തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. വൈകിട്ട് എട്ടരക്കാണ് ക്ഷേത്ര നട അടയ്ക്കുക. കോവിഡ് മാനദണ്ഢങ്ങള്‍ പാലിച്ച് പ്രതിദിനം 250 പേർക്ക് മാത്രമാണ് ദർശനത്തിന് അനുമതി ഉണ്ടായിരുന്നത്.
ചിത്തിര ആട്ട തിരുനാളിന്റെ ഭാഗമായി നവംബർ 12 ന് ക്ഷേത്ര നട തുറക്കും. നവംബർ 15 നാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്നത്. പുതിയ ശബരിമല , മാളികപ്പുറം മേൽ ശാന്തിമാരുടെ സ്ഥാനാരോഹണവും 15ന് നടക്കും.

 
                         
                         
                         
                         
                         
                        