രോഗപ്രതിരോധം; ഭക്ഷണത്തിലൂടെ നേടാം വിറ്റാമിന് സി
ഓരോരുത്തരും ആവശ്യമായ മുന്കരുതല് എടുത്താല് മാത്രമേ കോവിഡ്് കാലത്ത് രക്ഷയുള്ളൂ എന്നു തെളിഞ്ഞുകഴിഞ്ഞു. രോഗപ്രതിരോധശേഷി നേടേണ്ടതും ആരോഗ്യത്തോടെയിരിക്കേണ്ടതും വളരെ പ്രധാനമാണ് ഇന്നത്തെക്കാലത്ത്. അതിനായി നിങ്ങള് ചെയ്യേണ്ടത് ഭക്ഷണത്തിലൂടെ മികച്ച പോഷകങ്ങള് നേടിയെടുക്കുക എന്നതാണ്. വിറ്റാമിന് സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കാനും കോശങ്ങളുടെ തകരാറുകള് പരിഹരിക്കാനും സഹായിക്കും. അസ്ഥികള്, ചര്മ്മം, രക്തക്കുഴലുകള് എന്നിവയുടെ രൂപീകരണവും പരിപാലനവും ഉള്പ്പെടെ നിരവധി ശാരീരിക പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്ന വെള്ളത്തില് ലയിക്കുന്ന ഒന്നാണ് വിറ്റാമിന് സി. ഈ…