ഏറ്റവും വലിയ മരുപ്പച്ചയെന്ന പദവി അൽഹസക്ക് സ്വന്തം
ദമാം: ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയെന്ന പദവിയുമായി അൽഹസ ഗിന്നസ് ബുക്കിൽ. കൂറ്റൻ ഭൂഗർഭജല സ്രോതസ്സിനെ അവലംബിക്കുന്ന 280 കുഴൽ കിണറുകളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് 25 ലക്ഷം ഈത്തപ്പനകൾ അൽഹസ ശാദ്വല ഭൂമിയിൽ വളരുന്നു. അൽഹസ മരുപ്പച്ചയുടെ വിസ്തീർണം 85.4 ചതുരശ്ര കിലോമീറ്ററാണ്. അൽഹസ മരുപ്പച്ചയെ കുറിച്ച് ഗിന്നസ് ബുക്കിന് പരിചയപ്പെടുത്തിയത് ഹെറിറ്റേജ് കമ്മീഷനാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ നേരത്തെ അൽഹസയെ ഉൾപ്പെടുത്തിയിട്ടുണ്ട്. അൽഉലയിലെ മദായിൻ സ്വാലിഹും ദിർഇയ്യയിലെ അൽതുറൈഫ് ഡിസ്ട്രിക്ടും ഹിസ്റ്റൊറിക് ജിദ്ദയും…