വയനാട് ജില്ലയിലെ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് അടിയന്തര ചികിത്സ നിഷേധിക്കരുത്; ജില്ലാ കളക്ടർ
വയനാട് ജില്ലയിലെ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് അടിയന്തര ചികിത്സ നിഷേധിക്കരുതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.കോവിഡ് പശ്ചാത്തലത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ ചികില്‍സ ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ എല്ലാ ആശുപത്രികളും ഹൈ ഡിപെന്‍ഡന്‍സി യൂണിറ്റ്, ഐ.സി.യു ബെഡുകളുടെ 25 ശതമാനം കോവിഡ് രോഗികളുടെ ചികിത്സക്കായി മാറ്റിവെക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളുടെയും കോവിഡ് ട്രീറ്റ്‌മെന്റ്…