യൂറോയിൽ വമ്പൻ അട്ടിമറി: ഷൂട്ടൗട്ടിൽ ഫ്രാൻസിനെ തകർത്ത് സ്വിറ്റ്‌സർലാൻഡ് ക്വാർട്ടറിൽ
യൂറോ കപ്പിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് സ്വിറ്റ്‌സർലാൻഡ് ക്വാർട്ടറിൽ പ്രവേശിച്ചു. നിശ്ചിത സമയവും അധിക സമയവും കടന്ന മത്സരം ഷൂട്ടൗട്ടിലേക്ക് പ്രവേശിക്കുകയും ഫ്രാൻസിന്റെ സൂപ്പർ താരം കെയ്‌ലിൻ എംബാപെ തന്റെ ഷോട്ട് പാഴാക്കുകയുമായിരുന്നു. ആദ്യ 90 മിനിറ്റ് കഴിഞ്ഞപ്പോൾ ഇരു ടീമുകളും 3-3 എന്ന നിലയിലായിരുന്നു. എക്‌സ്ട്രാ ടൈമിലും ഇതേ സ്‌കോർ തുടർന്നതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങിയത്. ഫ്രാൻസിന്റെ അവസാന കിക്കാണ് എംബാപെ എടുത്തത്. എന്നാൽ എംബാപ്പെയുടെ കിക്ക് സ്വിസ് കീപ്പർ യാൻ…
