ടിക് ടോക് താരം അമൽ ജയരാജ് തൂങ്ങി മരിച്ച നിലയിൽ

ടിക്ടോക് ഇന്‍സ്റ്റഗ്രാം താരം അമല്‍ ജയരാജിനെ(19) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാമപുരം പാലവേലി നാഗത്തുങ്കല്‍ ജയരാജിന്റെ മകനാണ് .ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള താരമായിരുന്നു അമല്‍ ജയരാജ്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല. അമല്‍ ഉപയോഗിച്ച ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്