Headlines

Webdesk

നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം; 75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം

  ന്യൂഡൽഹി: രാജ്യത്ത് പ്ലാസ്റ്റിക് നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. നിലവില്‍ 50 മൈക്രോണ്‍ ആണ് അനുവദനീയ പരിധി. 2023 മുതല്‍ 120 മൈക്രോണായി ഉയര്‍ത്തും. ഒറ്റത്തവണ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് സംസ്ഥാനങ്ങള്‍ കര്‍മസമിതി രൂപീകരിക്കണം. സംസ്ഥാനതലപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ദേശീയതലത്തിലും കര്‍മസമിതി രൂപീകരിക്കും. പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പ്, ഗ്ലാസ്, ട്രേ, തവി, മിഠായിക്കവര്‍, ക്ഷണക്കത്ത്, സിഗരറ്റ് പായ്ക്കറ്റ്, പ്ലാസ്റ്റിക് പതാക, മിഠായി സ്റ്റിക്, ഐസ്ക്രീം സ്റ്റിക്,…

Read More

15 മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടൽ; കാശ്മീരിൽ പാക് തീവ്രവാദിയെ സൈന്യം വധിച്ചു, ആയുധങ്ങൾ പിടിച്ചെടുത്തു

ജമ്മു കാശ്മീരിൽ ഭീകരാക്രമണം നടത്താനുള്ള പാക് തീവ്രവാദികളുടെ പദ്ധതി സൈന്യം തകർത്തു. ശ്രീനഗർ ജമ്മു ദേശീയപാതയിൽ 15 മണിക്കൂർ നീണ്ടുനിന്ന വെടിവെപ്പിന് ശേഷം ഒരു പാക് തീവ്രവാദിയെ സൈന്യം വധിച്ചു ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് റോക്കറ്റ് ലോഞ്ചർ അടക്കം വൻ ആയുധശേഖരം കണ്ടെത്തിയതായും പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ആക്രമണത്തിൽ രണ്ട് സ്വദേശികൾക്കും നാല് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്    

Read More

ലോർഡ്‌സിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 364ന് പുറത്ത്; ആൻഡേഴ്‌സണ് 5 വിക്കറ്റ്

ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 364 റൺസിന് പുറത്ത്. 3ന് 276 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് 84 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റുകളും നഷ്ടപ്പെടുകയായിരുന്നു. സെഞ്ച്വറിയുമായി ക്രീസിൽ തുടർന്ന കെ എൽ രാഹുലാണ് ആദ്യം പുറത്തായത്. 250 പന്തിൽ 12 ഫോറും ഒരു സിക്‌സും സഹിതമാണ് രാഹുൽ 129 റൺസ് എടുത്തത് പിന്നാലെ ഒരു റൺസെടുത്ത അജിങ്ക്യ രഹാനെയും വീണതോടെ ഇന്ത്യ 5ന് 282 റൺസ് എന്ന നിലയിലാണ്. തുടർന്ന് ക്രീസിലൊന്നിച്ച…

Read More

ലോർഡ്‌സിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 364ന് പുറത്ത്; ആൻഡേഴ്‌സണ് 5 വിക്കറ്റ്

  ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 364 റൺസിന് പുറത്ത്. 3ന് 276 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് 84 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റുകളും നഷ്ടപ്പെടുകയായിരുന്നു. സെഞ്ച്വറിയുമായി ക്രീസിൽ തുടർന്ന കെ എൽ രാഹുലാണ് ആദ്യം പുറത്തായത്. 250 പന്തിൽ 12 ഫോറും ഒരു സിക്‌സും സഹിതമാണ് രാഹുൽ 129 റൺസ് എടുത്തത് പിന്നാലെ ഒരു റൺസെടുത്ത അജിങ്ക്യ രഹാനെയും വീണതോടെ ഇന്ത്യ 5ന് 282 റൺസ് എന്ന നിലയിലാണ്. തുടർന്ന്…

Read More

ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി

കോവിഡ് പ്രതിസന്ധിക്കിടെ ബസ് മേഖലക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാന്‍ തീരുമാനമായി. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ഏപ്രിൽ, ജൂൺ, ജൂലൈ മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കി നൽകിയത്. ഓട്ടോ, ടാക്സി എന്നിവയുടെ രണ്ടു ലക്ഷം വരെയുള്ള വായ്‍പാ പലിശയില്‍ നാല് ശതമാനം സർക്കാർ വഹിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു

Read More

കോഴിക്കോട് ജില്ലയിൽ ഇന്ന് 2426 പേര്‍ക്ക് കോവിഡ് ; രോഗമുക്തി 1772, ടി.പി.ആര്‍ 18.54%

  കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2426 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2396 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നും വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്കും 3 ആരോഗ്യ പ്രവര്‍ത്തകര്ക്കും രോഗം സ്ഥിരീകരിച്ചു. 13341 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1772 പേര്‍ കൂടി രോഗമുക്തി നേടി. 18.54 ശതമാനമാണ്…

Read More

എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് തിരുവല്ലത്ത് അമ്മയും മകളും മരിച്ചു

തിരുവനന്തപുരം തിരുവല്ലത്ത് എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ് അമ്മയും മകളും മരിച്ചു. മടതുനടയിൽ ഹെനാ മോഹൻ(50), മകൾ നീതുമോഹൻ(28) എന്നിവരാണ് മരിച്ചത്. തിരുവല്ലം നെല്ലിയോട്ടെ വാടക വീട്ടിലാണ് അപകടമുണ്ടായത്. എർത്തി കമ്പിക്ക് സമീപത്ത് നിന്ന് കളിക്കുകയായിരുന്ന നീതുവിന്റെ കുഞ്ഞിനാണ് ആദ്യം ഷോക്കേറ്റത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നീതുവിനും ഹെനക്കും ഷോക്കേറ്റത്. പൊള്ളലേറ്റ കുട്ടി ചികിത്സയിലാണ്.

Read More

വയനാട് ജില്ലയില്‍ 547 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.49

  വയനാട് ജില്ലയില്‍ ഇന്ന് (13.08.21) 547 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 280 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.49 ആണ്. 538 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84935 ആയി. 77150 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6900 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5439 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ് 600, വയനാട് 547, ഇടുക്കി 498 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

രണ്ടാം ദിനം തുടക്കത്തിലെ രഹാനെയും രാഹുലും മടങ്ങി; ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടം

ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു. രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഇന്ന് തുടക്കത്തിലെ രണ്ട് വിക്കറ്റുകൾ വീണു. 129 റൺസെടുത്ത രാഹുലും ഒരു റൺസെടുത്ത രഹാനെയുടെയും വിക്കറ്റുകളാണ് വീണത് സ്‌കോർ 278ൽ രാഹുലും സ്‌കോർ 282ൽ രഹാനെയും മടങ്ങി. നാല് റൺസെടുത്ത റിഷഭ് പന്തും ഒരു റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഇന്ത്യ നിലവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 283 റൺസ് എടുത്തിട്ടുണ്ട്.

Read More