മാണി സാര്‍ പേരിട്ടത് ജോസ്, പ്രവൃത്തി യൂദാസിന്റേത്; ഷാഫി പറമ്പില്‍
കൊച്ചി: ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തില്‍ പരിഹാസവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. മാണി സാര്‍ മകന് പേരിട്ടത് ജോസ് എന്നാണ്. പ്രവര്‍ത്തി കൊണ്ട് മകന്‍ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണെന്ന് ഷാഫി ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. രാജ്യസഭാ എംപി സ്ഥാനം രാജി വെച്ച് ധാര്‍മ്മികത വിളമ്പണ്ട. പകരം കോട്ടയം എംപി സ്ഥാനവും എംഎല്‍എ സ്ഥാനങ്ങളും രാജി വെക്കട്ടെയെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മാണി സാര്‍ മകന് പേരിട്ടത് ജോസ് എന്നാണ്. പ്രവര്‍ത്തി…