Webdesk

സംസ്ഥാനത്ത് ഇന്ന് കൊവിഡ് മുക്തരായത് 7570 പേർ, ഇനി ചികിത്സയിൽ 95,918 പേർ

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7570 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 905, കൊല്ലം 1022, പത്തനംതിട്ട 209, ആലപ്പുഴ 526, കോട്ടയം 173, ഇടുക്കി 57, എറണാകുളം 983, തൃശൂർ 510, പാലക്കാട് 396, മലപ്പുറം 1061, കോഴിക്കോട് 965, വയനാട് 130, കണ്ണൂർ 337, കാസർഗോഡ് 296 എന്നിങ്ങനേയാണ് പരിശോധനാ ഫലം ശനിയാഴ്ച നെഗറ്റീവായത്. ഇതോടെ 95,918 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,82,874 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി…

Read More

സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; 40 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഇലിക്കുളം (കണ്ടൈൻമെന്റ് സോൺ വാർഡ് 6), തലയാഴം (3), വയനാട് ജില്ലയിലെ കണിയംപെറ്റ (13, 14), തിരുനെല്ലി (5), കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട (12), മേലില (14), നിലമേൽ (10), പാലക്കാട് ജില്ലയിലെ കൊപ്പം (4, 12), എരിമയൂർ (10), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാർഡ് 7), നരനാമ്മൂഴി (സബ് വാർഡ് 3) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 40 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ…

Read More

ബത്തേരി ഫെയര്‍ലാന്റ് സീകുന്ന് :ഭൂമിക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഫെയര്‍ലാന്റ് സീകുന്ന് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വരുമാനം നോക്കാതെ ഭൂമിക്ക് പട്ടയംനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഈ മാസം ആറിനാണ് വരുമാനപരിധിയും മറ്റും നോക്കാതെ കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്.

Read More

വയനാട് ഇനി നാല് പെൺ കരുതലിൻ കൈകളിൽ; ഭരണ തലപ്പത്ത് നാല് വനിതകൾ

വയനാടിനെ മുന്നില്‍ നിന്ന് നയിക്കാന്‍ നാല് പെണ്ണുങ്ങള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഐ എ എസ്, ജില്ലാ പോലീസ് മേധാവി പൂങ്കുഴലി ഐ പി എസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക.ജില്ലയുടെ നാല് സുപ്രധാന കേന്ദ്രങ്ങളില്‍ ഇനി എല്ലാം കരുത്തരായ വനിതകള്‍ തീരുമാനമെടുക്കും ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് ഈ നാല് സുപ്രധാന സ്ഥാനങ്ങളില്‍ ഒരേസമയം വനിതകള്‍ എത്തുന്നത്. കൊവിഡ് എന്ന മഹാമാരി ഭീതി വിതച്ചപ്പോഴും…

Read More

ഉംറ: വിദേശ തീർഥാടകർ നവംബർ ഒന്നുമുതൽ

മക്ക: വിദേശ ഉംറ തീർഥാടകർക്ക് താമസ സൗകര്യം നൽകാൻ ആഗ്രഹിക്കുന്ന മക്കയിലെയും മദീനയിലെയും ഹോട്ടലുകളും പാർപ്പിട യൂനിറ്റുകളും എത്രയും വേഗം ഉംറ ഓട്ടോമാറ്റഡ് സിസ്റ്റം വഴി വിവരങ്ങൾ പുതുക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. പടിപടിയായി ഉംറ തീർഥാടനം പുനരാരംഭിക്കാനുള്ള തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലുകളുടെയും പാർപ്പിട യൂനിറ്റുകളുടെയും വിവരങ്ങൾ പുതുക്കാൻ ആവശ്യപ്പെടുന്നതെന്ന് ഉംറ കാര്യങ്ങൾക്കുള്ള ഹജ്, ഉംറ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും സെൻട്രൽ ബുക്കിംഗ് എൻജിൻ സൂപ്പർവൈസർ ജനറലുമായ അബ്ദുറഹ്മാൻ…

Read More

വയനാട്ടിൽ 187 പേര്‍ക്ക് കൂടി കോവിഡ്; 179 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ, 130 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് (10.10.20) 187 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 130 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2 പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4832 ആയി. 3695 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 25…

Read More

സംസ്ഥാനത്ത് 11755 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 11755 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 7,570 പേർക്ക് രോഗമുക്തി.10,471 പേർക്ക് സമ്പർക്കം വഴി രോഗം.ഇന്ന് 23 മരണം സ്ഥിരീകരിച്ചു. 95918 പേർ നിലവിൽ ചികിത്സയിലുണ്ട്. 10471 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 952 പേരുടെ രോഗ ഉറവിടം അറിയില്ല. രോഗബാധ സ്ഥിരീകരിച്ചവരിൽ 116 പേർ ആരോഗ്യ പ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 66,228 സാമ്പിളുകൾ പരിശോധിച്ചു

Read More

ലോകസഞ്ചാരിയും എഴുത്തുകാരനുമായിരുന്ന മൊയ്തു കിഴിശ്ശേരി അന്തരിച്ചു

മലപ്പുറം: ലോകസഞ്ചാരിയും എഴുത്തുകാരനുമായിരുന്ന മൊയ്തു കിഴിശ്ശേരി (61) അന്തരിച്ചു. വൃക്കരോ​ഗത്തേത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്താം വയസില്‍ 50 രൂപയുമായി വീടുവിട്ടിറങ്ങിയ മൊയ്തു തുടര്‍ന്ന് 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങളോളം യാത്ര ചെയ്തു. 20 ഭാഷകള്‍ സ്വായത്തമാക്കി. വിസയും പാസ്പോര്‍ട്ടും ഇല്ലാതെ 24 രാജ്യങ്ങളിലേക്കാണ് അദ്ദേഹം യാത്ര ചെയ്തത്. ഇതിനിടയില്‍ ഇറാനില്‍ സൈനികസേവനം നടത്തി. 1980ല്‍ ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയുടെ റിപ്പോര്‍ട്ടറുമായി. യാത്രകള്‍ക്കിടെ ശേഖരിച്ച പുരാവസ്തുക്കളുടെ വന്‍ശേഖരം ചികിത്സയ്ക്കുള്ള ആവശ്യത്തിനായി ഈയിടെ അദ്ദേഹം കൊണ്ടോട്ടിയിലുള്ള…

Read More

കോവിഡ് രോഗമുക്തി നേടിയ നിർമ്മാണതൊഴിലാളി ഷോക്കേറ്റു മരിച്ചു

മാനന്തവാടി: കോവിഡ് രോഗമുക്തി നേടിയ നിർമ്മാണതൊഴിലാളി ഷോക്കേറ്റു മരിച്ചു കാട്ടിക്കുളം എടയൂര്‍ക്കുന്ന്കുഞ്ഞുമോന്‍ (45) ആണ് മരിച്ചത്. പുഴവയലിലെ സ്വകാര്യ വ്യക്തിയുടെ വീടിന്റെ നിര്‍മ്മാണ തൊഴിലാളി ആയ കുഞ്ഞുമോനെ വീടിന്റെ തറയോട് ചേര്‍ന്ന് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഗിരി ആശുപത്രിയിലെത്തിച്ചൂ വെങ്കിലും മരിക്കുകയായിരുന്നു. കോവിഡ് രോഗമുക്തി നേടിയ ശേഷമാണ് ഇദ്ദേഹം തൊഴിലിടത്തില്‍ എത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു വൈദ്യുതാഘാതമേറ്റതായി സംശയം.ഭാര്യ ഷീജ .മകൻ…

Read More

സിസ്റ്റർ ക്രിസ്റ്റീനയ്ക്ക് എ.പി. ജെ. അബ്ദുൾ കലാം അക്കാദമിക് ലീഡർ അവാർഡ്

കൽപ്പറ്റ: കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ക്രിസ്റ്റീന (സാലിമ വർഗീസ് ) സോഷ്യൽ റിസേർച്ച് സൊസൈറ്റിയുടെ 2020ലെ എ.പി.ജെ അബ്ദുൽകലാം അക്കാദമിക് ലീഡർ അവാർഡ്. ഒക്ടോബർ 15ന് തൃശ്ശൂർ ഐ സി എസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റിൽ അവാർഡ് ദാനം നടക്കുമെന്ന് സോഷ്യൽ റിസർച്ച് സൊസൈറ്റി ചെയർമാൻ പ്രൊഫസർ ഡോക്ടർ നിസാം റഹ്മാൻ അറിയിച്ചു. മാനന്തവാടി വിൻസെൻറ് ഗിരിയിലെ കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെൻറ്…

Read More