Webdesk

സംസ്ഥാനത്ത് പുതുതായി 19 ഹോട്ട് സ്‌പോട്ടുകൾ; 13 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടങ്ങൽ (കണ്ടൈൻമെന്റ് സോൺ: വാർഡ് 5, 6, 7 ,8, 9), കോയ്പ്പുറം (17), എഴുമറ്റൂർ (1), മലയപ്പുഴ (12), വെച്ചൂച്ചിറ (11), കുന്നന്താനം (11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (2, 3, 12), മാറടി (4), പിണ്ടിമന (8), വരപ്പെട്ടി (8), പള്ളിപ്പുറം (5), തൃശൂർ ജില്ലയിലെ കുന്ദംകുളം മുൻസിപ്പാലിറ്റി (21), ചാഴൂർ (3), കോട്ടയം ജില്ലയിലെ നീണ്ടൂർ (8), കാണക്കാരി (10), കോഴിക്കോട്…

Read More

വയനാട്ടിൽ 43 പേര്‍ക്കു കൂടി കോവിഡ്: എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ 9 പേര്‍ക്ക് രോഗമുക്തി

വയനാട്ടിൽ 43 പേര്‍ക്കു കൂടി കോവിഡ്: എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ 9 പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 497 ആയി. ഇതില്‍ 278 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 218 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 210 പേരും കോഴിക്കോട് മെഡിക്കല്‍…

Read More

സംസ്ഥാനത്ത് ഇന്ന് 903 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 54 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 49 പേര്‍ക്കുവീതവും, വയനാട് ജില്ലയിൽ 43 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 38 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 34 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 31…

Read More

വയനാട്ടിലെ നാല് തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്ഡൗൺ

കൽപ്പറ്റ:ജില്ലയിലെ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ഇന്ന് (ജൂലൈ 29) രാത്രി 12 മണി മുതല്‍ ആഗസ്റ്റ് 5 ന് രാവിലെ 6 മണി വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ നിന്നും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ യാതൊരുവിധ യാത്രകളും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവില്‍ വ്യക്തമാക്കി. മെഡിക്കല്‍ അത്യാവശ്യങ്ങള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അത്യാവശ്യ വസ്തുക്കളുടെ ചരക്ക് നീക്കം എന്നിവ മാത്രമാണ്…

Read More

കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം, കോഴിക്കോട് സ്വദേശികൾ മരിച്ചു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ്(49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീൻ(72) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രണ്ട് പേരും. സിറാജുദ്ദീൻ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കീം പരീക്ഷയെഴുതിയ ഒരു വിദ്യാർഥിക്കും കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ചു. മണിയൂർ സ്വദേശിനിയായ വിദ്യാർഥിനിക്കാണ് രോഗബാധ. മലബാർ ക്രിസ്ത്യൻ കോളജിലാണ് കുട്ടി പരീക്ഷയെഴുതിയത്.

Read More

ഇടുക്കിയിൽ ഇന്ന് റെഡ് അലർട്ട്; നാളെ കാസർകോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്‌

ഇന്നും നാളെയും കേരളത്തിൽ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടുക്കി ജില്ലയിൽ ഇന്ന് (2020 ജൂലൈ 29) അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും ഉയർന്ന ജാഗ്രത മുന്നറിയിപ്പാണ് ‘റെഡ്’ അലേർട്ട്. ജില്ലയിൽ പലയിടത്തും 24 മണിക്കൂറിൽ 205 മില്ലിമീറ്ററിൽ അധികം മഴ ലഭിക്കാനുള്ള സാധ്യതയാണ് ഈ മുന്നറിയിപ്പുകൊണ്ട് അർത്ഥമാക്കുന്നത്. അതിതീവ്ര മഴ വലിയ അപകടസാധ്യതയുള്ളതാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്കുള്ള സാധ്യത ഇത്തരത്തിൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ വളരെ കൂടുതലായിരിക്കും….

Read More

ബീഹാറിൽ കൊവിഡ് വ്യാപനം രൂക്ഷം; ലോക്ക് ഡൗൺ നീട്ടിയേക്കും

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബീഹാറിൽ സമ്പൂർണ ലോക്ക് ഡൗൺ നീട്ടിയേക്കും. നിലവിൽ ജൂലൈ 31 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 1 മുതൽ 16 വരെ ലോക്ക് ഡൗൺ തുടരാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉന്നതതല യോഗം വൈകുന്നേരം ചേരുന്നുണ്ട്. 43,591 പേർക്കാണ് സംസ്ഥാനത്ത് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 269 പേർ രോഗബാധിതരായി മരിച്ചു. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് 2480 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂലൈ 16 മുതലാണ്…

Read More

മഴ ശക്തമാകുന്നു, കനത്ത ജാഗ്രത പാലിക്കുക; എമർജൻസി കിറ്റിൽ കരുതേണ്ടത് എന്തെല്ലാമെന്നറിയാം

ആഗസ്റ്റ് അടുത്തതോടെ സംസ്ഥാനത്ത് മഴയും ശക്തമാകുകയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ദുരന്തങ്ങൾ ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ട്. രണ്ട് പ്രളയവും അതിജീവിച്ചവരാണ് കേരള ജനത. ഇത്തവണയും വരും ദിവസങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കനത്ത ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശിക്കുന്നു ഇന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, തുടങ്ങിയ ജില്ലകളിൽ വെള്ളക്കെട്ടും രൂക്ഷമായി തുടങ്ങി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള ഒരുക്കങ്ങൾ ഓരോരുത്തരും നടത്തണം. മഴ…

Read More

മഴ കനത്തതോടെ അപകടങ്ങളും ആരംഭിച്ചു; ഇടപ്പള്ളിയിൽ റോഡ് ഇടിഞ്ഞുവീണ് വാഹനങ്ങൾ താഴേക്ക് പതിച്ചു

എറണാകുളം ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡ് ഇടിഞ്ഞ് വാഹനങ്ങൾ മണ്ണിനടിയിലായി. വട്ടേക്കുന്നും പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമാണ് റോഡ് ഇടിഞ്ഞത്. വഴിവക്കിൽ പാർക്ക് ചെയ്തിരന്ന മൂന്ന് വാഹനങ്ങൾ പതിനഞ്ചടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കല്ലറയ്ക്കൽ വർഗീസ് എന്നയാളുടെ വീട്ടുമുറ്റത്തേക്കാണ് വാഹനങ്ങൾ മറിഞ്ഞുവീണത്. ഇവരുടെ കിണറും മണ്ണ് വന്ന് മൂടി. അപകടസമയത്ത് വാഹനങ്ങളിൽ ആരുമില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. കനത്ത മഴയെ തുടർന്നാണ് റോഡ് ഇടിഞ്ഞത്. കൊച്ചിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്‌

Read More

വിദ്യാഭ്യാസ രീതിയിൽ വൻ പൊളിച്ചെഴുത്ത്; കരട് നയത്തിന് കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

വിദ്യാഭ്യാസ രീതിയിൽ വൻ പൊളിച്ചെഴുത്ത്. ഇപ്പോഴത്തെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ രീതികൾ മാറ്റുന്ന കരട് നയത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. നാല് ഘട്ടങ്ങളായി പന്ത്രണ്ട് ഗ്രേഡുകൾ പൂർത്തിയാക്കുന്ന പതിനെട്ടുവർഷ വിദ്യാഭ്യാസ സമ്പ്രദായമാണ് നിലവിൽ വരാൻ പോകുന്നത്. ഇഷ്ടമുള്ള വിഷയങ്ങൾ വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. മാനവ വിഭവശേഷി മന്ത്രാലയം ഇനിമുതൽ വിദ്യാഭ്യാസ മന്ത്രാലമായി മാറും. മൂന്ന് വയസ്സ് മുതൽ പതിനെട്ട് വയസ്സ് വരെയുള്ളവർക്ക് വിദ്യാഭ്യാസം അവകാശമാക്കും. കരിക്കുലത്തിന് പുറത്ത് കലാ കായിക മേഖലകളിലടക്കം പാഠ്യേതര…

Read More