Headlines

Webdesk

കൊവിഡ്: ഒക്ടോബര്‍-നവംബര്‍ മാസങ്ങള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ കേരളത്തിലെ കൊവിഡ് വ്യാപനത്തേയും അതുമൂലമുള്ള മരണ നിരക്കിനേയും സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണെന്ന് മുഖ്യമന്ത്രി. ഈ മാസങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മരണനിരക്ക് വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ ഭയക്കുന്നത്. നിലവില്‍ പതിനായിരത്തിലധികമാണ് പ്രദിദിന കൊവിഡ് ബാധ. പരിശോധന വര്‍ധിച്ചാല്‍ അത് വീണ്ടും വര്‍ധിക്കും. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളില്‍ നില്‍ക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നതിന്റെ സൂചനയാണ്. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതും സംസ്ഥാനത്തെ…

Read More

ലെബനാനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് നാല് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ബെയ്‌റൂത്ത്: ലെബനാനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. 30ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് ലെബനന്‍ റെഡ് ക്രോസ് അറിയിച്ചു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ അലി നജ്ം പറഞ്ഞു. പെടിഞ്ഞാറന്‍ പ്രദേശമായ താരിഖ് അല്‍ ജാദിദയിലെ ജനവാസകേന്ദ്രത്തിലാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ മാസം ബെയ്റൂത്ത് തുറമുഖത്ത് 3,000 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ 200…

Read More

ശിവശങ്കർ പ്രതിയാകുമോയെന്ന് ചൊവ്വാഴ്ച അറിയാം; നിയമോപദേശം തേടി കസ്റ്റംസ്

സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കസ്റ്റംസ് നിയമോപദേശം തേടി. ശിവശങ്കറിനെ കേസിൽ പ്രതി ചേർക്കാൻ നിലവിലെ മൊഴികൾ പര്യാപ്തമാണോ എന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്. എം ശിവശങ്കർ പ്രതിയാകുമോയെന്ന് ചൊവ്വാഴ്ച അറിയാം. രണ്ട് ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് ശിവശങ്കറിറിന് കസ്റ്റംസ് നോട്ടീസ് നൽകി. കസ്റ്റംസിന്റെ കണ്ടെത്തലുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ശിവശങ്കറിന് രണ്ട് ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ചത്തെ ചോദ്യം…

Read More

ഇടതു എംപിമാരുടെ സംഘം ഇന്ന് ഹാത്രാസിൽ എത്തും; കുടുംബാംഗങ്ങളെയും അധികൃതരെയും കാണും

ഇടത് എംപിമാരുടെ സംഘം ഇന്ന് ഹത്രാസില്‍ എത്തും. സിപിഎം, സിപിഐ, എല്‍ജെഡി പാര്‍ട്ടികളുടെ എംപിമാരാണ് ഹാത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുക. കുടുംബാംഗങ്ങളില്‍ നിന്നും ഗ്രാമവാസികളില്‍ നിന്നും സംഘം വിവരങ്ങള്‍ ചോദിച്ചറിയും. ജില്ലാ കലക്ടറുമായും പോലീസ് മേധാവിയുമായും എംപിമാരുടെ സംഘം കൂടിക്കാഴ്ച നടത്തും. സന്ദര്‍ശന ശേഷം രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി എന്നിവര്‍ക്ക് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എളമരം കരീം, ബികാശ് രഞ്ജന്‍ ഭട്ടാചാര്യ ബിനോയ് വിശ്വം, എം വി ശ്രേയാംസ് കുമാര്‍…

Read More

വിദേശത്തേക്ക് കറൻസി കടത്തിയ സംഭവത്തിലും സ്വപ്‌നക്കെതിരെ കസ്റ്റംസ് കേസെടുക്കും

വിദേശത്തേക്ക് അനധികൃതമായി കറൻസി കടത്തിയ സംഭവത്തിലും സ്വപ്‌ന സുരേഷിനെതിരെ കസ്റ്റംസ് കേസെടുക്കും. രണ്ട് ലക്ഷം ഡോളർ നയതന്ത്ര പരിരക്ഷയോടെ വിദേശത്ത് എത്തിക്കാൻ കൂട്ടുനിന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേസെടുക്കുന്നത് സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടിയിട്ടുണ്ട്. വിദേശനാണയ വിനിമയ ചട്ടപ്രകാരമാകും കേസ്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരടക്കം വിവിധ ഇടപാടുകൾക്ക് വാങ്ങിയ കമ്മീഷൻ തുക ഡോളറാക്കി വിദേശത്തേക്ക് എത്തിച്ചുവെന്നാണ് സ്വപ്‌നക്കെതിരായ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് ഉന്നതരിലേക്ക് എത്താനാണ് കസ്റ്റംസിന്റെ ശ്രമം. 1.90 ലക്ഷം ഡോളർ സ്വപ്നക്ക് വിദേശത്തേക്ക് കടത്താൻ സാധിച്ചത് കോൺസുലേറ്റിന്റെ ഐഡി…

Read More

ജോസ് കെ മാണി വിഭാഗം എൽ ഡി എഫിലേക്ക്; പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്. തിങ്കളാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അതേസമയം കൈമാറുന്ന സീറ്റുകൾ സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണയായിട്ടില്ല. മുന്നണി പ്രവേശനത്തിന് ശേഷം സീറ്റുകൾ സംബന്ധിച്ച അന്തിമ ധാരണയാക്കാമെന്നാണ് സിപിഎം നേതാക്കൾ നൽകിയ ഉറപ്പ് മുന്നണി പ്രവേശനം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ രണ്ട് പാർട്ടികൾക്കും യോജിപ്പില്ല. ജോസ് വിഭാഗം എൻഡിഎയിലേക്ക് പോകുമെന്ന് പി ജെ ജോസഫ് വെടി പൊട്ടിച്ചതോടെ ഇടതുമുന്നണി പ്രവേശനം ഇനി വൈകേണ്ടതില്ലെന്ന് ജോസ് കെ മാണി തീരുമാനമെടുക്കുകയായിരുന്നു. 20 സീറ്റുകളാണ് ജോസ് കെ…

Read More

കൊവിഡ് കാലത്തെ കേരളത്തിലെ പൊതുവിദ്യാഭ്യാസം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊവിഡ് കാലത്ത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം രാജ്യത്തിനാകെ മാതൃകയാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരിക്കാലത്തും സംസ്ഥാനത്ത് 41 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് കൈറ്റ് വിക്ടേഴ്‌സിലൂടെ ഒരു തടസവുമില്ലാതെ തങ്ങളുടെ അധ്യായനം തുടരാനായത്. സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 2016 ല്‍ പ്രഖ്യാപിച്ച 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്കാക്കുന്ന പ്രക്രിയ പൂര്‍ത്തിയായതായും സര്‍ക്കാര്‍ അറിയിച്ചു. 4,752 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ 45,000 ക്ലാസ്മുറികളാണ് ഹൈടെക്കാക്കി മാറ്റിയത്….

Read More

സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കറിന്റെ കുരുക്ക് മുറുകി: ക്ലീന്‍ ചിറ്റില്ല, ചോദ്യം ചെയ്തത് 11 മണിക്കൂര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസ്, ശിവശങ്കറിന്റെ കുരുക്ക് മുറുകി. ക്ലീന്‍ ചിറ്റില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്നും കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു. രാവിലെയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ 11 മണിക്കൂറുകള്‍ക്ക് ശേഷമാണ് പൂര്‍ത്തിയായത്. വരുന്ന ചൊവ്വാഴ്ച ശിവശങ്കറിനോട് വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും അന്വേഷണ സംഘം. കഴിഞ്ഞ ദിവസവും എം.ശിവശങ്കറിനെ 11 മണിക്കൂറുകളോളം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ശിവശങ്കറിനോട് കൊച്ചിയില്‍ തങ്ങാന്‍ ആവശ്യപ്പടുകയായിരുന്നു.2017ല്‍ കസ്റ്റംസ് തീരുവ…

Read More

പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ മറ്റെല്ലാ സംസ്ഥാനങ്ങളെയും പിന്നിലാക്കി കേരളം ഒന്നാമത്

തിരുവനന്തപുരം: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം. കേരളത്തില്‍ ഇന്നലെ 11755 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 11416 പേര്‍ക്കും കര്‍ണാടകത്തില്‍ 10517 പേര്‍ക്കുമാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഈ സംസ്ഥാനങ്ങള്‍ക്ക് പുറമെ ദില്ലി, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധനവും കേരളത്തിലും താഴെയാണ്.

Read More

നൂൽപ്പുഴ തോട്ടാമൂലയിൽ ആത്മഹത്യ ചെയ്ത ഗോത്രയുവാവിന് കൊവിഡ് പോസിറ്റീവ്; ഇൻക്വസ്റ്റ് നടത്തിയ പൊലിസുകാർ നിരീക്ഷണത്തിൽ പോയി

സുൽത്താൻ ബത്തേരി: ആത്മഹത്യചെയ്ത യുവാവിന് കൊവിഡ് പോസിറ്റീവായതോടെ സുൽ്ത്താൻ ബത്തേരി പൊലിസ് സ്റ്റേഷനിലെ നാല് ജീവനക്കാർ നിരീക്ഷണത്തിൽ പോയത്. നൂൽപ്പുഴ തോട്ടാമൂല ലക്ഷംവീട് കോളനിയിലെ മനു(36)വാണ് വെള്ളിയാഴ്ച തൂങ്ങിമരിച്ചത്. മു്ത്തങ്ങ ആലത്തൂർ കോളനിക്ക് സമീപമുള്ള വനത്തിലാണ് മനുവിനെ തൂ്ങ്ങിമരിച്ച നിലയിൽ കണ്ട്ത്. തുടർന്ന് ശനിയാഴ്ച നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ കൊവിഡ് പോസിറ്റീവായതോടെ മൃതദേഹം പരിശോധന നടത്തിയ ബത്തേരി പൊലിസ് സ്റ്റേഷനിലെ എസ്‌ഐ അടക്കം നാലുപേരാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്. രമ്യയാണ് മനുവിന്റെ ഭാര്യ. മക്കൾ: അനൂപ്, അനാമിക

Read More