Headlines

Webdesk

പാരാലിമ്പിക്‌സ് ഹൈജംപിൽ ഇന്ത്യയുടെ പ്രവീൺ കുമാറിന് വെള്ളി മെഡൽ

  ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും വെള്ളി മെഡൽ. പുരുഷൻമാരുടെ ടി 64 ഹൈജംപ് മത്സരത്തിൽ ഇന്ത്യയുടെ പ്രവീൺകുമാർ വെള്ളി നേടി. 2.07 മീറ്റർ ചാടി ഏഷ്യൻ റെക്കോർഡോടെയാണ് വെള്ളി മെഡൽ നേട്ടം. ആദ്യ ശ്രമത്തിൽ 1.83 മീറ്ററും രണ്ടാം ശ്രമത്തിൽ 1.97 മീറ്ററും നാലാം ശ്രമത്തിൽ 2.07 മീറ്ററും ചാടിയാണ് പ്രവീൺ വെള്ളി നേടിയത്. ബ്രിട്ടന്റെ ജൊനാഥൻ ബ്രൂം എഡ്വാർഡ്‌സിനാണ് സ്വർണം. ഈ നേട്ടത്തോടെ ഇന്ത്യയുടെ മെഡൽ നേട്ടം 11 ആയി. രണ്ട് സ്വർണവും ആറ്…

Read More

കിക്ക് ബോക്സിങ്ങ് ദേശീയ റഫറി പാനലിലേക്ക് യോഗ്യത നേടി മലപ്പുറം സ്വദേശി

  മഞ്ചേരി: കിക്ക് ബോക്സിങ്ങ് ദേശീയ റഫറി പാനലിലേക്ക് യോഗ്യത നേടി മലപ്പുറം മഞ്ചേരി ചാരങ്കാവ് സ്വദേശി ഫൈസൽ. ഗോവയിൽ വെച്ച് നടന്ന ദേശീയ കിക്ക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിനോടനുന്ധിച്ച് നടന്ന റഫറി  സെമിനാറിലാണ് തെരഞ്ഞടുതത്ത്. നിലവിൽ സംസ്ഥാനതല റഫറി പാനലിൽ അംഗമാണ് ഫൈസൽ. ഒട്ടനവധി നാഷണൽ ഇൻ്റർണാഷണൽ താരങ്ങളെ വാർത്തെടുത്ത ബിനു ജോസഫ് സാറിൻ്റെ കീഴിലാണ് നിലവിൽ പരിശീലനം നടത്തുന്നത്.

Read More

തിങ്കളാഴ്​ച മുതല്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കും: സർക്കാറിനെതിരെ വ്യാപാരികള്‍

  കോഴിക്കോട്​: കടതുറക്കല്‍ സമരം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. തിങ്കളാഴ്​ച മുതല്‍ ജില്ലയില്‍ കണ്ടെയ്​ന്‍മെന്‍റ്​ സോണുകളില്‍ ഉള്‍പ്പെടെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന്​ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്‍ പറഞ്ഞു ​. പ്രതിവാര കോവിഡ്​ വ്യാപനക്കണക്കിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്​ന്‍മെന്‍റ്​ സോണുകള്‍ തീരുമാനിച്ചതോടെ ജില്ലയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും കടകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ്​ വ്യാപാരികള്‍ വീണ്ടും സമരവുമായി രംഗത്തിറങ്ങുന്നത്​. എന്നാൽ ജൂലൈ 26ന്​ മിഠായിത്തെരുവില്‍ പൊട്ടിപ്പുറപ്പെട്ട സമരം സംസ്ഥാനമാകെ പടര്‍ന്നിരുന്നു. പിന്നീട്​…

Read More

സ്വർണ്ണ നാണയങ്ങൾ വിതരണം ചെയ്തു

സുൽത്താൻ ബത്തേരി: ചെമ്മണ്ണൂർ ക്രെഡിറ്റ് ആന്റ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് ബത്തേരി ശാഖയിൽ കഴിഞ്ഞ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തിയ നറുക്കെടുപ്പിലെ വിജയികൾക്ക് സീനിയർ ഏരിയാ മാനേജർ റഫീക്ക് ഒ. റ്റി സ്വർണ്ണനാണയങ്ങൾ വിതരണം ചെയ്തു. ബ്രാഞ്ച് മാനേജർ ജോൺ ജോസഫ്, സനിത കെ. യു, സുമി പി. എസ്. തുടങ്ങിയവർ സംസാരിച്ചു.    

Read More

പയ്യന്നൂരിലെ സൂനീഷയുടെ ആത്മഹത്യ; ഭർത്താവ് വിജീഷ് അറസ്റ്റിൽ

  പയ്യന്നൂർ കോറോത്ത് സുനീഷയെന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് വിജീഷ് അറസ്റ്റിൽ. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സുനീഷയുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടി ഭർത്താവിന്റെ വീട്ടിൽ വെച്ച് സുനീഷ നിരന്തരം പീഡനത്തിന് ഇരയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിജീഷിനെ കൂടാതെ ഇയാളുടെ അച്ഛനും അമ്മയും സുനീഷയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും സുനീഷ സഹോദരന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. തന്നെ കൂട്ടിക്കൊണ്ടു പോയില്ലെങ്കിൽ ജീവനോടെയുണ്ടാകില്ലെന്നും യുവതി പറയുന്നുണ്ട്.

Read More

ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കാന്‍ സാധ്യത, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കാന്‍ സാധ്യത, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം: കേരളത്തില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ചിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്…

Read More

വയനാട്ടിൽ കുളത്തിൽ വീണ ആറുവയസ്സുകാരൻ മരിച്ചു

വയനാട്ടിൽ കുളത്തിൽ വീണ ആറുവയസ്സുകാരൻ മരിച്ചു. മുട്ടില്‍ എടപ്പെട്ടി അമ്പലകുന്ന് കോളനിയിലെ രാജേഷിന്റെ മകന്‍ വിഘ്‌നേഷ് (6) ആണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ മീന്‍ പിടിക്കാനായി പോയപ്പോഴാണ് അപകടമെന്ന് സൂചന. കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഏകദേശം 30 അടി ആഴമുള്ള കുളത്തില്‍ നിന്നാണ് കല്‍പ്പറ്റ ഫയര്‍ & റെസ്‌ക്യു സര്‍വീസ് ജീവനക്കാര്‍ മൃതദേഹം കണ്ടെടുത്തത്. സ്‌റ്റേഷന്‍ ഓഫീസര്‍ കെ.എം.ജോമിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.      

Read More

കോവിഡ് അവലോകനം: മുഖ്യമന്ത്രി തദ്ദേശപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും

  കോവിഡ് പ്രതിരോധത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ചർച്ച നടത്തും. സെപ്തംബര്‍ മൂന്നിന് വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്കാണ് അവലോകനയോഗം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി എന്നിവരുടെ സാന്നിധ്യത്തിലാണ് അവലോകനയോഗം നടത്തുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടുത്തഘട്ടം എന്ന നിലയില്‍ തുടര്‍ന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പ്രാതിനിധ്യ സ്വഭാവത്തില്‍ യോഗത്തില്‍ സംസാരിക്കും.

Read More

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ‍ തലത്തിൽ അഴിച്ചുപണി, വയനാട് ജില്ലയിലടക്കം നാല് ജില്ലകളിൽ കളക്ടർമാർക്കു മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. ടി വി അനുപമ പട്ടിക വർഗ വകുപ്പ് ഡയറക്ടറാകും. എൻട്രസ് കമ്മീഷണറുടെ അധിക ചുമതലയും നൽകി. മുഹമ്മദ് വൈ സഫറുള്ളയെ ജി എസ് ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു. സജിത് ബാബു ദുരന്തനിവാരണ ഡയറക്ടറും, അബ്ദുള്‍ നാസറാണ് പുതിയ തൊഴിലുറപ്പ് മിഷൻ ഡയറക്ടർ. ജില്ലാ കളക്ടർമാക്കും മാറ്റമുണ്ട്. മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കളക്ടർമാരെ മാറ്റി. *കണ്ണൂർ കളക്ടറായിരുന്ന ടി വി സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറാകും. എസ്…

Read More

വയനാട് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ളക്ക് സ്ഥലം മാറ്റം

വയനാട് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ളക്ക് സ്ഥലം മാറ്റം. എൻട്രൻസ് പരീക്ഷാ കമ്മീഷണർ എ ഗീതയാണ് പുതിയ കലക്ടർ.വനിതാ ശിശു വികസന വകുപ്പിൽ ഡയറക്ടറായാണ് ഡോ. അദീല അബ്ദുള്ളക്ക് സ്ഥലം മാറ്റം.      

Read More