Webdesk

സൗദിയില്‍ കൊവിഡ് ബാധിത മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

അല്‍ ജൗഫ്: സൗദി അറേബ്യയില്‍ കൊവിഡ്- 19 ബാധിത മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അല്‍ ജൗഫില്‍ സക്ക നഗരത്തിലെ മാതൃ- ശിശു ആശുപത്രിയിലാണ് കൊവിഡ് ബാധിത കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഡോക്ടര്‍മാരും സാങ്കേതികപ്രവര്‍ത്തകരും അടങ്ങുന്ന പ്രത്യേക സംഘമാണ് ഗര്‍ഭിണിയെ പരിചരിച്ചത്. കുഞ്ഞുങ്ങളെ കൊവിഡ് പരിശോധനക്ക് വിധേയരാക്കി. ഇവരുടെ ഫലം നെഗറ്റീവാണ്. മാതാവിന് കൊവിഡ് അല്ലാത്ത മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല.

Read More

യു എ ഇയില്‍ വാക്‌സിന്‍ പരീക്ഷണത്തിന് തയ്യാറാകുന്ന വളണ്ടിയര്‍മാര്‍ക്ക് മറ്റ് കൊവിഡ് പരിശോധനകളുണ്ടാകില്ല

അബുദബി: യു എ ഇ വികസിപ്പിക്കുന്ന കൊവിഡ്- 19 വാക്‌സിന്‍ പരീക്ഷണത്തിന് സജ്ജമായ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മറ്റ് പരിശോധനകളില്‍ നിന്ന് ഇളവ്. ഇവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കുള്ള കൊവിഡ് പരിശോധനയില്‍ നിന്നാണ് ഇളവ് നല്‍കുക. ലോകത്ത് ആദ്യമായി യു എ ഇയിലാണ് കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നത്. മനുഷ്യരിലെ പരീക്ഷണമാണ് മൂന്നാം ഘട്ടം. അല്‍ ഹുസ്ന്‍ (AlHosn) ആപ്പ് ഉപയോഗിച്ചാണ് പരീക്ഷണത്തിന് തയ്യാറായവരെ തിരിച്ചറിയുക. വളണ്ടിയേഴ്‌സ് ടാഗ് ഉള്‍പ്പെടുത്താന്‍ ആപ്പ് പരിഷ്‌കരിക്കും. ഇതോടെ പി സി…

Read More

കൊവിഡ്:നെഹ്‌റു ട്രോഫി ജലമേള മാറ്റി വച്ചു

ആലപ്പുഴ:എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലില്‍ നടത്തിവരാറുളള നെഹ്റു ട്രോഫി ജലമേള മാറ്റിവെച്ചതായി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ആലപ്പുഴ ജില്ലാ കലക്ടര്‍ അറിയിച്ചു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ജലമേള മാറ്റിയതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More

ചെല്ലാനത്ത് കടലാക്രമണം രൂക്ഷം, വീടുകൾ തകർന്നു; പല വീടുകളും വെള്ളത്തിനടിയിൽ

കൊവിഡ് വ്യാപനത്തിന് പിന്നാലെ എറണാകുളം ചെല്ലാനത്ത് കടലാക്രമണവും രൂക്ഷമായി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കമ്പനിപ്പടി, ബസാർ, കണ്ണമാലി മേഖലകളിലാണ് കടലാക്രമണമുണ്ടായത്. കിലോമീറ്ററുകളോളം കടൽ കയറിയതോടെ പല വീടുകളും വെള്ളത്തിനടിയിലായി. കെട്ടിടങ്ങൾക്ക് സാരമായ തകരാറുകളും സംഭവിച്ചു. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ച് ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ തുടരുകയാണ്‌

Read More

പുതുതായി 12 ഹോട്ട് സ്‌പോട്ടുകൾ; ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 511 ആയി

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കല്‍ (1), നടുവില്‍ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ (7), കീരമ്പാറ (11), പെരിങ്ങോട്ടൂര്‍ (13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ (4, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. Kerala പുതുതായി 12 ഹോട്ട് സ്‌പോട്ടുകൾ; ആകെ…

Read More

കനത്ത മഴയിൽ കൊങ്കൺ റെയിൽ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു

കനത്ത മഴയെ തുടർന്ന് കൊങ്കൺ റെയിൽപാതയിലെ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു. മഹാരാഷ്ട്ര-ഗോവ അതിർത്തിയിൽ മഡൂർ സ്‌റ്റേഷന് സമീപത്തെ ടണലിന്റെ ഉൾഭിത്തിയാണ് തകർന്നത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം ടണലിനുള്ളിലെ അഞ്ച് മീറ്റർ ഭാഗമാണ് ഇടിഞ്ഞുവീണത്. ഇതുവഴിയുള്ള ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. എറണാകുളം-നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിൻ, തിരുവനന്തപുരം-ലോക്മാന്യതിലക് സ്‌പെഷ്യൽ എക്‌സ്പ്രസ്, തിരുവനന്തപുരം-ഡൽഹി രാജധാനി ട്രെയിനുകളും വഴി തിരിച്ചുവിട്ടു

Read More

ഐ സി എഫ് സല്യൂഡസ് വെള്ളിയാഴ്ച: ആയിരങ്ങൾ സംബന്ധിക്കും

മസ്‌കത്ത്: കോവിഡ് പ്രതിരോധത്തിലും ലോക്ഡൗൺ പ്രതിസന്ധികളെ നേരിടുന്നതിലും ഗൾഫ് രാജ്യങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ഐ സി എഫ് സന്നദ്ധസേവകരെ അനുമോദിക്കുന്നതിനായി വിപുലമായ സമ്മേളനം ഒരുക്കുന്നു. ആഗസ്ത് ഏഴ് വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് നാലുമണിക്ക് ഓൺലൈനിൽ നടക്കുന്ന സമ്മേളനത്തിൽ ആയിരങ്ങൾ സംബന്ധിക്കും. അന്നവും അഭയവും നൽകുന്ന ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടത്തോടും ഔദ്യോഗിക സംവിധാനങ്ങളോടും സഹകരിച്ചും പിന്തുണ നൽകിയും പ്രയാസമനുഭവിക്കുന്ന പതിനായിരങ്ങൾക്കാണ് ഐ സി എഫ് കോവിഡ് കാലത്ത് സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ എത്തിച്ചത്. സാന്ത്വനമേകാൻ വൈവിധ്യമാർന്ന…

Read More

വയനാട്ടിൽ 46 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 20 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 797 ആയി. ഇതില്‍ 414 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 383 പേരാണ് ചികിത്സയിലുള്ളത്. 364 പേര്‍ ജില്ലയിലും 19 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: മുണ്ടക്കുറ്റി ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്കത്തിലുള്ള 10 മുണ്ടക്കുറ്റി സ്വദേശികള്‍…

Read More

ഇന്ന് 1298 പേർക്ക് കൊവിഡ്, 1017 പേർക്ക് സമ്പർക്കത്തിലൂടെ; 800 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 46…

Read More

സുൽത്താൻബത്തേരി നഗരത്തിൽ ശക്തമായ മഴ; ഗാന്ധി ജംഗ്ഷൻ വെള്ളപ്പൊക്കത്തിലായി

സുൽത്താൻബത്തേരി: സുൽത്താൻബത്തേരി നഗരത്തിൽ ശക്തമായ മഴയെ തുടർന്ന് ഗാന്ധി ജംഗ്ഷൻ വെള്ളപ്പൊക്കത്തിലായി ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് മഴയുടെ ശക്തി കൂടിയത്. നഗരത്തിലെ ഓവുചാലുകൾ പലസ്ഥലങ്ങളിലും അടഞ്ഞതിനാൽ ടൗണിൽ വെള്ളം കെട്ടി നിൽക്കുകയാണ് .ബത്തേരി ഗാന്ധി ജംഗ്ഷനിലാണ് വെള്ളപ്പൊക്കം കൂടുതലായുമുള്ളത്. ഇവിടുത്തെ പിഎച്ച് വെജിറ്റബിൾസിലെ കടയിലേക്ക് വെള്ളം ഇരച്ചുകയറി .മഴ തുടർന്നാൽ ഇവിടത്തെ പല കടകളിലേക്കും വെള്ളം കയറുമെന്ന ആശങ്കയിലാണ് കച്ചവടക്കാർ.

Read More