Headlines

Webdesk

ഉള്ളി വില കുതിച്ചുയരുന്നു; കിലോയ്ക്ക് 100 രൂപയിലേക്ക്

സംസ്ഥാനത്ത് ഉള്ളി, സവാള വില വീണ്ടും കുതിച്ചുയർന്നു. ദിനംപ്രതി അഞ്ച് രൂപ വീതമാണ് രണ്ടിനും വർധിക്കുന്നത്. ഈ മാസം ആദ്യം കിലോയ്ക്ക് 35 രൂപയായിരുന്നു ഉള്ളി വിലയെങ്കിൽ ഇന്നലത്തെ ചെറിയ ഉള്ളിയുടെ ചില്ലറ വിൽപന വില 95-98 രൂപയായി.   സവാള കിലോയ്ക്ക് 90 രൂപയ്ക്കാണ് ഇന്ന് ചില്ലറ വിൽപന നടന്നത്. ഉള്ളിയും സവാളയും കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയാണ് വില വർധനയ്ക്ക പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.   അടുത്ത മൂന്ന് മാസത്തേക്ക് ഉള്ളി വില…

Read More

മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ അടക്കം നാല് പേരുടെ ജുഡീഷ്യൽ കസ്റ്റഡി നവംബർ 2 വരെ നീട്ടി

ഹാത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ യുപി പോലീസ് പിടികൂടി രാജ്യദ്രോഹ കുറ്റം ചുമത്തിയ മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ അടക്കം നാല് പേരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. നവംബർ 2വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്   .യുഎപിഎ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. സിദ്ധിഖ്, അതിഖൂർ റഹ്മാൻ, മസൂദ്, ആലം എന്നിവർ നിലവിൽ മഥുര ജയിലിലാണ്. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്.

Read More

പനമരം കൊറ്റില്ലത്തിൽ രാഹുൽ ഗാന്ധി എം.പി യുടെ അപ്രതീക്ഷ സന്ദർശനം നടത്തി

ഇന്ന് രാവിലെ 6.30 തോടെയാണ് രാഹുൽ ഗാന്ധി പനമരം ചങ്ങാടക്കടവ് കൊറ്റില്ലത്തിൽ സന്ദർശനത്തിത് എത്തിയത് .അല്പനേരം കൊണ്ട് തന്നെ പ്രദേശം ജനസാന്ദ്രമായി. ഒരു മണിക്കൂറോളം രാഹുൽ കൊറ്റില്ലത്തിൽ ചിലവഴിച്ചു.ദൂരെയുള്ള കൊറ്റികളെ ഡ്രോണിന്റെ സഹായത്തോടെയാണ്  വീക്ഷിച്ചത്.കൊറ്റില്ലം സംരക്ഷണം  ഏറ്റവും അനിവാര്യമായ ഘട്ടത്തിലാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം .  വിവിധ  തരത്തിലുള്ള കൊറ്റികളെ വീക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വഴിയരികിൽ സ്ത്രീകളുടെയും കുട്ടികളുടെയും  നീണ്ട നിരയായിരുന്നു.  .ജനങ്ങളോടൊത്ത് സെൽഫിയെടുക്കാനും അദ്ദേഹം സമയം ചിലവഴിച്ചു. ഏഷ്യയിൽ തന്നെ അപൂർവ്വമായി കാണുന്ന കൊറ്റികളാണ് ഇവിടെയുള്ളത്….

Read More

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസത്തേത് 23 മുതല്‍ ആരംഭിക്കും

ഒക്ടോബര്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം 23 മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു.ആദ്യഘട്ടത്തില്‍ അന്ത്യോദയ അന്നയോജന( മഞ്ഞക്കാര്‍ഡ്) വിഭാഗത്തിനുള്ള കിറ്റ് ആയിരിക്കും റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുക.

Read More

ലഡാക്കിൽ വഴി തെറ്റിയെത്തിയ സൈനികനെ ഇന്ത്യ ചൈനക്ക് കൈമാറി

കിഴക്കന്‍ ലഡാക്കിലെ ഡെംചുക്കില്‍ അതിര്‍ത്തി കടന്നെത്തിയതിനെ തുടര്‍ന്ന് പിടികൂടിയ ചൈനീസ് സൈനികനെ ഇന്ത്യ തിരികെ ഏല്‍പ്പിച്ചു കരസേന വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് സൈനികനെ ഇന്ത്യ കൈമാറിയത്. കോര്‍പറല്‍ വാംഗ് യാ ലോംഗ് എന്ന സൈനികനെ തിങ്കളാഴ്‌ചയാണ് സൈന്യം പിടികൂടിയത്. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന രേഖകളടക്കം പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്.   കൈമാറുന്നതിന് മുമ്പ് സൈനികനെ വിശദമായി ചോദ്യം ചെയ്തുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഓക്‌സിജൻ, ഭക്ഷണം, കമ്പിളി വസ്ത്രങ്ങൾ എന്നിവ ഉൾപ്പടെയുളള വൈദ്യസഹായം ഇന്ത്യ അദ്ദേഹത്തിന് നൽകി….

Read More

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 76 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 54,044 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 76 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 76,51,108 ആയി ഉയർന്നു. 717 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിതരായി മരിച്ചു. മരണസംഖ്യ 1,15,914 ആയി ഉയർന്നു. 7,40,090 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 67,95,103 പേർ ഇതിനോടകം രോഗമുക്തി നേടി. ഇന്നലെ മാത്രം 61,775 പേർക്കാണ് രോഗമുക്തിയുണ്ടായത്. ഒക്ടോബർ 20 വരെ രാജ്യത്ത് 9.72 കോടി സാമ്പിളുകൾ…

Read More

കരിപ്പൂർ അപകടം; വിമാനം മാറ്റാൻ നടപടി തുടങ്ങി

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം മാ​റ്റാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​നാ​യി എ​യ​ർ​ഇ​ന്ത്യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ക​രി​പ്പൂ​രി​ലെ​ത്തി​യി​രു​ന്നു. വി​മാ​ന നി​ർ​മാ​ണ ക​മ്പ​നി​യാ​യ ‘ബോ​യി​ങ്​’ പ്ര​തി​നി​ധി​യും എ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ ന​ട​പ​ടി​ക​ൾ. ആ​ദ്യ​ദി​നം ത​ക​ർ​ന്ന വി​മാ​ന​ത്തിന്റെ ഡ്രോ​യി​ങ്​ അ​ട​ക്ക​മു​ള്ള​വ രേ​ഖ​പ്പെ​ടു​ത്തി. മൂ​ന്ന്​ ഭാ​ഗ​ങ്ങ​ളാ​യാ​ണ്​ വി​മാ​നം ​നി​ലം​പ​തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ ത​മ്മി​ലു​ള്ള അ​ക​ലം തു​ട​ങ്ങി വി​വി​ധ വി​ശ​ദാം​ശ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. അ​ന്വേ​ഷ​ണ സം​ഘ​ത്തിന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ഓ​രോ ന​ട​പ​ടി​ക​ളും. കൂ​ടാ​തെ, വി​മാ​ന​ത്തിന്റെ മു​റി​ക്കേ​ണ്ട ഭാ​ഗ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി. ക്രെ​യി​ൻ, ​ ട്രെ​യി​ല​റു​ക​ൾ…

Read More

തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. വൈകിട്ട് എട്ടരക്കാണ് ക്ഷേത്ര നട അടയ്ക്കുക.  കോവിഡ് മാനദണ്ഢങ്ങള്‍ പാലിച്ച് പ്രതിദിനം 250 പേർക്ക് മാത്രമാണ് ദർശനത്തിന് അനുമതി ഉണ്ടായിരുന്നത്.   ചിത്തിര ആട്ട തിരുനാളിന്റെ ഭാഗമായി നവംബർ 12 ന് ക്ഷേത്ര നട തുറക്കും. നവംബർ 15 നാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്നത്. പുതിയ ശബരിമല , മാളികപ്പുറം മേൽ ശാന്തിമാരുടെ സ്ഥാനാരോഹണവും 15ന് നടക്കും.

Read More

സ്വർണവിലയിൽ വർധനവ്; പവന് 280 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച പവന് 280 രൂപ വർധിച്ചത്.   ഇതോടെ ഒരു പവൻ സ്വർണത്തിന് വില 37,640 രൂപയായി. 4705 രൂപയാണ് ഗ്രാമിന്റെ വില. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1912.11 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തങ്കത്തിന്റെ വില 51,047 രൂപയായി

Read More

കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്ത്; അന്വേഷണം ആവശ്യപ്പെട്ട് ജമീലയുടെ മകളും

കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിനെതിരേ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. കോവിഡ് ബാധിതനായി പ്രവേശിപ്പിച്ച സി കെ ഹാരീസ് ഓക്സിജൻ ലഭിക്കാതെ മരിച്ചു എന്നാരോപണത്തിനു പുറമെയാണ് മെഡിക്കൽ കോളേജിനെതിരേ പരാതിയുമായി മറ്റുള്ളവരും എത്തിയിരിക്കുന്നത്. ചികിത്സയിലിരിക്കെ മരിച്ച ജമീല, ബൈഹക്കിയ എന്നിവരുടെ ബന്ധുക്കൾ മെഡിക്കൽ കോളേജിനെതിരേ കളമശ്ശേരി പൊലീസിൽ പരാതി നൽകുമെന്നാണ് വിവരം. വെന്റിലേറ്റർ ട്യൂബ് മാറി കിടന്നതിനാൽ ഓക്സിജൻ കിട്ടാതെയാണ് ഹാരീസി മരിച്ചത് എന്ന നഴ്സിംഗ് ഓഫിസറുടെ ആരോപണം വിവാദമായിരുന്നു. ഇത് ഡോക്ടർ നജ്മ ശരിവെക്കുകയും ചെയ്തിരുന്നു….

Read More