Webdesk

രണ്ടാംദിനവും സ്വർണവില ഉയർന്നു; പവന് 240 രൂപ വർധിച്ചു

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഉയർന്നു. പവന് 240 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 37,800 രൂപയിലെത്തി. 4725 രൂപയാണ് ഗ്രാമിന്റെ വില വെള്ളിയാഴ്ച പവന് 360 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വർധനവോടെ ഒക്ടോബറിലെ ഏറ്റവുമുയർന്ന വിലനിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വിലയിൽ 35 ഡോളർ വർധിച്ചു. ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 1930.33 ഡോളറായി.

Read More

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് 4.20 കോടി രൂപയുടെ കമ്മീഷൻ ഇടപാട് നടന്നതായി വിജിലൻസ്

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ദപ്പെട്ട് 4.20 കോടി രൂപയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായി വിജിലൻസ്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷൻ ഇടപാടുകൾ നടന്നതായി അന്വേഷണ ഏജൻസി സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. സന്തോഷ് ഈപ്പൻ, സന്ദീപ് നായർ, സരിത് എന്നിവരുടെ ബാങ്ക് രേഖകൾ പരിശോധിച്ചപ്പോഴാണ് കമ്മീഷൻ ഇടപാട് നടന്നതായി വിജിലൻസിന് വ്യക്തമായത്. യൂനിടാകും യുഎഇ കോൺസുലേറ്റും തമ്മിൽ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ ഒപ്പിട്ടതിന്റെ അടുത്ത ദിവസം തന്നെ ഏഴര കോടി രൂപ ആദ്യ ഗഡുവായി കോൺസുലേറ്റിന്റെ അക്കൗണ്ടിലേക്ക്…

Read More

കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഭീകർ തമ്പടിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ഭീകരർ താമസിക്കുന്ന ഒളിത്താവളം സൈന്യം വളയുകയും പിന്നാലെ ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടവർ ഏത് സംഘടനയിൽപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Read More

മൊറട്ടോറിയം: പലിശ തിരിച്ചടവിന് കൂടുതൽ ഇളവുകൾ നൽകാനാകില്ലെന്ന് കേന്ദ്രവും ആർബിഐയും

മൊറട്ടോറിയം കാലയളവിലെ പലിശ തിരിച്ചടവിന് കൂടുതൽ ഇളവുകൾ ഏർപ്പെടുത്താനാകില്ലെന്ന് കേന്ദ്രസർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയെ അറിയിച്ചു. ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്കും ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടിതയിൽ സത്യവാങ്മൂലം സമർപ്പിച്ചു സാമ്പത്തിക നയ രൂപീകരണത്തിനുള്ള അധികാരം സർക്കാരിനാണ്. രണ്ട് കോടിക്ക് മുകളിൽ വായ്പ ഉള്ളവർക്ക് കൂടുതൽ ആനുകൂല്യം നൽകാൻ കഴിയില്ല. രണ്ട് കോടി വരെയുള്ള വായ്പകൾക്ക് കൂട്ടുപലിശ ഈടാക്കില്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കൂടുതൽ വ്യക്തത കോടതി തേടിയതോടെയാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 73,272 പേർക്ക് കൂടി കൊവിഡ്; 926 മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,272 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 69,79,424 ആയി ഉയർന്നു 8,83,185 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 926 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായി മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 1,07,416 ആയി ഉയർന്നു. ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 3.70 കോടി പിന്നിട്ടു. പ്രതിദിനം മൂന്നര ലക്ഷത്തോളം പേർക്കാണ് രോഗം ബാധിക്കുന്നത്. പതിനൊന്ന് ലക്ഷത്തോളം…

Read More

മരണപ്പെട്ട രോഗിക്ക് കൊവിഡ് പോസിറ്റീവ് ; മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കരിക്കാൻ ആളില്ല, സഹായവുമായി സുൽത്താൻ ബത്തേരിയിലെ ആംബുലൻസ് ഡ്രൈവർമാർ

സുൽത്താൻ ബത്തേരി : വിഷം കഴിച്ച് മരണപ്പെട്ട യുവാവിന് പരിശോധനയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരികരിച്ചതോടെ മൃതദേഹം ഏറ്റെടുത്ത് സംസാക്കരിക്കാൻ ആളില്ല. അവസാനം രണ്ട് ആംബുലൻസ് ഡ്രൈവർമാർ രംഗത്തെത്തി മൃതദേഹം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് മറവ് ചെയ്തു. തമിഴ്‌നാട് അയ്യൻകൊല്ലി സ്വദേശിയായ നിധിഷ് (27) ന്റെ മൃതദേഹമാണ് ആരും ഏറ്റെടുക്കാനില്ലാതെ കിടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷം അകത്ത് ചെന്ന നിലയിൽ നിധീഷിനെ അച്ചനും അമ്മയും സഹോദരനും ചേർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴെക്കും ആള് മരിച്ചിരുന്നു. തുടർന്ന്…

Read More

രാംവിലാസ് പാസ്വാന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് പട്‌നയിൽ; അന്ത്യോപചാരം അർപ്പിച്ച് പ്രമുഖർ

അന്തരിച്ച കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് പട്‌നയിൽ നടക്കും. ഡൽഹിയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രിയോടെ പട്‌നയിൽ എത്തിച്ചു. എൽ ജെ പി ഓഫീസിൽ നടക്കുന്ന പൊതുദർശനത്തിന് ശേഷമാകും സംസ്‌കാര ചടങ്ങുകൾ   ഡൽഹി ജൻപഥിലെ വസതിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, രവിശങ്കർ പ്രസാദ് തുടങ്ങിയവർ ഭൗതിക ശരീരത്തിൽ അന്ത്യോപചാരം അർപ്പിച്ചു   വ്യാഴാഴ്ചയാണ് രാംവിലാസ് പാസ്വാൻ അന്തരിച്ചത്. ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്ന് ഡൽഹി…

Read More

സ്വർണക്കടത്ത്: എം ശിവശങ്കറെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്‌തേക്കും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ശിവശങ്കിന് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ അദ്ദേഹത്തെ 11 മണിക്കൂറോളം നേരം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. പ്രോട്ടോക്കോൾ ലംഘിച്ച് യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം വിതരണം ചെയ്തത് സംബന്ധിച്ചായിരുന്നു ഇന്നലെ ചോദ്യം ചെയ്യൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ടാകും ഇന്നത്തെ ചോദ്യം ചെയ്യൽ. സ്വപ്‌ന, സന്ദീപ്, സരിത് എന്നീ പ്രതികളിൽ നിന്ന് കണ്ടെത്തിയ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാകും ഇന്ന്…

Read More

ഹയർ സെക്കൻഡറി ഏകജാലകം: സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം

ഹയർ സെക്കൻഡറിയുടെ മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഒക്‌ടോബർ 10 (ഇന്ന്) രാവിലെ ഒൻപതു മുതൽ അപേക്ഷിക്കാം. എസ്.എസ്.എൽ.സി സേ പരീക്ഷ പാസായവരേയും പരിഗണിക്കും. ഒഴിവുകളും വിശദവിവരങ്ങളും www.hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ് ആയവർ) ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല. തെറ്റായ…

Read More

തിരൂരിൽ അയൽവാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

മലപ്പുറം തിരൂരിൽ യുവാവിനെ വെട്ടിക്കൊന്നു. ചേലക്കൽ സ്വദേശി യാസർ അറാഫത്താണ് കൊല്ലപ്പെട്ടത്. പൊതുസ്ഥലത്ത് കൂട്ടം കൂടിയിരിക്കുന്നതിനെ ചൊല്ലി അയൽവാസികൾ ചേരി തിരിഞ്ഞ് നടന്ന സംഘർഷത്തിനിടെയാണ് യാസറിനെ വെട്ടിയത്. സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. യാസറും സുഹൃത്തുക്കളും വീടിന് സമീപത്തെ സ്‌കൂൾ മൈതാനത്ത് കൂട്ടം കൂടിയിരിക്കുന്നത് പതിവാണ്. ഇതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. തൊട്ടടുത്ത വീട്ടിലെ അബൂബക്കർ എന്നയാളും മക്കളും ഇതിനെതിരെ നിരവധി…

Read More