Headlines

Webdesk

ഇന്ന് 2020 ഒക്‌ടോബർ 13 (1196 കന്നി 27 ) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ

    ഇന്ന് 2020 ഒക്‌ടോബർ 13 (1196 കന്നി 27 ) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ   ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം 💠സംസ്ഥാന കായിക ദിനം (കേരളം) 💠അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനം 💠അന്താരാഷ്ട്ര പ്ലെയിൻ ഭാഷാ ദിനം 💠അന്താരാഷ്ട്ര പരാജയ ദിനം 💠ലോക ത്രോംബോസിസ് ദിനം 💠അന്താരാഷ്ട്ര നിങ്ങളുടെ ഭയം ദിനം *💠അന്താരാഷ്ട്ര സ്യൂട്ട് അപ്പ് ദിനം* 💠അന്താരാഷ്ട്ര സ്കെപ്റ്റിക്സ് ദിനം 💠ലവ്‌ലേസ് ദിനം 💠ഇംഗ്ലീഷ് ഭാഷാ ദിനം 💠നിസാരമായ വാക്ക് ദിനം 💠നല്ല…

Read More

കണ്ടയ്മെന്റ് സോണിലെ കടയടവ് ഒഴിവാക്കണം;വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റി

കൽപ്പറ്റ: കണ്ടയ്മെന്റ് സോണിൽ വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്ത് അൺലോക്ക് 5 ന്റെ ഭാഗമായി കൂടുതൽ ഇളവുകൾ കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിക്കുകയും മറ്റ് സംസ്ഥാനങ്ങൾ അത് നടപ്പിലാക്കി വരുകയും ചെയ്യുമ്പോൾ ഇവിടെ വ്യാപാര സ്ഥാപനങ്ങൾ പോലും തുറക്കാൻ സമ്മതിക്കാത്ത സർക്കാർ നിലപാട് തിരുത്തണം. ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും അടക്കമുള്ളവ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കുകയും വ്യാപാര സ്ഥാപനങ്ങൾ…

Read More

അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രഖ്യാപിച്ചു. 12-10-2020 : എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 13-10-2020 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 14-10-2020 : മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ്. 15-10-2020 : മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ…

Read More

കൊല്‍ക്കത്തയെ മുട്ടുകുത്തിച്ചു, ബാംഗ്ലൂരിന് വൻ വിജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വന്‍ വിജയം. 82 റണ്‍സിനാണ് ബാംഗ്ലൂര്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത്. 195 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 34 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍ ആണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോറര്‍. ബാംഗ്ലൂരിനായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് കോളത്തില്‍ ഇടം പിടിച്ചു.   ഇന്നിംഗ്‌സിന്റെ ഒരു ഘട്ടത്തിലും ബാംഗ്ലൂരിനു വെല്ലുവിളിയാവാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചില്ല. പുതുതായി ഓപ്പണിംഗ് പൊസിഷനിലെത്തിയ ടോം…

Read More

അയാളോട് പുച്ഛം മാത്രം; പാർവതി തിരുവോത്ത് അമ്മയിൽ നിന്ന് രാജിവെച്ചു

നടി പാർവതി തിരുവോത്ത് താര സംഘടനയായ എഎംഎംഎയിൽ നിന്ന് രാജിവെച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാർവതി ഇക്കാര്യം അറിയിച്ചത്. ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് രാജി. സംഘടനയിൽ നിന്ന് രാജിവെച്ച ഭാവനയെ ഇടവേള ബാബു മരിച്ചു പോയ ഒരാളെന്ന നിലയിൽ താരതമ്യപ്പെടുത്തി സംസാരിച്ചിരുന്നു. അത് കാണിക്കുന്നത് അയാളുടെ അറപ്പുള്ള മനോഭാവത്തെയാണെന്ന് പാർവതി കുറിപ്പിൽ പറയുന്നു.  

Read More

തിരികെ പോകാൻ കഴിയാത്ത പ്രവാസികൾക്ക് 50 കോടി രൂപ വിതരണം ചെയ്തു

ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായം ഒരു ലക്ഷം പേർക്കായി 50 കോടി രൂപ വിതരണം ചെയ്തു. ജനുവരി ഒന്നിനു ശേഷം ലീവിന് നാട്ടിലെത്തുകയും ലോക്ക് ഡൗൺ പ്രഖ്യാപിച്ച തീയതിക്കകം തിരികെ പോകാൻ കഴിയാതെ വരികയും ചെയ്തവർക്കാണ് സഹായം പ്രഖ്യാപിച്ചിരുന്നത്. മതിയായ രേഖകൾ സമർപ്പിക്കാത്ത അപേക്ഷകർക്ക് വീണ്ടും അപേക്ഷിക്കാൻ www.norkaroots.org എന്ന വെബ്‌സൈറ്റിൽ കയറി covid support എന്ന ലിങ്കിൽ ക്ലിക് ചെയ്തു തിരുത്തലുകൾ വരുത്തുക എന്ന ഒപ്ഷനിൽ…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 3 ഹോട്ട്സ്പോട്ടുകൾ കൂടി; 5 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് സംസ്ഥാനത്ത് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ തളിക്കുളം (കണ്ടൈൻമെന്റ് സോൺ വാർഡ് 8), കൊല്ലം ജില്ലയിലെ മയ്യനാട് (14), മലപ്പുറം ജില്ലയിലെ കീഴുപറമ്പ് (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.   5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 664 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

കോവിഡ് 19: വയനാട്ടിലെ പട്ടികവര്‍ഗ കോളനികളില്‍ ജാഗ്രത ശക്തമാക്കും; ജില്ലാ കലക്ടര്‍

കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ ആദിവാസി- പട്ടികവര്‍ഗ കോളനികളില്‍ ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുമെന്നു ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. രോഗവ്യാപനം കോളനികളിലും എത്തിത്തുടങ്ങിയ പശ്ചാത്തലത്തില്‍ എല്ലാ തരത്തിലുമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇത് സംബന്ധിച്ചു കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യ- തദ്ദേശ സ്വയംഭരണ- പട്ടികവര്‍ഗ വികസന വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. എട്ടു മാസമായി തുടരുന്ന കോവിഡ് വിരുദ്ധ പോരാട്ടം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും ആദ്യഘട്ടത്തിലുണ്ടായിരുന്ന ശക്തമായ ഫീല്‍ഡ്‌ലെവല്‍…

Read More

മാനന്തവാടിയില്‍ പോസ്റ്റ് കോവിഡ് ക്ലിനിക് ആരംഭിക്കുന്നു

കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പോസ്റ്റ് കോവിഡ് ക്ലിനിക് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഒക്‌ടോബര്‍ 14 ന് ബുധനാഴ്ച  പ്രവര്‍ത്തനം ആരംഭിക്കുന്നു. ജില്ലാ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ ചെസ്റ്റ് ക്ലിനിക്കിലാണ് ഇത് ആരംഭിക്കുന്നത്. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക. കോവിഡ് ഒരു പുതിയ വൈറസ് രോഗമായതിനാല്‍ ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ലോകമെമ്പാടും നടന്നു വരികയാണ്….

Read More

7836 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 94,388 പേർ

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 830, കൊല്ലം 426, പത്തനംതിട്ട 151, ആലപ്പുഴ 594, കോട്ടയം 455, ഇടുക്കി 29, എറണാകുളം 1018, തൃശൂർ 1090, പാലക്കാട് 444, മലപ്പുറം 915, കോഴിക്കോട് 1306, വയനാട് 103, കണ്ണൂർ 130, കാസർഗോഡ് 345 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 94,388 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,99,634 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More