Headlines

Webdesk

രാഹുൽ ഗാന്ധി എം.പി ഇന്ന് കേരളത്തിലെത്തും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് കേരളത്തിലെത്തും. രാവിലെ പതിനൊന്നരയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം. എം ഹസൻ, പി. കെ കുഞ്ഞാലിക്കുട്ടി എം. പി തുടങ്ങിയ യു.ഡി.എഫ് നേതാക്കൾ സ്വീകരിക്കും. ഒക്ടോബര്‍ 19, 20, 21 തീയതികളിലാണ് വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ വിവിധ പരിപാടികള്‍. മലപ്പുറം കലക്ട്രേറ്റില്‍ ചേരുന്ന കോവിഡ് അവലോകന യോഗമാണ് ആദ്യ…

Read More

വയനാട്ടിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ സ്ഥലങ്ങൾ

പൊഴുതന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.    

Read More

വയനാട് ജില്ലയിൽ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോൺ പ്രഖ്യാപിച്ചു

നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8ലെ കുറുമ കോളനി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.    

Read More

കൊവിഡ് പ്രതിരോധം: കേരളത്തിനെതിരെ വിമർശനം ഉന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രിക്ക് മറുപടിയുമായി കെ.കെ ശൈലജ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആളുകള്‍ മരിക്കാതെ നോക്കുക എന്നത് പ്രധാനമാണെന്നും അത് കേരളം ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ കുറയ്ക്കാന്‍ എടുത്തത് ശക്തമായ നടപടിയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച രോഗമുക്തി നിരക്ക് കേരളത്തിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തിൽ രോഗ നിയന്ത്രണം സാധ്യമായ കേരളത്തിൽ പിന്നീട് പ്രതിരോധത്തിൽ വന്ന വീഴ്ച്ചകൾക്കാണ് ഇപ്പോൾ വില നൽകുന്നതെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ…

Read More

ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം; ആഘോഷങ്ങള്‍ കൂടിയാല്‍ ഒരു മാസത്തിനുള്ളില്‍ 26 ലക്ഷം രോഗികള്‍: ഉദാഹരണം കേരളം

ന്യൂഡല്‍ഹി: രാജ്യത്ത് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ആഘോഷങ്ങള്‍ കൂടിയാല്‍ ഒരു മാസത്തിനുള്ളില്‍ 26 ലക്ഷം രോഗികള്‍, ഉദാഹരണം കേരളം . അതേസമയം, ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഏറ്റവും കൂടിയ സാഹചര്യം കടന്നുപോയെന്ന് സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയുടെ കണ്ടെത്തി. എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. കോവിഡിനെ അടുത്ത വര്‍ഷം തുടക്കത്തോടെ തന്നെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും. അതിന് എല്ലാ നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണം. എന്നാല്‍ വരാനിരിക്കുന്നത് ശൈത്യകാലമാണ്. ആഘോഷ സീസണുകളും ഒപ്പം വരുന്നുണ്ട്. ഇത്…

Read More

കൃത്യമായ മാർഗനിർദേശം പാലിച്ചാൽ കൊവിഡ് അടുത്ത ഫെബ്രുവരിയോടെ നിയന്ത്രണവിധേയമാകുമെന്ന് കേന്ദ്രം

രാജ്യം കൊവിഡ് വ്യാപനത്തിന്റെ മൂർധന്യാവസ്ഥ പിന്നിട്ടതായി കേന്ദ്ര വിദഗ്ധ സമിതി. പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി പാലിച്ച് നിയന്ത്രണം കർശനമാക്കിയാൽ ഫെബ്രുവരിയോടെ കൊവിഡ് നിയന്ത്രണവിധേയമാക്കാമെന്ന് വിദഗ്ധസമിതി റിപ്പോർട്ടിൽ പറയുന്നു. ഉത്സവകാലവും ശൈത്യകാലവും രോഗവ്യാപനം വർധിപ്പിക്കാൻ ഇടായാക്കും. സുരക്ഷാ മുൻകരുതലുകളിൽ ഇളവ് നൽകുന്നത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. 2021 ഫെബ്രുവരിയോടെ രാജ്യത്ത് ഒരു കോടിയിലേറെ കൊവിഡ് കേസുകൾ ഉണ്ടായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 75 ലക്ഷത്തോളം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1.14 ലക്ഷം പേർ രോഗബാധിതരായി മരിച്ചു. കേരളത്തിൽ…

Read More

എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി നാളെ ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: എം ശിവശങ്കര്‍ മുന്‍കൂര്‍ ജ്യാമത്തിനായി നാളെ ഹൈക്കോടതിയെ സമീപിക്കും. ശിവശങ്കറിന്റെ അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയാറാക്കിയതായാണ് വിവരം. അതേസമയം, ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇന്ന് മെഡിക്കല്‍ കോളജ് അധികൃതരോട് കസ്റ്റംസ് വിശദീകരണം തേടും. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ കൂടാതെ കസ്റ്റംസിന്റെ പ്രത്യേക വിദഗ്ധ സംഘവും ശിവശങ്കറിനെ പരിശോധിക്കാനാണ് സാധ്യത. നിലവില്‍ ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ല എന്ന വിലയിരുത്തലാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് ഹൈക്കോടതി കഴിഞ്ഞ…

Read More

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആള്‍ക്ക് കോവിഡ്

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട് സ്വദേശിയായ ഇയാളെ റാന്നിയിലെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റി.   സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശബരിമലയില്‍ ഇത്തവണ മണ്ഡലമകരവിളക്ക് സീസണില്‍ വെര്‍ച്വല്‍ ക്യൂ വഴി മാത്രമാണ് ഭക്തരെ പ്രവേശിപ്പക്കുന്നത്. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അറുപതു കഴിഞ്ഞവരെയും പത്തു വയസില്‍ താഴെയുള്ളവരെയും ദള്‍ശശനത്തില്‍നിന്ന് ഒഴിവാക്കി. സന്നിധാനം, പന്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വിരിവയ്ക്കാനോ താമസിക്കാനോ അനുവദിക്കില്ല….

Read More

ഇന്ന് രോഗമുക്തി നേടിയത് 8410 പേർ; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 95,200 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8410 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1210, കൊല്ലം 640, പത്തനംതിട്ട 375, ആലപ്പുഴ 368, കോട്ടയം 216, ഇടുക്കി 131, എറണാകുളം 1307, തൃശൂര്‍ 1006, പാലക്കാട് 275, മലപ്പുറം 805, കോഴിക്കോട് 1193, വയനാട് 122, കണ്ണൂര്‍ 537, കാസര്‍ഗോഡ് 225 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 95,200 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,45,399 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 12 ഹോട്ട്സ്പോട്ടുകൾ കൂടി; 8 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കാണാക്കാരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10, 11), വാകത്താനം (1), പായിപ്പാട് (3), പാലക്കാട് ജില്ലയിലെ തേന്‍കുറിശി (7), തൃത്താല (6), തിരുമിറ്റിക്കോട് (2), മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് (2, 9), കുഴിമണ്ണ (സബ് വാര്‍ഡ് 10, 15, 17, 18), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (സബ് വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ പുതുക്കാട് (2), ഇടുക്കി ജില്ലയിലെ രാജക്കാട് (1, 4, 5, 6,…

Read More