Headlines

Webdesk

ഹൃദയാഘാതത്തെ തുടർന്ന് സുൽത്താൻ ബത്തേരി മുണ്ടക്കൊല്ലി സ്വദേശിയായ അധ്യാപകൻ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് അധ്യാപകൻ മരിച്ചു. തൊണ്ടർനാട് എം റ്റി ടി എം ഹയർ സെക്കണ്ടറി സ്ക്കൂളിലെ അധ്യാപകനും ചീരാൽ മുണ്ടക്കൊല്ലി സ്വദേശിയുമായ സനു(33) ആണ് മരണപ്പെട്ടത്. നെൻ മേനി പഞ്ചായത്ത് മുൻ മെമ്പർ മല്ലിക സോമശേഖരൻ്റെ മകനാണ്. ഭാര്യ വിദ്യ (പഴൂർ ഫോറസ്റ്റ് ഓഫീസ് )

Read More

ബാറുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും; ബിയറും വൈനും മാത്രം വിൽപ്പന

  സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ തുറക്കും. ബിയറും വൈനും മാത്രം വിൽക്കാനാണ് ബാറുടമകളുടെ തീരുമാനം. മറ്റ് മദ്യം വിൽക്കില്ല. മദ്യത്തിന്റെ ലാഭവിഹിതം ബെവ്‌കോ വർധിപ്പിച്ചതിനാൽ ഒരാഴ്ചയോളം ബാറുകൾ പ്രതിഷേധ സൂചകമായി അടച്ചിട്ടിരുന്നു ബാറുകൾക്ക് നൽകുന്ന മദ്യത്തിന്റെ വെയർ ഹൗസ് ലാഭവിഹിതം എട്ട് ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കി ഉയർത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ബാറുകൾ അടച്ചിട്ടിരുന്നത്. സർക്കാർ ചർച്ച നടത്തിയിട്ടും ബാറുടമകൾ വഴങ്ങിയിരുന്നില്ല. തീരുമാനം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ബാറുകൾ തുറക്കുന്നത്. ബിയറുകളുടെ സ്‌റ്റോക്ക് കാലാവധി ആറ് മാസമാണെന്നിരിക്കെ ഇനിയും…

Read More

അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യും

  സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തലവൻ അർജുൻ ആയങ്കിക്ക് ഉപയോഗിക്കാൻ കാർ എടുത്ത് നൽകിയ സി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. അർജുൻ ആയങ്കിയുമായുള്ള ബന്ധത്തെ തുടർന്ന് സജേഷിനെ സിപിഎം പുറത്താക്കിയിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് സജേഷ്. ആയങ്കിയും സംഘവും കടത്തിയിരുന്ന സ്വർണം ഇയാൾ കൈകാര്യം ചെയ്തിരുന്നോയെന്ന കാര്യം കസ്റ്റംസ് പരിശോധിക്കും. സ്വർണം കടത്താൻ അർജുൻ ആയങ്കി കരിപ്പൂരിലേക്ക് കൊണ്ടുപോയ കാർ സജേഷിന്റേതായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശപ്രകാരം ചെമ്പിലോട് ലോക്കൽ കമ്മിറ്റിയാണ് ഇയാളെ പാർട്ടിയിൽ…

Read More

സുഹൃത്ത് ബലാത്സംഗത്തിന് ഇരയായി; എം സി ജോസഫൈൻ പ്രതിക്ക് വേണ്ടി ഇടപെട്ടു, പോലീസും സഹായിച്ചില്ല: ഒളിമ്പ്യൻ മയൂഖ ജോണി

തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്നും വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ പ്രതിക്ക് വേണ്ടി ഇടപെട്ടെന്നുമുള്ള വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ മയൂഖ ജോണി. 2016ലാണ് സംഭവം. ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതി ഇപ്പോഴും പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണ് എസ് പി പൂങ്കുഴലിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. എന്നാൽ മോശമായ സമീപനമാണ് പോലീസിൽ നിന്നുണ്ടായത്. എം സി ജോസഫൈൻ പ്രതിക്ക് വേണ്ടി ഇടപെട്ടു. സാമ്പത്തിക-രാഷ്ട്രീയ പിൻബലമുള്ള വ്യക്തിയാണ് പ്രതിയെന്നും…

Read More

അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി

കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. രണ്ട് അഭിഭാഷകർക്കൊപ്പമാണ് അർജുൻ ആയങ്കി കസ്റ്റംസ് ഓഫീസിലെത്തിയത്. രാവിലെ 11 മണിക്ക് കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ എത്തണമെന്ന് കാണിച്ച് കസ്റ്റംസ് അർജുന് നോട്ടീസ് നൽകിയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇയാൾ ഒളിവിലായിരുന്നു. ഇതിനാൽ തന്നെ അർജുൻ ചോദ്യം ചെയ്യലിന് എത്തില്ലെന്നായിരുന്നു സൂചന. എന്നാൽ പറഞ്ഞ സമയത്തിനും മുമ്പ് തന്നെ അഭിഭാഷകർക്കൊപ്പം അർജുൻ കസ്റ്റംസ് ഓഫീസിൽ എത്തുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ…

Read More

തിരുവനന്തപുരത്ത് യൂബർ ടാക്‌സി ഡ്രൈവറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

  തിരുവനന്തപുരം ചാക്കയിൽ യൂബർ ടാക്‌സി ഡ്രൈവറെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചാക്കയ്ക്ക് സമീപത്ത് താമസിക്കുന്ന സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ലഹരി സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. കസ്റ്റഡിയിലുള്ള രണ്ട് പേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല

Read More

കൊടുങ്ങല്ലൂരിൽ കൊവിഡ് ബാധിതനായ പിതാവിനെ കഴുത്തു ഞെരിച്ചു കൊന്ന മകൻ അറസ്റ്റിൽ

തൃശ്ശൂർ കൊടുങ്ങല്ലൂരിൽ കൊവിഡ് ബാധിതനായ പിതാവിനെ കഴുത്തു ഞെരിച്ചു കൊന്ന മകൻ പിടിയിൽ. മേത്തല കുന്നംകുളം പാമ്പിനേഴത്ത് ഉമ്മർ(68)ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ നിസാറിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഉമ്മറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. നിസാറാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ അസ്വാഭാവികതയുള്ളതായി മനസ്സിലാക്കി. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തു. റിപ്പോർട്ടിൽ ഉമ്മർ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. ഞായറാഴ്ച മുതൽ നിസാർ ഒളിവിൽ…

Read More

ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തം

  ഡൽഹി എയിംസിൽ തീപിടിത്തം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സ്റ്റോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ ആർക്കും പരുക്കില്ല. തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

Read More

24 മണിക്കൂറിനിടെ 46,148 പേർക്ക് കൂടി കൊവിഡ്; 979 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,148 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 979 പേർ കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചു. 75 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്തെ കൊവിഡ് പ്രതിദിന കണക്ക് ആയിരത്തിൽ താഴെ എത്തുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,148 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 979 പേർ കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചു. 75 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്തെ കൊവിഡ് പ്രതിദിന കണക്ക് ആയിരത്തിൽ താഴെ എത്തുന്നത്. 2021 ഏപ്രിൽ 13നാണ്…

Read More

ഉപാധികളില്ലാതെ വാക്‌സിൻ വിതരണം ചെയ്യാൻ കേരളാ സർക്കാർ; ഉത്തരവ് പുറത്തിറങ്ങി

  ഉപാധികളില്ലാതെ സംസ്ഥാനത്ത് എല്ലാവർക്കും വാക്‌സിൻ നൽകാൻ സർക്കാർ തീരുമാനം. പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ നൽകാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ഗുരുതര രോഗമുള്ളവർക്ക് അടക്കം മുൻഗണന തുടരും നിലവിൽ മുൻഗണന വിഭാഗങ്ങൾക്ക് വാക്‌സിൻ ലഭ്യത അനുസരിച്ചാണ് വാക്‌സിൻ വിതരണം നൽകിയിരുന്നത്. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവർ, 45 വയസ്സ് കഴിഞ്ഞവർ, 18-45 വയസ്സിന് ഇടയിലുള്ളവർ എന്നിങ്ങനെ വിഭാഗങ്ങളാക്കിയാണ് ഇതുവരെ വാക്‌സിനേഷൻ നടന്നിരുന്നത്. എന്നാൽ വാക്‌സിൻ നയവിതരണത്തിൽ കേന്ദ്രം മാറ്റം വരുത്തുകയും…

Read More