Headlines

Webdesk

കനത്ത മഴയിൽ ചുറ്റുമതിൽ ഇടിഞ്ഞ് വീടുകൾക്ക് മീതെ വീണു; തെലങ്കാനയിൽ ഒമ്പത് പേർ മരിച്ചു

ഹൈദരാബാദിൽ കനത്ത മഴയെ തുടർന്ന് ചുറ്റുമതിൽ ഇടിഞ്ഞ് വീടുകൾക്ക് മേലെ വീണ് ഒമ്പത് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. പത്തോളം വീടുകൾക്ക് മേലാണ് മതിലിടിഞ്ഞുവീണത്. തീവ്രന്യൂനമർദം കര തൊട്ടതിന് പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. തെലങ്കാനയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 12 പേർ മഴക്കെടുതിയിൽപ്പെട്ട് മരിച്ചു. പതിനാല് ജില്ലകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചിരിക്കുന്നത്. നിരവധി വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. മഴ തുടരുന്നതിനാൽ ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്‌

Read More

സ്വര്‍ണവിലയില്‍ കുറവ്; പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. പവന് 240 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്നിട്ടാണ് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില സംസ്ഥാനത്ത് 37,560 രൂപയിലെത്തി. 4695 രൂപയാണ് ഗ്രാമിന്റെ വില. സെപ്റ്റംബര്‍ 10 മുതല്‍ 13 വരെ 37,800 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്.

Read More

24 മണിക്കൂറിനിടെ 63,509 പുതിയ കേസുകൾ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 പുതിയ കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 72,39,390 ആയി ഉയർന്നു. 8,26,876 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 63,01,928 പേർ രോഗമുക്തി നേടി. 730 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 1,10,586 ആയി ഉയർന്നു. രാജ്യത്ത് നിലവിൽ ചികിത്സയിലിരിക്കുന്നവരിൽ 12 ശതമാനത്തോളം പേർ കേരളത്തിലാണ്. അടുത്തിടെയായി സംസ്ഥാനത്ത് രോഗികളുടെ…

Read More

ഒരു വർഷത്തിന് ശേഷം മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു. ഒരു വർഷത്തിലേറെയായി ഇവർ തടങ്കലിൽ തുടരുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മെഹബൂബയെ മോചിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്തതിന് മുന്നോടിയായിട്ടായിരുന്നു നടപടി. മെഹബൂബയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി ഉത്തരവിറക്കിയിരുന്നു. ഒക്ടോബർ 16ാം തീയതി മെഹബൂബ വാർത്താ സമ്മേളനം നടത്തുമെന്നാണ് അറിയുന്നത്. മെഹബൂബ മോചിതയായതിൽ സന്തോഷമുണ്ടെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ ഒമർ…

Read More

സംസ്ഥാനത്ത് അതിശക്തമായ മഴ; പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി പത്ത് മണി വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തീവ്രന്യൂനമർദം ആന്ധ്രാ തീരം വഴി കരയിൽ പ്രവേശിച്ചതാണ് സംസ്ഥാനത്തും മഴ ശക്തമാകാൻ കാരണം കേരളത്തിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്,…

Read More

വയനാട്ടിലെ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ

*മുട്ടില്‍* ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9(വാഴവറ്റ),വാര്‍ഡ് 10(പാക്കം) എന്നിവ കണ്ടൈന്‍മെന്റ് സോണുകളായും,വാര്‍ഡ് 11 ലെ കല്ലുപാടി മൃഗാശുപത്രി മുതല്‍ പാക്കം സബ്ബ് സെന്റര്‍ വരെയുള്ള ഭാഗം മൈക്രോ കണ്ടൈന്‍മെന്റ് സോണായും വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. *കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി* *കോട്ടത്തറ* പഞ്ചായത്തിലെ വാര്‍ഡ് 3 ലെ മൂപ്പന്‍കാവ് പ്രദേശവും, *പടിഞ്ഞാറത്തറ* പഞ്ചായത്തിലെ 1,9 വാര്‍ഡുകളും, *നെന്മേനി* പഞ്ചായത്തിലെ വാര്‍ഡ് 12 ലെ ചീരാല്‍ എ.യു.പി സ്‌ക്കൂള്‍ മുതല്‍ ഡോക്ടര്‍പടി വരെയും ചീരാല്‍ മാടക്കര റോഡില്‍ ശാന്തി…

Read More

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മിലാന്‍: പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീം നായകനും യുവന്റസ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോര്‍ച്ചുഗല്‍ സോക്കര്‍ ഫെഡറേഷനാണ് റൊണാള്‍ഡോക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും റൊണാള്‍ഡോ ഐസൊലേഷനില്‍ കഴിയും. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബുധനാഴ്ച യുവേഫ നേഷന്‍സ് ലീഗില്‍ സ്വീഡനെതിരായ മത്സരത്തില്‍ പോര്‍ച്ചുഗലിനായി കളിക്കാന്‍ റൊണാള്‍ഡോക്കായ്ക്ക് കഴിയില്ല. നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി കളിച്ചിരുന്നു. മത്സരത്തിന്റെ ഇടവേളയില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ റൊണാള്‍ഡോ ആലിംഗനം…

Read More

ഹൈദരാബാദിനെ കീഴടക്കി, ചെന്നൈയ്ക്ക് 20 റണ്‍സ് ജയം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. 20 റൺസിനാണ് ചെന്നൈ ഹൈദരാബാദിനെ കീഴ്പ്പെടുത്തിയത്. 168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടാനേ സാധിച്ചുള്ളൂ. 57 റൺസെടുത്ത കെയിൻ വില്ല്യംസൺ പൊരുതിയെങ്കിലും മറ്റൊരു ബാറ്റ്സ്മാനും അദ്ദേഹത്തിനു പിന്തുണ നൽകിയില്ല. അവസാന ഓവറുകളിൽ റാഷിദ് ഖാൻ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ചെന്നൈക്കായി ഡ്വെയിൻ ബ്രാവോയും കരൺ ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയ് ശങ്കർ…

Read More

വയനാട്ടിൽ ചികിൽസയ്ക്കിടെ മരണപ്പെട്ട 100 വയസുകാരനായ ആദിവാസി വയോധികന് കോവിഡ് സ്ഥിരീകരിച്ചു.

വയനാട്ടിൽ ചികിൽസയ്ക്കിടെ മരണപ്പെട്ട 100 വയസുകാരനായ ആദിവാസി വയോധികന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നുച്ചയോടെ മരണപ്പെട്ട തരുവണ പള്ളിയാൽ കോളനിയിലെ മലായി (100)ക്കാണ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്.. ഇദേഹം ശരീരവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം പൊരുന്നന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികത്സ തേടിയിരുന്നു. ഇന്ന് മൂക്കിലൂടെ രക്തസ്രവുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണപ്പെട്ടത്.പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം നാളെ കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിക്കം.

Read More

ശബരിമലയിൽ വിർച്വൽ ക്യൂ ബുക്കിംഗ് രണ്ട് ദിവസം കൊണ്ട് പൂർത്തിയായി; മണ്ഡലകാലത്തും ഇതേ രീതി

ശബരിമലയിൽ ദിവസവും 250 പേരെ പ്രവേശിപ്പിക്കാനാണ് സംവിധാനം ഒരുക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിർച്വൽ ക്യൂ വഴിയാകും ബുക്കിംഗ്. രണ്ട് ദിവസം കൊണ്ട് തന്നെ ബുക്കിംഗ് പൂർത്തിയാക്കി വിർച്വൽ ക്യൂ എത്രത്തോളം ജനകീയമാണ് എന്നതിന് ഇത് ഉദാഹരണമാണ്. മണ്ഡലവിളക്ക് കാലത്തും ഇതേ രീതിയിൽ ആളുകളെ പ്രവേശിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ശക്തമായി നടപ്പാക്കാൻ പോലീസും ജില്ലാ ഭരണകൂടങ്ങളും നടപടി സ്വീകരിച്ചു വരികയാണ്. മാസ്‌ക്…

Read More