അമിതമായി ഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജ്‌നയുടെ വഴിയോര ബിരിയാണി കച്ചവടം ചിലര്‍ മുടക്കിയതിനെ തുടര്‍ന്ന് ഇവര്‍ സമൂഹമാധ്യമങ്ങളുടെ പങ്കുവെച്ച വേദന വലിയ വാര്‍ത്തയായി മാറിയിരുന്നു. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഇവര്‍ക്ക് സഹായവുമായി എത്തുകയും ചെയ്തു
എന്നാല്‍ സജ്‌നയുടെ ആരോപണം തട്ടിപ്പായിരുന്നുവെന്ന് മറ്റൊരു ട്രാന്‍സ് വുമണ്‍ ആരോപിച്ചു രംഗത്തുവന്നു. സജ്‌നയുടെ ശബ്ദസന്ദേശവും ഇവര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് സജ്‌ന. ഗുരുതരാവസ്ഥയില്‍ അല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പല മേഖലകളില്‍ നിന്നും പിന്തുണ ലഭിച്ചതോടെ സജ്‌നയുടെ ബിരിയാണി കച്ചവടം നല്ല രീതിയില്‍ ഉയര്‍ന്നിരുന്നു.
വഴിയോര കച്ചവടത്തില്‍ നിന്ന് ഹോട്ടല്‍ തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍. ഇതിനിടെയാണ് സജ്‌നക്കെതിരെ മറ്റൊരു ട്രാന്‍സ് വുമണ്‍ രംഗത്തുവന്നത്.