ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായി രണ്ടാം ദിവസവും 60,000ത്തില്‍ താഴെ കടന്നു. കൊവിഡ് മരണത്തിലും കുറവുണ്ട്. 24 മണിക്കൂറിനുള്ളില്‍ 600ല്‍ താഴെ മരണങ്ങള്‍ രേഖപ്പെടുത്തുന്നത് മൂന്നു മാസത്തിന് ശേഷം ഇതാദ്യമാണ്.
രാജ്യത്ത് ഇതുവരെ 75,50,273 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറിനുളളില്‍ മാത്രം 55,722 പേര്‍ക്ക് രോഗം ബാധിച്ചു.
24 മണിക്കൂറിനുള്ളില്‍ 579 പേരാണ് മരിച്ചത്. അതോടെ ആകെ മരണങ്ങളുടെ എണ്ണം 1,14,610 ആയി.