ഡല്‍ഹിയില്‍ ഡെങ്കിപ്പനി പടരുന്നു; 11 ദിവസത്തിനിടെ സ്ഥിരീകരിച്ചത് 139 കേസുകള്‍
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. ഈമാസം ഇതുവരെ 139 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 ദിവസത്തിനിടെയാണ് ഇത്രയും പേര്‍ക്ക് രോഗബാധ കണ്ടെത്തിയത് എന്നത് ആശങ്കയ്ക്കിടയാക്കുന്നു. ഒക്ടോബര്‍ 9ന് അവസാനിക്കുന്ന ആഴ്ചയില്‍ സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (എസ്ഡിഎംസി) പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഈവര്‍ഷം ഇതുവരെ 480 ഡെങ്കിപ്പനി കേസുകള്‍ രാജ്യതലസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം, ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, ഉത്തര്‍പ്രദേശില്‍ ഡെങ്കി ബാധിച്ച് നിരവധി പേരാണ് മരണപ്പെട്ടത്. യുപിയിലെ ഫിറോസാബാദില്‍…
