Headlines

Webdesk

സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ തുടരുന്നു

സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ തുടരുന്നു. ഗ്രാ​മി​ന് 4,725 രൂ​പ​യി​ലും പ​വ​ന് 37,800 രൂ​പ​യി​ലു​മാ​ണ് ഇന്നലെ വ്യാ​പാ​രം നടന്നത്. ഒക്ടോബര്‍ പത്തിനാണ് ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യും വര്‍ധിച്ച്‌ ഈ നിരക്കിലേക്കെത്തിയത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 1,914 ഡോളര്‍ എന്ന നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഒക്‌ടോബര്‍-9 പവന് 360 രൂപ വര്‍ധിച്ചിരുന്നു. ഒക്ടോബര്‍ 5ന് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. പവന് 37,120 രൂപയും ഗ്രാമിന് 46,40 രൂപയുമായിരുന്നു….

Read More

അവാര്‍ഡില്‍ സന്തോഷമെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്; അവാര്‍ഡ് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടി കനി കുസൃതി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമെന്ന് സുരാജ് വെഞ്ഞാറമൂട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.2019 തന്നെ സംബന്ധിച്ചിടത്തോളം ഒരു പാട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ച വര്‍ഷമായിരുന്നു.തന്റെ സിനിമകള്‍ എല്ലാം ആളുകള്‍ കണ്ടു. അതിലും സന്തോഷം.ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ അതിന് അംഗീകാരം കൂടി ലഭിച്ചപ്പോള്‍ കൂടുതല്‍ സന്തോഷമായെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.തനിക്ക്അവാര്‍ഡ് നേടി തന്ന സിനിമകള്‍ക്കു വേണ്ടി എല്ലാവരും ഒരേ മനസോടെ നിന്നതിനാലാണ് പ്രേക്ഷകര്‍ സ്വീകരിച്ചതും ഇത്രയധികം അത് ശ്രദ്ധിക്കപ്പെട്ടതും. എത്രയും പെട്ടന്ന് ജനജീവതം സാധാരണ…

Read More

കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ട്രാക്ടർ പൂജ നടത്തി

മേപ്പാടി:കർഷക പരിഷ്കരണ നിയമത്തെ പിന്തുണച്ച്‌ കിസാൻ മോർച്ചയുടെ നേതൃത്വത്തിൽട്രാക്ടർ പൂജ നടത്തി. കിസാൻ മോർച്ച ജില്ലാ അംഗം സി ആർഉണ്ണികൃഷ്ണൻ ,ബൂത്ത് കമ്മിറ്റി അംഗങ്ങളായ സി പി പ്രശാന്ത് ,സി എ സുബിൻ ,സി ജി സച്ചിൻ പങ്കെടുത്തു.

Read More

മുട്ടിലില്‍ പഞ്ചായത്ത് സെക്രട്ടറിക്കും വാര്‍ഡ് മെമ്പര്‍ക്കും കോവിഡ് ;പഞ്ചായത്ത് ഓഫീസ് അടച്ചു

മുട്ടിലില്‍ വീണ്ടും ആശങ്ക.കഴിഞ്ഞദിവസമാണ് പഞ്ചായത്ത് സെക്രട്ടറിക്കും, വാര്‍ഡ് മെമ്പര്‍ക്കും കോവിഡ് പോസിറ്റീവായത്. പഞ്ചായത്ത് ഓഫീസ് താല്‍ക്കാലികമായി അടച്ചു.സെക്രട്ടറിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഓഫീസ് സ്റ്റാഫ് അടക്കം നിരീക്ഷണത്തില്‍ പോയി. ഇതോടെ സെക്രട്ടറിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഓഫീസ് സ്റ്റാഫ് അടക്കം നിരീക്ഷണത്തില്‍ പോയി.ഇതിനുമുന്‍പും മറ്റൊരു വാര്‍ഡ് മെമ്പര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫീസ് അടച്ചിരുന്നു.എന്നാല്‍ ഇന്നലത്തെ പരിശോധന ഫലം വന്നതോടെ പഞ്ചായത്ത് ഓഫീസ് താല്‍ക്കാലികമായി വീണ്ടും അടച്ചു. തെരഞ്ഞെടുപ്പിന്റെ അവസാനമാസങ്ങളില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനങ്ങളെ…

Read More

വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ തുറക്കും

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ തുറക്കും. ഇതിനായുള്ള ഒരുക്കത്തിലാണ് കേന്ദ്രങ്ങളെല്ലാം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനുകീഴില്‍ വരുന്ന 10 കേന്ദ്രങ്ങളാണ് നാളെ തുറക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഏഴുമാസങ്ങള്‍ക്ക് ശേഷം നാളെ തുറക്കുന്നത്. ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിക്കു ന്നതിന്റെ ഭാഗമായാണ് വിനോദ സഞ്ചാരകേന്ദ്രങ്ങളും മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കുന്നത്. ഇതിനായി കേന്ദ്രങ്ങളില്‍ അറ്റകുറ്റ പണികളും…

Read More

24 മണിക്കൂറിനിടെ 3.26 ലക്ഷം രോഗബാധിതര്‍; 3,922 മരണം; ലോകത്ത് കൊവിഡ് ബാധിതര്‍ 3.8 കോടി

ന്യൂയോര്‍ക്ക്: ലോകമെമ്പാടും 3.8 കോടിയിലേറെ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ലോകത്ത് 326,201 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3,922 മരണം റിപോര്‍ട്ട് ചെയ്തു.ഇതുവരെ 3,80,29,217 പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 2.86 കോടി പേര്‍ രോഗവിമുക്തരായി. 10.85 ലക്ഷം പേരാണ് മരിച്ചത്. അമേരിക്കയില്‍ 80.37 ലക്ഷം പേര്‍ക്കും ബ്രസീലില്‍ 51.03 ലക്ഷം പേര്‍ക്കും റഷ്യയില്‍ 13.12 ലക്ഷം പേര്‍ക്കും രോഗം പിടിപ്പെട്ടിട്ടുണ്ട്. വൈറസ് മൂലം ഏറ്റവും കൂടുതല്‍ കൂടുതല്‍…

Read More

വഴിയോരത്ത് ബിരിയാണി കച്ചവടം: സജനയ്ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹിക വിരുദ്ധര്‍ നടത്തിയ അക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടുവെന്ന് മന്ത്രി കെ കെ ശൈലജ. സജനയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കി. പോലിസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കും. സമൂഹത്തില്‍ സ്ത്രീയും…

Read More

കോവിഡ് വ്യാപനം രൂക്ഷം; യൂറോപ്യന്‍ രാജ്യങ്ങളിൽ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.അമ്പത് പേര്‍ക്ക് രോഗമുള്ള പ്രദേശങ്ങളെയെല്ലാം രാജ്യത്ത് റിസ്ക് സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്പെയ്നിലാകട്ടെ, തലസ്ഥാനമായ മാഡ്രിഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭാഗികമായി ലോക്ഡൗക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം കര്‍ക്കശമായി നടപ്പാക്കുന്നതിനാണിത്.   രാജ്യത്തെ, മീഡിയം റിസ്‌കി, ഹൈ റിസ്‌കി, വെരി ഹൈ റിസ്‌കി എന്നീ മൂന്നു മേഖലകളായി തരംതിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കുംഓരോ സ്ഥലത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഈ നിയന്ത്രണങ്ങളുടെ ഫലമായി ബിസിനസ്സ് സ്ഥാപനങ്ങള്‍ അടക്കേണ്ടതായി വരികയാണെങ്കില്‍, അവിടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ…

Read More

യുഎഇയുടെ വടക്കൻ മേഖലകളിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

യുഎഇയുടെ വടക്കൻ മേഖലകളിൽ പെയ്ത കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വാദികൾ നിറഞ്ഞൊഴുകി. മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. കൽബ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ വിവിധ മേഖലകളിൽ ശനിയാഴ്ച സന്ധ്യയോടെയായിരുന്നു മഴ. ശക്തമായ കാറ്റുമുണ്ടായിരുന്നു. വടക്കൻ എമിറേറ്റുകളിൽ ആകാശം ഇന്നലെയും മേഘാവൃതമായിരുന്നു. നാളെയും മറ്റന്നാളും വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.  

Read More

ബത്തേരി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ എംകെ കുര്യനെ സസ്‌പെന്റ് ചെയ്തു

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്റ്‌സ് അറസ്റ്റ് ചെയ്ത സുല്‍ത്താന്‍ ബത്തേരി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ എംകെ കുര്യനെ ഫയര്‍ഫോഴ്‌സ് ഡിജിപി സസ്‌പെന്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് സസ്‌പെന്റ് ചെയ്തു കൊണ്ടുള്ള ഉത്തരവ് വന്നത്. ഈ മാസം ആറിനാണ് കൈക്കൂലി വാങ്ങുന്നതിനിടെ കുര്യനെ വിജിലന്റ്‌സ് ഓഫീസില്‍ വച്ച് പിടികൂടിയത്. നിലവില്‍ റിമാന്റിലാണ് ഇദ്ദേഹം

Read More