Webdesk

സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി ; ജിഎസ്ടി വിഹിതമുണ്ടാകില്ലെന്ന് കേന്ദ്രം

ദില്ലി: ജിഎസ്ടി 2017ല്‍ ആരംഭിച്ചെങ്കിലും വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി വിഹിതമായി നല്‍കാന്‍ ചില്ലിക്കാശില്ലെന്ന് മോദി സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ കേരളം അടക്കമുള്ളവര്‍ വന്‍ പ്രതിസന്ധിയെ നേരിടേണ്ടി വരും. എല്ലാ സംസ്ഥാനങ്ങളും കോവിഡ് പ്രതിസന്ധി അടക്കം നേരിട്ട് വന്‍ സാമ്പത്തിക തകര്‍ച്ചയിലാണ്. 2019 ഓഗസ്റ്റ് മുതല്‍ തന്നെ നല്ലൊരു തുക വിവിധ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം നല്‍കാനുണ്ട്. ഇതിനായി നികുതി വര്‍ധിപ്പിക്കാനോ അതല്ലെങ്കില്‍ നികുതി സ്ലാബില്‍ നിന്ന് ഒഴിവാക്കിയവയെ ഉള്‍പ്പെടുത്താനോ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍…

Read More

നടൻ അനിൽ മുരളി അന്തരിച്ചു

കൊച്ചി: നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖമായിരുന്നു. ഈ മാസം 22 ആം തിയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആസ്റ്റർ മെഡിസിറ്റിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read More

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. – പള്ളികളില്‍ സാമൂഹിക പ്രാര്‍ഥനകള്‍ക്ക് എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണം. മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറഞ്ഞ എണ്ണത്തേക്കാള്‍ കൂടാന്‍ പാടില്ല. – കണ്ടെയ്‌മെന്റ് സോണുകളില്‍ കൂട്ടപ്രാര്‍ത്ഥനകളോ ബലി കര്‍മ്മങ്ങളോ അനുവദിക്കില്ല. – കണ്ടെയ്ന്‍മെന്റ് അല്ലാത്ത പ്രദേശങ്ങളില്‍ ബലികര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. – ബലി കര്‍മ്മങ്ങള്‍ വീട്ടു പരിസരത്ത് മാത്രമെ നടത്താന്‍…

Read More

വൃഷ്ടിപ്രദേശങ്ങളിലുണ്ടായ മഴയെ തുടർന്ന് ശക്തമായ നീരൊഴുക്ക് ; അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി

മലയോര മേഖലകളായ പൊൻമുടി, വിതുര, പെരിങ്ങമല, പാലോട് തുടങ്ങിയ പ്രദേശങ്ങളിലെ വനാനന്തരങ്ങളിലും വൃഷ്ടിപ്രദേശങ്ങളിലുമുണ്ടായ മഴയെ തുടർന്ന് ശക്തമായ നീരൊഴുക്ക് ഡാമിലേക്ക് വർധിച്ചതിനാൽ അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വീതവും ഒരു ഷട്ടർ 70 സെന്റീമീറ്ററുമാണ് ഉയർത്തിയത്. നീരൊഴുക്ക് കൂടുതലാകുകയാമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ടി വരും. കരമനയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

Read More

സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധി

സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധിയായിരിക്കും. ബക്രീദ് പ്രമാണിച്ച് നാളെ ബാങ്കുകൾക്ക് അവധിയാണ്. ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ചയാണ് ഇനി ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുക കൊവിഡിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ചയും സംസ്ഥാനത്ത് ബാങ്കുകൾക്ക് അവധിയാണ്. ഞായറാഴ്ച പൊതു അവധി ദിവസമാണ്.

Read More

കേരളത്തിൽ വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി. കൊല്ലത്തും കോഴിക്കോടുമാണ് മരണം റിപ്പോർട്ട് ചെയ്തത്. കൊല്ലത്ത് ഒരാളും കോഴിക്കോട് ജില്ലയിൽ രണ്ട് പേരുമാണ് മരിച്ചത്. കൊട്ടരക്കര സ്വദേശി അസ്മാബീവി(73) പാരിപ്പിള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 77 വയസ്സായിരുന്നു. ഇദ്ദേഹത്തിന്റെ നാല് കുടുംബാംഗങ്ങളും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശി മുഹമ്മദ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 63 വയസ്സായിരുന്നു.

Read More

പൊന്ന് തൊട്ടാൽ പൊള്ളും; ദിനംപ്രതി റെക്കോർഡിട്ട് സ്വർണ വില

പൊന്നിൻ്റെ വില വർധനവിന് ഇന്നും മാറ്റമുണ്ടായില്ല. വ്യാഴാഴ്ച പവന് 320 രൂപ വർധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ ഉയർന്ന് 4965 രൂപയായി. 280 രൂപ വർധിച്ചാൽ പവന്റെ വില 40,000 രൂപയിലെത്തും. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും സെസും ജിഎസ്ടിയും സഹിതം ഇപ്പോൾ 44,000 രൂപ നൽകേണ്ടി വരും

Read More

മധ്യപ്രദേശിൽ ജഡ്ജിയെയും മകനെയും കൊലപ്പെടുത്തിയ സംഭവത്തിൽ ആറു പേർ അറസ്റ്റിൽ

മധ്യപ്രദേശിൽ അഡീഷണൽ ജില്ലാ ജഡ്ജിയെയും മകനെയും വിഷംകൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നാൽപ്പത്തഞ്ചുകാരിയും മന്ത്രവാദിയും അടക്കം ആറുപേർ അറസ്റ്റിലായി. മദ്ധ്യപ്രദേശിലെ ബീട്ടുൽ ജില്ലയിലാണ് സംഭവം നടന്നത്. മഹേന്ദ്ര ത്രിപാഠി, മുപ്പത്തിമൂന്നുകാരനായ മകൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ത്രിപാഠിക്ക് ചപ്പാത്തിയുണ്ടാക്കാനായി വിഷം കലർന്ന ഗോതമ്പുമാവ് നൽകിയ സന്ധ്യാ സിംഗും കൂട്ടാളികളുമാണ് പിടിയിലായത്. വ്യക്തിവിരോധമാണ് കൊലയ്ക്കുപിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. ജഡ്ജിയുടെ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കാനായിരുന്നു സന്ധ്യയുടെയും കൂട്ടാളികളുടെയും പദ്ധതി. ത്രിപാഠിയും സന്ധ്യാസിംഗും നേരത്തേ പരിചയക്കാരായിരുന്നു. കഴിഞ്ഞമാസം ഇരുപതിനായിരുന്നു ത്രിപാഠി സന്ധ്യാസിംഗിന്റെ പക്കൽ…

Read More

ആരെയും അദ്ഭുതപ്പെടുത്തി ജയലളിതയുടെ വേദനിലയത്തിൽ നിന്നുള്ള വസ്തുക്കളുടെ കണക്ക്

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയിലെ വസ്തുവകകളുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു. വേദനിലയത്തിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളുടെ കണക്കെടുപ്പ് നടത്തുകായണ് സർക്കാർ. ചെന്നൈ പോയ്‌സ്ഗാർഡനിൽ സ്ഥിതി ചെയ്യുന്ന വേദനിലയത്തിൽ നിന്നും വരുന്ന വാർത്തകൾ ആരെയും അമ്പരിപ്പിക്കുന്നവയാണ് നാലര കിലോ സ്വർണം, 600 കിലോയിലധികം വെള്ളി, 11 ടെലിവിഷൻ. 110 റഫ്രിജറേറ്ററുകൾ. 30 എയർ കണ്ടീഷനറുകൾ, 29 ടെലിഫോണുകൾ, 10,438 സാരികൾ, നൂറിലധികം സൗന്ദര്യ വർധക വസ്തുക്കൾ, ഒമ്പതിനായിരത്തോളം പുസ്തകങ്ങൾ തുടങ്ങിയവയാണ് സർക്കാർ പുറത്തുവിട്ട കണക്കിലുള്ളത്. വേദനിലയം സർക്കാർ ഏറ്റെടുക്കുന്നതിന്റെ…

Read More

സുൽത്താൻ ബത്തേരി ഫയര്‍ലാന്റ് താലൂക്ക് ആശുപത്രി ഒ.പി.യില്‍ ഇന്നലെ രാവിലെ 9 മുതല്‍ 11 വരെ എത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം

ബത്തേരി ഫയര്‍ലാന്റ് താലൂക്ക് ആശുപത്രി ഒ.പി.യില്‍ ഇന്നലെ രാവിലെ 9 മുതല്‍ 11 വരെ എത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന്ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം

Read More