കോവിഡ് വ്യാപനം രൂക്ഷം; യൂറോപ്യന്‍ രാജ്യങ്ങളിൽ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.അമ്പത് പേര്‍ക്ക് രോഗമുള്ള പ്രദേശങ്ങളെയെല്ലാം രാജ്യത്ത് റിസ്ക് സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്പെയ്നിലാകട്ടെ, തലസ്ഥാനമായ മാഡ്രിഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭാഗികമായി ലോക്ഡൗക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം കര്‍ക്കശമായി നടപ്പാക്കുന്നതിനാണിത്.

 

രാജ്യത്തെ, മീഡിയം റിസ്‌കി, ഹൈ റിസ്‌കി, വെരി ഹൈ റിസ്‌കി എന്നീ മൂന്നു മേഖലകളായി തരംതിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കുംഓരോ സ്ഥലത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഈ നിയന്ത്രണങ്ങളുടെ ഫലമായി ബിസിനസ്സ് സ്ഥാപനങ്ങള്‍ അടക്കേണ്ടതായി വരികയാണെങ്കില്‍, അവിടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ശമ്പളത്തിന്റെ മൂന്നില്‍ രണ്ടുഭാഗം സര്‍ക്കാര്‍ നല്‍കും. ടയര്‍ ടുവില്‍ വരുന്നയിടങ്ങളില്‍ വീടുകള്‍ക്കുള്ളിലും കൂട്ടംകൂടാനുള്ള അനുവാദം ഉണ്ടായിരിക്കുന്നതല്ല.