Headlines

Webdesk

മുൻകൂർ ജാമ്യം തേടി ശിവശങ്കർ നാളെ ഹൈക്കോടതിയെ സമീപിക്കും; ചികിത്സയിൽ തുടരുന്നു

കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എം ശിവശങ്കർ നാളെ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമിപിക്കും. ശിവശങ്കറിനായി അദ്ദേഹത്തിന്റെ അഭിഭാഷകർ ജാമ്യാപേക്ഷ തയ്യാക്കിയിട്ടുണ്ട്. സ്വർണക്കടത്ത്, ഡോളർ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ഥങ്ങളും വിതരണം ചെയ്തതിലെ അന്വേഷണവും ചൂണ്ടിക്കാട്ടിയാകും ഹർജി നൽകുക നിലവിൽ തിരുവനന്തുപരം മെഡിക്കൽ കോളജിൽ ഓർത്തോ ഐസിയുവിൽ കഴിയുകയാണ് ശിവശങ്കർ. കസ്റ്റംസ് സംഘം ഇന്ന് ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയാൽ ആരോഗ്യാവസ്ഥ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജാമ്യഹർജി സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് കേസിൽ ശിവശങ്കറിന് ഹൈക്കോടതി…

Read More

ജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. രോഗത്തെ തടയുന്നതിനുള്ള വാക്‌സിന്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അത് ‘വേഗത്തില്‍ ലഭിക്കാനുള്ള’ നടപടികളിലേക്ക് കടക്കാന്‍ ഉന്നതോദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി മോദി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ എത്തിക്കേണ്ടതുണ്ടെന്നും അത് ചെയ്യുമ്പോള്‍ രാജ്യത്തിന്റെ ഭൂവ്യാപ്തിയും വൈവിധ്യവും കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് വ്യക്തമാക്കി,ശനിയാഴ്ച നടന്ന ഉന്നതതല യോഗത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തുകയായിരുന്നു പ്രധാനമന്ത്രി മോദി. രാജ്യത്തിന്…

Read More

ധവാന് കന്നി സെഞ്ച്വറി; ക്യാച്ച് കൈവിട്ടത് മൂന്നു തവണ: സിഎസ്‌കെ കളിയും കൈവിട്ടു

ഷാര്‍ജ: ഐപിഎല്ലിലെ 34ാമത്തെ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ശിഖര്‍ ധവാന്റെ മൂന്നു ക്യാച്ചുകള്‍ കൈവിട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍വി ചോദിച്ചു വാങ്ങി. ജീവന്‍ തിരിച്ചുകിട്ടിയ ധവാന്‍ (101*) തകര്‍പ്പന്‍ സെഞ്ച്വറിയുമായി സിഎസ്‌കെയുടെ കഥ കഴിക്കുകയും ചെയ്തു. ഈ തോല്‍വിയോടു സിഎസ്‌കെയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. അഞ്ചു വിക്കറ്റിനാണ് ഡല്‍ഹിയുടെ വിജയം. ഇതോടെ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് ഡല്‍ഹി ഒന്നാംസ്ഥാനത്ത് തിരികെയെത്തുകയും ചെയ്തു 180 റണ്‍സിന്റെ വിജയലക്ഷ്യമാണ് സിഎസ്‌കെ ഡല്‍ഹിക്കു നല്‍കിയത്. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ പൃഥ്വി…

Read More

നബിദിനം ഒക്ടോബര്‍ 29ന്

കോഴിക്കോട്: നാളെ (ഞായര്‍) റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് മീലാദുശ്ശരീഫ് റബീഉല്‍ അവ്വല്‍ 12 ഒക്ടോബര്‍ 29 വ്യാഴാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു. സഫര്‍ 29 ന് റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാലാണ് അറിയിപ്പ് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്.  

Read More

അമ്പലവയൽ ആശങ്കയിൽ; ഇന്ന് 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ 156 ആന്റിജന്‍ ടെസ്റ്റില്‍ 18 പേര്‍ക്കും,ബത്തേരിയില്‍ നടത്തിയ ആര്‍ട്ടിപിസിആര്‍ ടെസ്റ്റില്‍ ആറുപേര്‍ക്കുമാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്.ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് പഞ്ചായത്തില്‍ ഇതാദ്യമാണ്.രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കവും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

Read More

ഇനി കൽപ്പറ്റയിലെ പ്രധാന വാർത്തകൾ നിങ്ങൾ അറിയാതെ പോകരുത്!!!

ഇതിനായി മെട്രോ മലയാളം ദിനപത്രത്തിൻ്റെ വാട്സാപ്പ് ഗ്രൂപ്പിൽ താഴെ കാണുന്ന ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളോടൊപ്പം ചേരു…. ഇനി എല്ലാ വാർത്തകളും അപ്പോൾ തന്നെ നിങ്ങളുടെ മൊബൈലിൽ അറിയാം. വിശദ വിവരങ്ങൾക്കും, വാർത്ത നൽകാനും 9349009 009 എന്ന നമ്പറിൽ ബന്ധപ്പെടുക

Read More

വയനാട് ആശങ്കയിൽ തന്നെ ;കൊവിഡ് ചികിത്സയിലിരിക്കെ രണ്ട് പേർ കൂടി മരിച്ചു , ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഡി എം ഒ

മീനങ്ങാടി കുമ്പളേരി സ്വദേശി നെല്ലിക്കൽ വീട്ടിൽ മത്തായി (71) ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കിഡ്നി രോഗിയായ ഇദ്ദേഹം ഡയാലിസിസിന് പോയപ്പോൾ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് ഒക്ടോബർ 12ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ന്യൂമോണിയ ബാധയെ തുടർന്ന് ഒക്ടോബർ ആറിന് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിക്കുകയും അന്നുതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു. പത്തിന് മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ചു വന്ന മത്തായി ശ്വാസതടസ്സത്തെ തുടർന്ന്…

Read More

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 52,067 സാമ്പിളുകൾ; 104 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,80,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോട്ടയം 23, തൃശൂര്‍, മലപ്പുറം 15 വീതം, കണ്ണൂര്‍ 13, കോഴിക്കോട് 8, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, കൊല്ലം 3, വയനാട് 2, ആലപ്പുഴ,…

Read More

ഇന്ന് രോഗമുക്തി നേടിയത് 7991 പേർ; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 96,004 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7991 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 860, കൊല്ലം 718, പത്തനംതിട്ട 302, ആലപ്പുഴ 529, കോട്ടയം 217, ഇടുക്കി 63, എറണാകുളം 941, തൃശൂർ 1227, പാലക്കാട് 343, മലപ്പുറം 513, കോഴിക്കോട് 1057, വയനാട് 144, കണ്ണൂർ 561, കാസർഗോഡ് 516 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,36,989 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

നിർണായക മത്സരത്തിനൊരുങ്ങി ധോണിപ്പട; ഡൽഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഡൽഹി കാപിറ്റൽസിനെ നേരിടും. ടോസ് നേടിയ ചെന്നൈ നായകൻ ധോണി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരമാനമെടുത്തു.   ടൂർണമെന്റിൽ നിലനിൽക്കണമെങ്കിൽ ചെന്നൈക്ക് ഇന്ന് ജയിച്ചേ മതിയാകൂ. എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം മാത്രമുള്ള ചെന്നൈ നിലവിൽ ആറാം സ്ഥാനത്താണ്. സീസണിൽ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോൾ ജയം ഡൽഹിക്കായിരുന്നു. അതേസമയം ഡൽഹി പോയിന്റ് ടേബിളിൽ ഒന്നാമത് എത്താനായാണ് ഇന്നിറങ്ങുന്നത്. ഡൽഹി ടീം: പൃഥ്വി ഷാ, ശിഖർ…

Read More