ടിക് ടോക്കിന് പിന്നാലെ ചൈനയിൽനിന്നുള്ള ടെലിവിഷനും ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ
ടിക് ടോക്കിന് പിന്നാലെ ചൈനയിൽനിന്നുള്ള ടെലിവിഷനും ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ.പ്രാദേശിക ഉൽപാദകരെ പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനുമാണ് നടപടിയെന്നാണ് വിദശദീകരണം. കളർ ടെലിവിഷനുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരുന്ന ഇറക്കുമതി നയഭേദഗതി വരുത്തിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് കേന്ദ്രസർക്കാർ വ്യാഴാഴ്ച വിജ്ഞാപനം ഇറക്കി. കളർ ടെലിവിഷനുകളുടെ ഇറക്കുമതി സ്വതന്ത്ര വിഭാഗത്തിൽനിന്ന് നിയന്ത്രിത വിഭാഗത്തിലേയ്ക്ക് മാറ്റിയാണ് ഭേഗതി. ചൈനയിൽനിന്നുള്ള ടെലിവിഷനുകളുടെ ഇറക്കുമതി നിയന്ത്രിത വിഭാഗത്തിലേക്ക് മാറ്റുന്നതോടെ ഇനി ടെലിവിഷനുകൾ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക ഇറക്കുമതി ലൈസൻസ്…