ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായി. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ജാഗ്രതാ നിർദേശം
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് മഴയ്ക്ക് കാരണം. കർണാടക തീരത്ത് രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറേക്ക് നീങ്ങുന്നതും മഴ ശക്തമാകാൻ കാരണമായി. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.