രൂപ പവന് ഉയർന്നിരുന്നു. രണ്ട് ദിവസത്തിനിടെ 1040 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5165 രൂപയിലെത്തി. ആറ് ദിവസം കൊണ്ട് 1320 രൂപ സ്വർണത്തിന് വർധിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണവില 40,000ത്തിലെത്തിയത്. ജൂലൈ മുതൽ 5520 രൂപയുടെ വർധനവും സ്വർണത്തിനുണ്ടായി

Read More

സ്‌കൂട്ടറിന് മുകളിലേക്ക് മരം വീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. ജോലിക്ക് പോകുന്നതിനിടെ സ്‌കൂട്ടറിന് മുകളിലേക്ക് മരം മറിഞ്ഞുവീഴുകയായിരുന്നു. മുൻപാല സ്വദേശി അജയൻ(40)ആണ് മരിച്ചത്. കെഎസ്ഇബി നെടുമങ്ങാട് ഓഫീസിലെ ജീവനക്കാരനാണ് അജയൻ. രാവിലെ ഒമ്പത് മണിയോടെ ശക്തമായ കാറ്റ് ഇവിടെ വീശിയിരുന്നു. ഇതേ തുടർന്ന് ആഞ്ഞിലി മരവും വൈദ്യുതി പോസ്റ്റും റോഡിലേക്ക് മറിയുകയായിരുന്നു. മരത്തിന് അടിയിൽപ്പെട്ട അജയനെ നാട്ടുകാർ ശിഖിരങ്ങൾ മുറിച്ചുമാറ്റി പുറത്ത് എടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read More

ഗുജറാത്തിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; എട്ട് പേർ മരിച്ചു

ഗുജറാത്തിലെ സ്വകാര്യ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേർ മരിച്ചു. അഹമ്മദാബാദ് നവരംഗ്പുരയിലെ കൊവിഡ് ആശുപത്രിയായ ശ്രേയ് ആശുപത്രിയിലാണ് അപകടം. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് തീപിടിത്തത്തിൽ മരിച്ചത്. ആശുപത്രിയിലുണ്ടായിരുന്ന നാൽപതോളം രോഗികളെ രക്ഷപ്പെടുത്തി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ബുധനാഴ്ചയാണ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു

Read More

കോളനിക്കു ചുറ്റും മലവെള്ളപ്പാച്ചിൽ ശക്തം; ഗൂഡല്ലൂരിനടുത്ത പുറമണ വയൽ ആദിവാസി കോളനിയിൽ രണ്ടു പേർ കുടുങ്ങിക്കിടക്കുന്നു, ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിനുള്ള ശ്രമം തുടരുന്നു

ഗൂഡല്ലൂർ :കോളനിക്കു ചുറ്റും മലവെള്ളപ്പാച്ചിൽ ശക്തം മായതോടെ ഗൂഡല്ലൂരിനടുത്ത പുറമണ വയൽ ആദിവാസി കോളനിയിൽ രണ്ടു പേർ കുടുങ്ങിക്കിടക്കുന്നു. ഗൂഡല്ലൂരിൽ നിന്നും ഫയർഫോഴ്സും ,പോലീസും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. കോളനിയിലെ ബെല്ലിയും ഭാര്യയുമാണ് വീടിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഗൂഡല്ലൂർ ഭാഗങ്ങളിൽ ശക്തമായ വെള്ളപ്പൊക്ക ഭീഷണി ഉയർന്നതിനെ തുടർന്ന് അധികൃതർ പുറ മണ വയലിലെ കോളനിയിലെ 31 ഓളം കുടുംബങ്ങളെ തൊട്ടടുത്ത സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു . എന്നാൽ ഇന്നലെ മഴ കുറഞ്ഞതിനെ തുടർന്ന്…

Read More

സ്വന്തമായി രോഗപപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ മഞ്ഞൾ ചായ

കഴിക്കുന്ന ഓരോ ഭക്ഷണത്തിലും കുടിക്കുന്ന ഓരോ തുള്ളി ജലത്തിലും നമ്മുടെ ആരോഗ്യം ഒളിഞ്ഞിരിക്കുന്നുണ്ട്. ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് എന്തുകൊണ്ടും മഞ്ഞള്‍ച്ചായ. രോഗപ്രതിരോധം ഉള്‍പ്പടെ ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് നമുക്ക് മഞ്ഞള്‍ച്ചായ ഉപയോഗിക്കാവുന്നതാണ്. മഞ്ഞള്‍ ചായ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. ഒരു പാനില്‍ ഒരു കപ്പ് വെള്ളം തിളപ്പിക്കുക. അരിഞ്ഞ മഞ്ഞള്‍ വെള്ളത്തില്‍ ചേര്‍ക്കുക. ഇതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും അല്‍പം കുരുമുളക്, തുളസി…

Read More

ആദ്യമായി അണുബോംബ് വര്‍ഷിച്ചതിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം ; ഇന്ന് ഹിരോഷിമാ ദിനം

1945 ആഗസ്ത് ആറിനാണ് ലോകം ആ മഹാദുരന്തത്തിന് സാക്ഷിയായത്. രണ്ടാംലോക മഹായുദ്ധത്തില്‍ തോല്‍വി സമ്മതിച്ച ജപ്പാന് മേലായിരുന്നു അമേരിക്കയുടെ അണ്വായുധാക്രമണം. ലോകം ഒരു കാലത്തും മറക്കാനിടയില്ല ആ കറുത്ത ദിനം. രണ്ടാം ലോകമഹായുദ്ധകാലത്തിന്‍റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയില്‍ ലിറ്റില്‍ ബോയ് എന്ന അണുബോംബ് ബാക്കി വെച്ചത് ദുരിതങ്ങളുടേയും വേദനകളുടേയും തുടര്‍ദിനങ്ങളാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ എതിര്‍ ചേരിയിലുള്ള ജപ്പാനെ തകര്‍ക്കാന്‍ അമേരിക്ക പ്രയോഗിച്ച അണ്വായുധം അങ്ങനെ ലോകചരിത്രത്തിലെ സമാനതകളില്ലാത്തെ കൂട്ടക്കുരുതിയായി മാറി. തല്‍ക്ഷണം മരിച്ചത് 80,000ത്തോളം…

Read More

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തൊമ്പതര ലക്ഷം കടന്നു; മരണം 40,500 കവിഞ്ഞു

മരണം 40,500 കവിഞ്ഞു. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇന്നും രോഗബാധിതർ 50,000 നും മരണം 800 നും മുകളിൽ റിപ്പോർട്ട് ചെയ്തേക്കും. പ്രതിദിന രോഗബാധിതർ ഒരാഴ്ചയായി 50, 000 ന് മുകളിലാണ്. 67.19 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം ആന്ധ്രയിൽ പ്രതിദിന കണക്ക് വീണ്ടും പതിനായിരം കടന്നു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 10, 309 കേസുകളും 334 മരണവും റിപ്പോർട്ട് ചെയ്തു. ബംഗാളിലും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തി. അനുമതിയില്ലാതെ കൊവിഡ് കെയർ സെന്‍റര്‍…

Read More

നിലമ്പൂരിൽ പ്രളയസമാന സ്ഥിതി, നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു; വയനാട്ടിലും കനത്ത മഴ

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ നിലമ്പൂരിലെ പല മേഖലകളിലും വെള്ളം കയറി. പുന്നപ്പുഴ, കാഞ്ഞിരപ്പുഴ, ചാലിയാർ പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഭൂതാനം, പൂളപ്പാടം, എരുമമുണ്ട സ്‌കൂളുകളിലാണ് ക്യാമ്പുകൾ ആരഭിച്ചത്. മുപ്പത് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി മുണ്ടേരിയിലെ പാലം കനത്ത മഴയിൽ ഒലിച്ചുപോയി. ഇരുട്ടുകുത്തി, വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികൾ ഇതോടെ ഒറ്റപ്പെട്ടു. കഴിഞ്ഞ പ്രളയത്തിലും ഈ പാലം ഒലിച്ചു പോയിരുന്നു. ഇതിന് ശേഷം സ്ഥാപിച്ച മുളപ്പാലമാണ് ഒലിച്ചു പോയത്. ജനതപടിയിൽ സംസ്ഥാനപാതയിൽ…

Read More