പിടി തരാതെ കോവിഡ് ; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1167 പേര്‍ക്ക്
തിരുവനന്തപുരം: ചൊവ്വാഴ്ച കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 1167 പേർക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്. 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഉറവിടമറിയാത്തത് 55 പേര്‍. വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി 72 വയസ്സുള്ള അബൂബക്കർ, കാസർകോട് സ്വദേശി 70 വയസ്സുള്ള അബ്ദുറഹ്മാൻ, ആലപ്പുഴ സ്വദേശി…