Headlines

Webdesk

ആ​ര്യ​വൈ​ദ്യ ഫാ​ർ​മ​സി എം​ഡി പി.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ അ​ന്ത​രി​ച്ചു

കോ​യ​മ്പ​ത്തൂ​ർ: കോയമ്പത്തൂർ ആ​ര്യ​വൈ​ദ്യ ഫാ​ർ​മ​സി എം​ഡി ഡോ. ​പി.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ (69) അ​ന്ത​രി​ച്ചു. ന്യൂ​മോ​ണി​യ ബാ​ധ​യെ തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച​യി​ലേ​റെ​യി​ലാ​യി കോ​യ​മ്പ​ത്തൂ​രിലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ബുധനാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു അന്ത്യം. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ കോയമ്പത്തൂരില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും. അവിവാഹിതനായ കൃഷ്ണകുമാര്‍ കോയമ്പത്തൂര്‍ രാമനാഥപുരത്തെ രാജമന്ദിരത്തിലായിരുന്നു താമസം. ആ​യു​ര്‍​വേ​ദ​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന ക​ണ​ക്കി​ലെ​ടു​ത്ത് 2009-ൽ ​രാ​ജ്യം അ​ദ്ദേ​ഹ​ത്തിന് പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചിരുന്നു.

Read More

വയനാട് മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് ജയിലിൽ മരിച്ച സംഭവത്തിൽ വനം വകുപ്പിനെതിരെ പരാതിയുമായി കുടുംബം

വയനാട് മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് ജയിലിൽ മരിച്ച സംഭവത്തിൽ വനം വകുപ്പിനെതിരെ പരാതിയുമായി കുടുംബം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ മാനന്തവാടി പൊലീസിൽ പരാതി നൽകി. ചരിഞ്ഞ ആനയുടെ കൊമ്പ് മോഷ്ടിച്ച കേസിലാണ് കാട്ടിയേരി കോളനിയിലെ രാജുവിനെ വനംവകുപ്പ് അറസ്റ്റ് ചെയ്ത റിമാൻറ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസമാണ് ആനകൊമ്പ് മോഷണകേസിൽ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന രാജു മരിച്ചത്. ജയിലിൽ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ…

Read More

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്: ശമ്പളം പിടിയ്ക്കുന്നത് ആറ് മാസം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇക്കാര്യം ധനമന്ത്രി തോമസ് ഐസക് ജീവനക്കാരുടെ സംഘടനകളെ അറിയിച്ചു. അടുത്ത ആറ് മാസം കൊണ്ട് 36 ദിവസത്തെ വേതനം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ സര്‍വീസ് സംഘടനാ പ്രതിനിധികള്‍ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തി. കഴിഞ്ഞ അഞ്ച് മാസമായി പിടിക്കുന്നുണ്ട്. മാറ്റിവയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കും. ഉടന്‍ പണമായി തിരിച്ചു നല്‍കിയാല്‍ 2500 കോടി രൂപയുടെ അധിക ബാധ്യത…

Read More

നിയമസഭാ സാമാജികനെന്ന നിലയില്‍ 50 വര്‍ഷം; ഉമ്മൻചാണ്ടിയെ കെപിസിസി 18ന് ആദരിക്കും

നിയമസഭാ സാമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിക്ക് ആദരസൂചകമായി കെപിസിസിയുടെ നേതൃത്വത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. 18ന് രാവിലെ 11 ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടക്കുന്ന ആഘോഷപരിപാടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി ഉദ്ഘാടനം ചെയ്യും. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള…

Read More

കോഴിക്കോട് ബൈക്കിൽ കടത്തുകയായിരുന്ന ഏഴ് കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബൈക്കിൽ കടത്തുകയായിരുന്ന 7.1 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ വടകര എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വടകര ആയഞ്ചേരി സ്വദേശി കിഴക്കയിൽ വീട്ടിൽ മുരളിയുടെ മകൻ ശ്രീജിത്ത് (25), അങ്ങോടി താഴെ കുനിയിൽ ശങ്കരക്കുറുപ്പ് മകൻ രഞ്ജിത്ത് (38) എന്നിവരെയാണ് വടകര എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ കെ.കെ. ഷിജിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഉച്ചക്ക് മൂന്ന് മണിയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൻ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന രഞജിത്തിന്റെ ഉടമസ്ഥതയിലുള്ള കെ…

Read More

പുതിയ പാർലമെന്റ് മന്ദിര നിർമാണത്തിന് 861.90 കോടി രൂപ; കരാർ ടാറ്റയ്ക്ക്

പുതിയ പാർലമെന്റ് മന്ദിരം നിർമിക്കാനുള്ള കരാർ ടാറ്റാ പ്രൊജക്ട്‌സിന് നൽകി. 861.90 കോടി രൂപയ്ക്കാണ് പുതിയ മന്ദിരം നിർമിക്കുക. ഒരു വർഷം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യം വെക്കുന്നത്. നിലവിൽ നടക്കുന്ന പാർലമെന്റ് സമ്മേളനം അവസാനിക്കുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. നിലവിലെ പാർലമെന്റ് മന്ദിരം ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചതാണ്. പുതിയ മന്ദിരം നിർമിച്ചാൽ പഴയ കെട്ടിടം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനാണ് നീക്കം. ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഇതിനടുത്ത് തന്നെ ഉൾപ്പെടുന്ന സെൻട്രൽ…

Read More

ഇന്ന് 2263 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 32,709 പേർ

സംസ്ഥാനത്ത് ഇന്ന് കൊവിഡിൽ നിന്ന് മുക്തി നേടിയത് 2263 പേർ. തിരുവനന്തപുരം 418, കൊല്ലം 26, പത്തനംതിട്ട 157, ആലപ്പുഴ 120, കോട്ടയം 131, ഇടുക്കി 21, എറണാകുളം 371, തൃശൂർ 220, പാലക്കാട് 117, മലപ്പുറം 257, കോഴിക്കോട് 155, വയനാട് 12, കണ്ണൂർ 179, കാസർഗോഡ് 79 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 32,709 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 84,608 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് പുതുതായി 15 ഹോട്ട് സ്‌പോട്ടുകൾ; 22 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എലഞ്ഞി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), പൂത്രിക (സബ് വാര്‍ഡ് 10), രാമമംഗലം (സബ് വാര്‍ഡ് 8), നോര്‍ത്ത് പറവൂര്‍ (സബ് വാര്‍ഡ് 3), തിരുമാറാടി (സബ് വാര്‍ഡ് 9), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാര്‍ഡുകളും), കുണ്ടറ (സബ് വാര്‍ഡ് 6), മൈനാഗപ്പള്ളി (1, 2), മൈലം (9), തൃശൂര്‍ ജില്ലയിലെ അവിനിശേരി (സബ് വാര്‍ഡ് 4, 5), മുള്ളൂര്‍ക്കര (സബ് വാര്‍ഡ് 6),…

Read More

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തും. രാവിലെ 4.30 മുതല്‍ 8.30 വരെ പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കാനാണ് തീരുമാനം. ഒരു ദിവസം 300 പേരുടെ അഡ്വാന്‍സ് ബുക്കിംഗ് സ്വീകരിച്ച്‌ ദര്‍ശന സൗകര്യം ഏര്‍പ്പെടുത്താനാണ് ഭരണസമിതി തീരുമാനം. ഗുരുവായൂര്‍ മുന്‍സിപ്പല്‍ പരിധിയിലെ താമസക്കാര്‍, ദേവസ്വം ജീവനക്കാര്‍, 70 വയസ്സ് വരെയുള്ള ദേവസ്വം പെന്‍ഷന്‍കാര്‍, ക്ഷേത്ര പാരമ്ബര്യ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരിക്കും ദര്‍ശന സൗകര്യം ഒരുക്കുക. പാഞ്ചജന്യം, ശ്രീവത്സം, എക്സ്റ്റന്‍ഷന്‍ എന്നീ ഗസ്റ്റ് ഹൗസുകളില്‍ മുറികള്‍ക്ക്…

Read More

ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ടി.വി. രാജേഷ് (47),…

Read More