Headlines

Webdesk

ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുള്ളതിനാല്‍ ഗര്‍ഭം അലസിപ്പിക്കണമെന്ന അമ്മയുടെ ആവശ്യം തള്ളി ഹൈക്കോടതി

ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുള്ളതിനാല്‍ 31 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കണമെന്ന അമ്മയുടെ ആവശ്യം ഹൈക്കോടതി തള്ളി. എറണാകുളം സ്വദേശിനിയായ അമ്മ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. ഗര്‍ഭസ്ഥ ശിശുവിനും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. നവജാത ശിശുവില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിനെ വേറിട്ട് കാണേണ്ടതില്ലെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് പി. ബി സുരേഷ് കുമാര്‍ ഹരജി തള്ളിയത്. ഹരജിക്കാരി ആശുപത്രി അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍, നിയമപ്രകാരം 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍…

Read More

നിപ മരണം: കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ 158 പേർ; രണ്ട് പേർക്ക് രോഗലക്ഷണം

കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ സമ്പർക്ക പട്ടികയിൽ 158 പേർ. ഇതിൽ 20 പേർ പ്രാഥമിക സമ്പർക്കത്തിലുള്ളവരാണ്. സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. സാമ്പിൾ വിശദ പരിശോധനക്കായി അയക്കും. രണ്ട് പേരും കുട്ടിയുടെ ബന്ധുക്കളോ ആരോഗ്യ പ്രവർത്തകരോ അല്ലെന്നാണ് വിവരം. അതേസമയം നിപ പ്രതിരോധത്തിനുള്ള ആക്ഷൻ പ്ലാൻ തയ്യാറായതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കുട്ടിയുടെ നാടായ ചാത്തമംഗലം ചൂലുരിലും പരിസരത്തും മെഡിക്കൽ…

Read More

കെ എസ് ആർ ടി സി ഡിപ്പോകളിലെ മദ്യവിൽപ്പന: മദ്യനയം കോടതി പുനഃപരിശോധിക്കണമെന്ന് വി എം സുധീരൻ

അവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് സർക്കാർ മദ്യം വിൽക്കാൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം വിൽക്കാനുള്ള തീരുമാനം അപകടകരമാണ്. കോടതി ഇക്കാര്യത്തിൽ ഇടപെടുമെന്നാണ് പ്രതീക്ഷ. സർക്കാരിന്റെ മദ്യനയം കോടതി പുനഃപരിശോധിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു കെ എസ് ആർ ടി സി ഡിപ്പോകളിലെ ഒഴിഞ്ഞു കിടക്കുന്ന മുറികളിൽ ബീവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഇന്നലെ പറഞ്ഞിരുന്നു. ഇതിന് നിയമതടസ്സങ്ങളില്ലെന്നും ടിക്കറ്റേതര വരുമാനം വർധിപ്പിക്കാൻ സഹായിക്കുമെന്നും ആന്റണി രാജു പറഞ്ഞിരുന്നു.

Read More

നിപ ബാധിച്ച് മരിച്ച 12കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും; ചികിത്സിച്ച ആരോഗ്യപ്രവർത്തകരടക്കം ഐസോലേഷനിൽ

  കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടിയുമായി സമ്പർക്കം പുലർത്തിയവർക്ക് ഐസോലേഷനിൽ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു ഘട്ടത്തിലും കുട്ടി കൊവിഡ് പോസിറ്റീവായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു നിലവിൽ പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറായിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുട്ടി ചികിത്സക്കെത്തിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരോട് ഐസോലേഷനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി യാത്ര ചെയ്ത വാഹനങ്ങളടക്കം ഉൾപ്പെടുത്തിയുള്ള റൂട്ട് മാപ്പ് തയ്യാറാക്കും….

Read More

പഞ്ച്ഷീറിലെ നാല് ജില്ലകൾ കീഴടക്കിയെന്ന് താലിബാൻ; അവകാശവാദം മാത്രമെന്ന് പ്രതിരോധ സേന

  അഫ്ഗാനിസ്ഥാനിലെ യുദ്ധം തുടരുന്ന പഞ്ച്ഷീർ പ്രവിശ്യയിലെ നാല് ജില്ലകൾ പിടിച്ചെടുത്തതായി താലിബാൻ. എന്നാൽ ദാർബണ്ഡ് മലനിരകൾ വരെ എത്തിയ താലിബാനെ തുരത്തി ഓടിച്ചതായി വടക്കൻ സേന അറിയിച്ചു. 600 താലിബാൻകാരെ വധിച്ചതായും പ്രതിരോധ സേനാ വക്താവ് ഫഹീം ദസ്തി ട്വീറ്റ് ചെയ്തു ഇതുവരെ ആയിരം താലിബാൻകാരെ പിടികൂടുകയോ കീഴടങ്ങുകയോ ചെയ്തിട്ടുണ്ടെന്നാണ് ദസ്തി പറയുന്നത്. എന്നാൽ ബസാറഖിലേക്കുള്ള വഴിയിൽ മൈനുകൾ പാകിയിട്ടുണ്ടെന്നും ഇത് നീക്കം ചെയ്യാനുള്ള കാലതാമസമാണ് പഞ്ച്ഷീർ കീഴടക്കാൻ വൈകിപ്പിക്കുന്നതെന്നുമാണ് താലിബാന്റെ അവകാശവാദം.

Read More

പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യക്ക് വീണ്ടും സ്വർണം; സുവർണ താരമായി കൃഷ്ണസാഗർ

  ടോക്യോ പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. എസ് എച്ച് 6 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ കൃഷ്ണ സാഗറാണ് സ്വർണം നേടിയത്. ഫൈനലിൽ ഹോങ്കോംഗിന്റെ ചു മാൻ കൈയെയാണ് താരം കീഴടക്കിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് വിജയം സ്വന്തമാക്കിയത് 21-17, 16-21, 21-17 എന്ന സ്‌കോറിനായിരുന്നു സ്വർണ നേട്ടം. നേരത്തെ പ്രമോദ് ഭഗത്തും ബാഡ്മിന്റണിൽ സ്വർണം നേടിയിരുന്നു. ഇതോടെ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ സ്വർണമെഡൽ നേട്ടം അഞ്ചായി ഉയർന്നു. അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ്…

Read More

നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിലെ ഒൻപതാം വാർഡ് പൂർണ്ണമായി അടച്ചു ; കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത

  മാവൂർ:12 വയസ്സുകാരന് നിപ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മാവൂരിന് സമീപം ചാത്തമംഗലം പഞ്ചായത്തിലെ നാല് വാർഡുകളിൽ കർശന നിയന്ത്രം ഏർപ്പെടുത്തി. 8,10,12 എന്നീ വാർഡുകളിൽ ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തി. നിപ വൈറസ് സ്ഥിരീകരിച്ച ഒൻപതാം വാർഡ് പൂർണ്ണമായും അടച്ചു. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന മുന്നൂരിൽ അതീവ ജാഗ്രത പുലർത്താൻ പ്രദേശവാസികളോട് ആരോഗ്യവകുപ്പ് നിർദേശം നൽകി കഴിഞ്ഞു. രോഗ ലക്ഷണമുള്ളവർ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാമെന്നാണ് നിർദേശം. നിയന്ത്രണത്തിന്റെ ഭാഗമായി ചാത്തമംഗലത്തേക്കുള്ള റോഡുകളിൽ…

Read More

കോഴിക്കോട് കൊളത്തൂരിൽ പതിനാലുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കൾ അറസ്റ്റിൽ

  കോഴിക്കോട് കൊളത്തൂരിൽ കളരിസംഘത്തിൽ അഭ്യസിക്കാനെത്തിയ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരിഗുരുക്കൾ അറസ്റ്റിൽ. പേരാമ്പ്ര പുറ്റംപൊയിൽ ചാമുണ്ടിത്തറമ്മൽ മജീന്ദ്രൻ(45)ആണ് അറസ്റ്റിലായത്. അദ്വൈതാശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം പ്രവർത്തിക്കുന്നത്. ഇവിടെയുള്ള മുറിയിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. പലതവണ ഇയാൾ കുട്ടിയെ പീഡിപ്പിച്ചതായാണ് പറയുന്നത് കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ കൗൺസിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തുവരുന്നത്.

Read More

സാമൂഹിക ഉന്നമനത്തിന് കൃത്യമായ കാഴ്ചപ്പാട് വേണം: കാന്തപുരം

  കോഴിക്കോട്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ കൃത്യമായ ദിശാ ബോധമില്ലാതെ ഉന്നമനം സാധ്യമല്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്ത് വിഷൻ- 2021ന്റെ ഭാഗമായി നടന്ന നേതൃസംഗമം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഒരു സമൂഹത്തിന്റെ ക്രിയാത്മക വളർച്ച താരതമ്യേന മറ്റ് സമുദായങ്ങൾക്കും അതുവഴി രാജ്യത്തിന് തന്നെയും അളവറ്റ നേട്ടങ്ങളുണ്ടാക്കും. കൃത്യമായ കാഴ്ചപ്പാടുള്ള ഒരു ജനതക്കേ അവരുടെ ഭാവികാലം ചിട്ടപ്പെടുത്താനാകുകയുള്ളൂ. മുസ്‌ലിംകൾ…

Read More

ഓവൽ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ; ലീഡ് ഇരുന്നൂറിലേക്ക്

  ഓവൽ ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ ശക്തമായ നിലയിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് എന്ന നിലയിലാണ്. നായകൻ വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. മൂന്നാം ദിനത്തിൽ സ്വപ്‌നതുല്യമായ പ്രകടനമാണ് ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ കാഴ്ച വെച്ചത്. ഓപണർ രോഹിത് ശർമ സെഞ്ച്വറിയും ചേതേശ്വർ പൂജാര അർധ സെഞ്ച്വറിയും സ്വന്തമാക്കി. സ്‌കോർ 83ലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 46 റൺസെടുത്ത രാഹുൽ പുറത്തായതിന് പിന്നാലെ ക്രീസിൽ ഒന്നിച്ച…

Read More