Headlines

Webdesk

ജോവാൻ ഗാംപർ ട്രോഫി ബാഴ്‌സലോണയ്ക്ക്

  കറ്റലോണിയ: സൂപ്പർ താരം ലയണൽ മെസിയുടെ പടിയിറക്കത്തിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. ജോവാൻ ഗാംപർ ട്രോഫിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സ കീഴടക്കിയത്. മെംഫിസ് ഡെപെയ്, മാർട്ടിൻ ബ്രാത്ത്വെയ്റ്റ്, റിക്വി പുയിഗ് എന്നിവരാണ് ബാഴ്‌സയുടെ സ്‌കോറർമാർ. മൂന്നാം മിനിറ്റിൽ തന്നെ മെംഫിസ് ബാഴ്‌സയെ മുന്നിലെത്തിച്ചു. യൂസഫ് ഡെമിറാണ് ഗോളിന് വഴിയൊരുക്കിയത്. മികച്ച പ്രകടനം പുറത്തെടുത്ത ഇരു ടീമിനും ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താനായില്ല. 45-ാം മിനിറ്റിൽ സൂപ്പർതാരം…

Read More

കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണം; ചെന്നൈ റെയിൽവേ സ്റ്റേഷനിൽ പരിശോധനക്ക് മന്ത്രിമാരും

  കേരളത്തിൽ നിന്നെത്തുന്നവർക്ക് തമിഴ്‌നാട്ടിൽ കർശന നിയന്ത്രണം. പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി മന്ത്രിമാർ നേരിട്ടിറങ്ങി. ഇന്ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ആലപ്പി എക്‌സ്പ്രസിൽ എത്തിയ യാത്രക്കാരെയാണ് പരിശോധിച്ചത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ.

Read More

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരിൽ മൂന്നുമാസത്തിനിടെ പൊലീസ്​ ഈടാക്കിയത് 55 കോടി രൂ​പ

  തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരിൽ പൊലീസ് പിഴ ചുമത്തുന്നത്​ തുടരുകയാണ്. മൂന്നുദിവസത്തിനിടെ 70,000 പേരില്‍ നിന്നാണ് നാല്​ കോടി രൂപ​ മാസ്​ക്​ ധരിക്കാത്തതിനും കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും പറഞ്ഞ് പൊലീസ്​ ഈടാക്കിയത്​. മാസ്​ക്​ ധരികാത്തതിന്​ മാത്രം മൂന്നുമാസത്തിനിടെ 55 കോടി രൂ​പയാണ്​ പിഴ ചുമത്തിയത്. ഇക്കാലയളവില്‍ 10 ലക്ഷം പേരില്‍നിന്നായാണ്​ പിഴ ഈടാക്കിയത്​. മേ​യി​ല്‍ 2.60 ല​ക്ഷം, ജൂ​ണി​ല്‍ മൂ​ന്ന്​ ല​ക്ഷം, ജൂ​ലൈ​യി​​ല്‍ 4.34 ല​ക്ഷം എന്നിങ്ങനെയാണ്​ മാസ്​ക്​ ധരിക്കാത്തതിന്​ പിഴ…

Read More

ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ ഡോ. ഷംസീർ വയലിൽ

  ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ വെങ്കലം നേടിയതിന് പിന്നാലെ ടീമിലെ മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് പ്രവാസി സംരംഭകനായ ഡോ. ഷംസീർ വയലിൽ. അബൂബാദി ആസ്ഥാനമായുള്ള വി പി എസ് ഹെൽത്ത് കെയറിന്റെ ചെയർമാനാണ് ഷംസീർ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഒളിമ്പിക്‌സിൽ വെങ്കലം സ്വന്തമാക്കിയത്. 1980 മോസ്‌കോ ഒളിമ്പിക്‌സിന് ശേഷം ഇതാദ്യമായാണ് ഹോക്കിയിൽ ഇന്ത്യ മെഡൽ നേടുന്നത്. ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് ടൂർണമെന്റിലാകെ ഇന്ത്യയെ…

Read More

കെ എം ബഷീറിന്റെ മരണം: വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും

മാധ്യമപ്രവർത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. വിചാരണ നടപടികൾക്കായി കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയതിന് ശേഷം ആദ്യമായാണ് പരിഗണിക്കുന്നത്. കേസിൽ കുറ്റപത്രം നൽകി ഒന്നര വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത് വിചാരണ ആരംഭിക്കുന്ന സാഹചര്യത്തിൽ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനോടും രണ്ടാംപ്രതി വഫ ഫിറോസിനോടും ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം ഓടിച്ച വാഹനമിടിച്ച് ബഷീർ മരിക്കുന്നത്. ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നത്.  

Read More

കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴ് പേരെ രക്ഷപ്പെടുത്തി

കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കീർത്തന എന്ന മത്സ്യബോട്ടിന്റെ സ്രാങ്ക് ആയിരുന്ന സുഭാഷാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റ് ഏഴ് പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ രാവിലെ നാല് മണിയോടെയാണ് അപകടമുണ്ടായത്. എട്ട് പേരാണ് ബോട്ടിലുണ്ടായിരുന്നത്. സുഭാഷിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Read More

സ്‌കൂളുകള്‍ തുറക്കാത്തതിന്റെ അപകട സാധ്യതകള്‍ ഗൗരവമേറിയത്: പാര്‍ലമെന്ററി സമിതി

ന്യൂഡൽഹി : കോവിഡ് മൂലം ദീർഘകാലമായി സ്കൂളുകൾ അടച്ചിടുന്നത് അവഗണിക്കാനാവാത്ത അപകടമാണ് വരുത്തിവെക്കുന്നതെന്ന് പാർലമെന്ററി സമിതി. സ്കൂളുകൾ അടച്ചുപൂട്ടുന്നത് കുടുംബഘടനയെ പ്രതികൂലമായി ബാധിക്കുക മാത്രമല്ല ചെയ്തത്. പകരം വീട്ടുജോലികളിൽ കുട്ടികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി. ‘ഒരു വർഷത്തിലേറെയായി സ്കൂളുകൾ അടച്ചുപൂട്ടിയത് വിദ്യാർത്ഥികളുടെ ക്ഷേമത്തെയും അവരുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചു. സ്കൂളുകൾ തുറക്കാത്തതിലുള്ള അപകടങ്ങൾ അവഗണിക്കാനാവാത്തവിധം ഗൗരവമുള്ളതാണ്. നാല് ചുമരുകൾക്കുള്ളിൽ കുട്ടികളുടെ ജീവിതം ഒതുങ്ങിയത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിച്ചു. സ്കൂളുകൾ അടച്ചുപൂട്ടുന്നത്…

Read More

കണ്ണൂർ ഭാഗത്തു നിന്നും മൈസൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ആർക്കും പരുക്ക് ഇല്ല

  തലപ്പുഴ: കണ്ണൂർ ഭാഗത്തു നിന്നും മൈസൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ തലപ്പുഴ പഞ്ചായത്ത് ബിൽഡിങ് സമീപം ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചു.ഇന്ന് പുലർച്ചെ 3 മണിയോടെ യാണ് അപകടം സംഭവിച്ചത്.വാഹനം പുർണ്ണമായും തകർന്നു. ഡ്രൈവർ നിസാര പരുക്കുകളേടെ അത്ഭുതകരമായി രക്ഷപെട്ടു.

Read More

വിതുമ്പിക്കരഞ്ഞ് മെസ്സി, ഗുഡ്ബൈ ബാഴ്സ; എന്നെ ഞാനാക്കിയത് ബാഴ്‌സയാണ്: ഇങ്ങനെയൊരു നിമിഷത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല

ബാഴ്‌സലോണയുടെ ജഴ്‌സിയിൽ ഇനി ഇതിഹാസതാരം ലയണൽ മെസ്സിയില്ല. രണ്ടു പതിറ്റാണ്ടുനീണ്ട ആ ആത്മബന്ധത്തിന് വികാരനിർഭരമായ അന്ത്യം. ബാഴ്‌സയോടും ആരാധകരോടും മെസ്സി കണ്ണീരോടെ വിടചൊല്ലി. നൗകാംപിൽ ഇന്ത്യൻ സമയം 3.30ന് തുടങ്ങിയ വാർത്താസമ്മേളനത്തിൽ വിതുമ്പിക്കരഞ്ഞാണ് മെസ്സി ബാഴ്‌സ ആരാധകരോട് വിടചൊല്ലിയത്. ബാഴ്‌സയെ വിടുന്നത് ഏറ്റവും പ്രസായകരമായ നിമിഷമാണെന്ന് താരം പറഞ്ഞു. വർഷങ്ങളായി ഇവിടെത്തന്നെയായിരുന്നു. 13 വയസുമുതൽ എന്റെ ജീവിതം മുഴുവൻ ഇവിടെത്തന്നെയായിരുന്നു. 21 വർഷങ്ങൾക്കുശേഷമാണ് ക്ലബിനോട് വിടപറയുന്നത്. എല്ലാത്തിനും നന്ദിയുണ്ട്; സഹതാരങ്ങളോടും ഒട്ടേറെ പേരോടും. ക്ലബിനു വേണ്ടി എല്ലാം…

Read More

വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യകിറ്റ് ഓണത്തിന് മുമ്പ് വിതരണം ചെയ്യും: മുഖ്യമന്ത്രി

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്കൂൾ കുട്ടികൾക്കും 2021-22 അധ്യയനവർഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് വരെ “ഭക്ഷ്യ ഭദ്രതാ അലവൻസ്” വിതരണം ചെയ്യുവാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ ആദ്യഘട്ടമായി, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള 5 മാസങ്ങളിലേക്കുള്ള ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ഓണത്തിന് മുൻപായി ആരംഭിക്കുന്നതാണ്. ഭക്ഷ്യധാന്യവും ഏഴിന ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷ്യകിറ്റുകളുമാണ് കുട്ടികൾക്ക് വിതരണം ചെയ്യുക. ഉച്ചഭക്ഷണ പദ്ധതിയുടെ…

Read More