Webdesk

ഉത്തർപ്രദേശ് സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

ഉത്തർപ്രദേശിൽ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല റാണി വരുണാണ് മരിച്ചത്. 62 വയസ്സായിരുന്നു. ജൂലൈ 18നാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ലക്‌നൗ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെ നില വഷളാകുകയും മരിക്കുകയുമായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിയുടെ വിയോഗത്തിൽ അനുശോചിച്ചു.

Read More

ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ മരിച്ചു; ചികിത്സ ലഭിച്ചില്ലെന്ന് മാതാപിതാക്കൾ

ആലുവയിൽ അബദ്ധത്തിൽ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. കടങ്ങല്ലൂർ സ്വദേശികളായ രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരിച്ചത്. ആലുവ ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ പോയെങ്കിലും ചികിത്സ നൽകാതെ മടക്കി അയക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് കുട്ടി നാണയം വിഴുങ്ങിയത്. കുട്ടിയുമായി മാതാപിതാക്കൾ ആലുവ ജനറൽ ആശുപത്രിയിൽ എത്തി. പീഡിയാട്രീഷൻ ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പോയി. ഇവിടെ നിന്നും പീഡിയാട്രിഷ്യനില്ലെന്ന കാരണം പറഞ്ഞ് മടക്കി. തുടർന്ന്…

Read More

കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറുടെ മരണത്തിന്നിടയാക്കിയ, ഇടിച്ചിട്ട് നിര്‍ത്താതെപോയ വാഹനവും ഡ്രൈവറെയും സുൽത്താൻബത്തേരി പോലീസ് പിടികൂടി

കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറുടെ മരണത്തിന്നിടയാക്കിയ, ഇടിച്ചിട്ട് നിര്‍ത്താതെപോയ വാഹനവും ഡ്രൈവറെയും സുൽത്താൻബത്തേരി പോലീസ് പിടികൂടി. വാഹനം ഓടിച്ച കുപ്പാടി കടമാഞ്ചിറ ചെട്ട്യാങ്കണ്ടി പി.കെ. ജിനേഷ് (39)നെ അറസ്റ്റ് ചെയ്തു. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കോട്ടയം മുരുക്കുംവയല്‍ കല്ലുക്കുന്നേല്‍ വീട്ടില്‍ കെ.ആര്‍. രഞ്ജിത്ത് (30) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച മരിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് മുന്നിലെ ബത്തേരി-പുല്പള്ളി റോഡിലാണ് അപകടമുണ്ടായത്. ബത്തേരി ഡിപ്പോയിലെ കണ്ടക്ടറായ രഞ്ജിത്ത് ജോലി കഴിഞ്ഞ്…

Read More

കെ പി പി എ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ മുഴുവൻ മെമ്പർമാർക്കും ഫേസ് ഷിൽഡ് നൽകി

കെ പി പി എ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ മുഴുവൻ മെമ്പർമാർക്കും ഫേസ് ഷിൽഡ് കൊടുക്കുന്നതിന്റെ വിതരണ ഉത്ഘാടനം ഫാർമസി കൌൺസിൽ മെമ്പർ ശ്രീ. ഗലീലിയോ ജോർജ് നിർവഹിക്കുന്നു, സംസ്ഥാന കമ്മിറ്റി മെമ്പർ എൽസൺ പോൾ, ജില്ലാ സെക്രട്ടറി എം ഹിരോഷി, ജില്ലാ കമ്മിറ്റി മെമ്പർമാരായ M.R മംഗളൻ, ഹേമചന്ദ്രൻ P. C,വസന്തകുമാരി K, C.K സുരേഷ്,പ്രദീപ്‌ കുമാർ എന്നിവർ പങ്കെടുത്തു…

Read More

കുടുംബാംഗങ്ങളെല്ലാം രോഗബാധിതർ; കൊവിഡ് ബാധിച്ച് മരിച്ച പട്ടാമ്പി സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാനാളില്ല

കൊവിഡ് ബാധിച്ച് തൃശ്ശൂർ മെഡിക്കൽ കോളജിൽ മരിച്ച പട്ടാമ്പി സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാനാളില്ല. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി കോരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ് കോരന്റെ ഭാര്യയും മകളുമടക്കം ഏഴ് ബന്ധുക്കൾ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. അടുത്ത ബന്ധുക്കൾ കൊവിഡ് ബാധിതരും മറ്റുള്ളവർ നിരീക്ഷണത്തിലുമായതിനാലാണ് കോരന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ വന്നത്. ഇക്കാര്യത്തിൽ ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്ന് പാലക്കാട് ജില്ലാ കലക്ടർ അറിയിച്ചു. പാലക്കാട് ജില്ലാ ഭരണകൂടം രേഖാമൂലം ആവശ്യപ്പെട്ടാൽ തൃശ്ശൂരിൽ…

Read More

24 മണിക്കൂറിനിടെ 54,735 പേർക്ക് കൂടി കൊവിഡ്, 853 മരണം; കൊവിഡ് ബാധയിൽ വലഞ്ഞ് രാജ്യം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,735 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലും കൊവിഡ് ബാധിതരുടെ പ്രതിദിന വർധനവ് അരലക്ഷം കടന്നിരുന്നു. ഇതിനോടകം 17,50,723 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 853 പേർ കൂടി രോഗബാധിതരായി മരിച്ചു. ആകെ മരണസംഖ്യ 37,364 ആയി ഉയർന്നു. നിലവിൽ 5,67,730 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 11,45,629 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 64.53 ശതമാനമായി ഉയർന്നത് ആശ്വാസകരമാണ്. അതേസമയം മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട്…

Read More

24 മണിക്കൂറിനിടെ 54,735 പേർക്ക് കൂടി കൊവിഡ്, 853 മരണം; കൊവിഡ് ബാധയിൽ വലഞ്ഞ് രാജ്യം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,735 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലും കൊവിഡ് ബാധിതരുടെ പ്രതിദിന വർധനവ് അരലക്ഷം കടന്നിരുന്നു. ഇതിനോടകം 17,50,723 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 853 പേർ കൂടി രോഗബാധിതരായി മരിച്ചു. ആകെ മരണസംഖ്യ 37,364 ആയി ഉയർന്നു. നിലവിൽ 5,67,730 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 11,45,629 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 64.53 ശതമാനമായി ഉയർന്നത് ആശ്വാസകരമാണ്. അതേസമയം മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട്…

Read More

കോവിഡ് രോഗവ്യാപന പശ്ചാതലത്തിൽ കെ എസ് എഫ് ഇ യിലെ ഓഗസ്റ്റ് മാസത്തെ ചിട്ടി ലേലം മാറ്റിവെക്കണമെന്ന് കെ എസ് എഫ് ഇ ഏജൻ്റ്സ് അസോസിയേഷൻ സി ഐ ടി യു കോഴിക്കോട് ജില്ലാ സെന്റർ ആവശ്യപ്പെട്ടു

കോഴിക്കോട് : കോവിഡ് രോഗവ്യാപന പശ്ചാതലത്തിൽ കെ എസ് എഫ് ഇ യിലെ ഓഗസ്റ്റ് മാസത്തെ ചിട്ടി ലേലം മാറ്റിവെക്കാൻ കെ എസ് എഫ് ഇ മേനേജ്മെൻ്റിനോട് കെ എസ് എഫ് ഇ ഏജൻ്റ്സ് അസോസിയേഷൻ സി ഐ ടി യു കോഴിക്കോട് ജില്ലാ സെന്റർ ആവശ്യപ്പെട്ടു നിലവിൽ ഉറവിട മറിയാത്ത രോഗികൾ കൂടുകയും കോഴിക്കോട് കോർപേഷൻ പരിധിയിൽ 50 ഓളം വാർഡുകൾ കണ്ടെയ്‌മെന്റ് സോണുകളാവുകയും ചെയ്ത സാഹചര്യത്തിൽ ബ്രാൻഞ്ചുകളിൽ ചിട്ടി ലേലം നടന്നാൽ ജീവനക്കാർക്കും പൊതുജനത്തിനും…

Read More

മലപ്പുറത്ത് പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു; ആറ് ബന്ധുക്കൾക്കും രോഗബാധ

മലപ്പുറം പുളിക്കലിൽ പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. പുളിക്കൽ സ്വദേശി റമീസിന്റെ കുട്ടി ആസ്യ അമാനയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെ മരിച്ചു മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആറ് ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജുകളിലേക്ക് മാറ്റി. വിദേശത്ത് നിന്നെത്തിയവരാണ് റമീസും കുടുംബവും

Read More

നിര്യാതയായി അക്കാമ (64)

ചുള്ളിയോട് കുറുക്കൻകുന്ന് ചെറുപുറത്ത് കുര്യൻ്റെ ഭാര്യ അക്കാമ (64) നിര്യാതയായി. മക്കൾ: ഷാജി, ഷീജ (വയനാട് മിൽക്ക്, ബത്തേരി ) മരുമക്കൾ: ബിനോയി (ബി.ആർ.സി ബീനാച്ചി), സിജി

Read More