എ പ്ലസ് കണക്ക് അനുസരിച്ച് പ്ലസ് വൺ സീറ്റുണ്ടോ; വിദ്യാഭ്യാസ മന്ത്രിക്കെതിരെയും വിമർശനം
സി.പി.ഐ.എം നിയമസഭാ കക്ഷിയോഗത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കെതിരെയും രൂക്ഷവിമർശനം. എ പ്ലസ് കണക്കനുസരിച്ച് പ്ലസ് വൺ സീറ്റ് ഉണ്ടോയെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പാക്കിയിെന്ന് യോഗത്തിൽ വിമർശനമുയർന്നു. ജില്ലകളിൽ കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നും യോഗത്തിൽ എം.എൽ.എമാർ നിർദ്ദേശിച്ചു. യോഗത്തിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും വിമർശനം ഉയർന്നിരുന്നു.കഴിഞ്ഞ ഏഴിന് നിയമസഭയിൽ മന്ത്രി നടത്തിയ പരാമർശത്തിനെതിരെയാണ് എം.എൽ.എമാർ രംഗത്തെത്തിയത്. കരാറുകാരെയും കൂട്ടി എംഎൽഎമാർ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്നായിരുന്നു മന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇതോടെ പരാമർശനം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും…
