വിദേശത്തേക്ക് അനധികൃതമായി കറൻസി കടത്തിയ സംഭവത്തിലും സ്വപ്‌ന സുരേഷിനെതിരെ കസ്റ്റംസ് കേസെടുക്കും. രണ്ട് ലക്ഷം ഡോളർ നയതന്ത്ര പരിരക്ഷയോടെ വിദേശത്ത് എത്തിക്കാൻ കൂട്ടുനിന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേസെടുക്കുന്നത് സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടിയിട്ടുണ്ട്.
വിദേശനാണയ വിനിമയ ചട്ടപ്രകാരമാകും കേസ്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരടക്കം വിവിധ ഇടപാടുകൾക്ക് വാങ്ങിയ കമ്മീഷൻ തുക ഡോളറാക്കി വിദേശത്തേക്ക് എത്തിച്ചുവെന്നാണ് സ്വപ്‌നക്കെതിരായ കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട് ഉന്നതരിലേക്ക് എത്താനാണ് കസ്റ്റംസിന്റെ ശ്രമം. 1.90 ലക്ഷം ഡോളർ സ്വപ്നക്ക് വിദേശത്തേക്ക് കടത്താൻ സാധിച്ചത് കോൺസുലേറ്റിന്റെ ഐഡി കാർഡ് ദുരുപയോഗം ചെയ്താമ്.