സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്.
ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി പത്ത് മണി വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തീവ്രന്യൂനമർദം ആന്ധ്രാ തീരം വഴി കരയിൽ പ്രവേശിച്ചതാണ് സംസ്ഥാനത്തും മഴ ശക്തമാകാൻ കാരണം
കേരളത്തിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്